വിഷാദത്തിലേക്ക് കൂപ്പ് കുത്തുമായിരുന്ന എന്നെ തിരികെ കൊണ്ടുവന്നത് അവനാണ്! മനസ് തുറന്ന് നേഹ അയ്യര്‍

By Prashant V R

ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നേഹ അയ്യര്‍. ചിത്രത്തിലെ മഞ്ഞ മഞ്ഞ ബള്‍ബുകള്‍ എന്ന ഗാന രംഗത്തിലൂടെയാണ് നേഹ തിളങ്ങിയത്. ദിലീപ് ചിത്രത്തിന് മുന്‍പ് ടൊവിനോ തോമസ് നായകനായ തരംഗത്തിലൂടെ നേഹ മലയാളത്തില്‍ എത്തിയിരുന്നു. ഒന്നര വര്‍ഷം മുന്‍പാണ് ഭര്‍ത്താവ് അവിനാഷിനെ നേഹയ്ക്ക് നഷ്ടമായത്. തീര്‍ത്തും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിലായിരുന്നു അവിനാഷിന്റെ മരണം.

ഭര്‍ത്താവിന്റെ ജന്മദിനത്തിലായിരുന്നു ഇവരുടെ മകന്‍ അന്‍ഷ് ജനിച്ചത്. ഭര്‍ത്താവ് പോയ ശേഷം വിഷാദത്തിലേക്ക് കൂപ്പുകുത്തുമായിരുന്ന തന്നെ തിരികെ കൊണ്ടുവന്നത് മകനാണെന്ന് നേഹ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുടുംബത്തെക്കുറിച്ച് നടി സംസാരിച്ചത്.

യുഎസില്‍

യുഎസില്‍ അവധി ആഘോഷിക്കുന്ന സമയത്തായിരുന്നു താന്‍ ഗര്‍ഭിണിയായത് എന്ന് നേഹ പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങി വരുന്നതിന്റെ തലേന്നാണ് ഈ സന്തോഷം ഞങ്ങള്‍ മനസിലാക്കുന്നത്. പക്ഷേ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല. അന്നേക്ക് അഞ്ചാം നാള്‍ എനിക്ക് അവിനാഷിനെ നഷ്ടപ്പെട്ടു. വല്ലാത്തൊരു അവസ്ഥയായിരുന്നു ആ സമയത്തെന്ന് നേഹ പറയുന്നു. ജീവിതത്തിലെ എറ്റവും വലിയ സന്തോഷവും എറ്റവും വലിയ ദുഖവും ഒരേസമയം അനുഭവിക്കുക.

എന്ത് ചെയ്യണമെന്ന്

എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു തരം പകപ്പായിരുന്നു പിന്നീട്. എന്റെ കുഞ്ഞിനെ എനിക്ക് സംരക്ഷിക്കണമെന്ന് ഉളളിലിരുന്ന് എന്റെ മനസ് എന്നോട് പറയുന്നുണ്ട്. പക്ഷേ ഒന്നിനും സാധിക്കാത്ത അവസ്ഥ. ഗര്‍ഭാവസ്ഥയുടെ ആദ്യ നാളിലാണ് എനിക്കെന്റെ ഭര്‍ത്താവിനെ നഷ്ടമാകുന്നത്. എന്റെ മനസ് എന്റെ കൈവിട്ട് പോയ നിമിഷങ്ങള്‍. വിഷാദ രോഗത്തിലേക്ക് വഴുതി വീഴുമായിരുന്ന ദിനങ്ങള്‍.

കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ്

കുഞ്ഞ് ജനിക്കുന്നതിന് മുന്‍പ് തന്നെ ഒരു സ്ത്രീ അമ്മയാകുന്നുവെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെയാണ് ആ കുഞ്ഞിനായി എനിക്ക് തളരാതെ ജീവിച്ചേ മതിയാവൂ എന്ന തോന്നലെനിക്കുണ്ടായത്. എനിക്ക് ദൈവം തന്നെ സമ്മാനമാണ് മകനെന്നും നേഹ പറയുന്നു. എന്റെ അന്‍ഷ്, ഒരുഭാഗം എന്നാണ് ആ പേരിനര്‍ത്ഥം. എന്റെയും ഭര്‍ത്താവിന്റെയും ഒരു ഭാഗം. മാത്രമല്ല ഞങ്ങളുടെ രണ്ട് പേരുടെയും ഇനീഷ്യലുകള്‍ കൂടിയാണിത്. അവനിപ്പോള്‍ ഏട്ട് മാസമാണ് പ്രായം.

ഈ സമയത്ത്

ഈ സമയത്ത് നമുക്ക് ചുറ്റുമുള്ളവരുടെ സഹായം അത്യാവശ്യമാവുന്ന ഘട്ടമാണെന്നും നേഹ പറയുന്നു. ഒറ്റയ്ക്ക് നമ്മളെക്കൊണ്ട് സാധിക്കില്ല. ഞാനെന്റെ കുടുംബത്തിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്റെ അച്ഛന്‍ എന്നോടൊപ്പമാണ് താമസം. തൊട്ട് താഴെയുള്ള ഫ്‌ളാറ്റിലാണ് എന്റെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും താമസിക്കുന്നത്. കുടുംബമാണ് എന്റെ ശക്തി. ഒരു സിംഗിള്‍ പാരന്റ് എന്നത് വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. അതുകൊണ്ടാണ് ഭര്‍ത്താവിന്റെ അച്ഛനും അമ്മയും താമസിക്കുന്നതിന് തൊട്ട് മുകളിലെ ഫ്‌ലാറ്റിലേക്ക് ഞാന്‍ താമസം മാറിയത്.

മൂന്ന് വര്‍ഷം മുന്‍പാണ്

മൂന്ന് വര്‍ഷം മുന്‍പാണ് എന്റെ അമ്മ മരിച്ചത്. ഒന്നര വര്‍ഷം മുന്‍പ് ഭര്‍ത്താവും. എന്റെ ഏറ്റവും വലിയ പിന്തുണ, എന്റെ എല്ലാമെല്ലാമായ രണ്ട് പേരെയാണ് എനിക്ക് നഷ്ടമായത്. അതുകൊണ്ട് തന്നെ ഇവരോടൊന്നിച്ച് താമസം മാറാമെന്നുള്ള എന്റെ തീരുമാനം ഏറ്റവും മികച്ചതായിരുന്നു. ഇന്ന് ഞങ്ങള്‍ ഒന്നിച്ച് ഒരു സ്ഥലത്ത് കഴിയുന്നു. വളരെ അധികം മനസമാധാനം നല്‍കുന്ന ഒന്നാണത്. മുന്‍പ് തന്റെ മാനസികാരോഗ്യം ശ്രദ്ധിച്ച കാര്യവും നേഹ പറയുന്നു. ഇപ്പോഴും തെറാപ്പികള്‍ ചെയ്യുന്നുണ്ട്, കൗണ്‍സിലിംഗിന് പോകുന്നുണ്ട്.

മാതൃത്വം

മാതൃത്വം വളരെ മനോഹരമാണെന്നും ശക്തമാണെന്നും ഞാന്‍ മനസിലാക്കുന്നു. എന്റെ കുഞ്ഞിന്റെ മുഖം കാണുന്ന ഓരോ നിമിഷവും ഞാന്‍ കരുത്താര്‍ജിക്കുന്നു. തന്റെ അമ്മ വളരെ കരുത്തയായിരുന്നു എന്ന് നേഹ പറയുന്നു. പക്ഷേ വിഷാദരോഗം എന്നത് വളരെ അപകടം പിടിച്ച ഒന്നാണ്. ഒരു മനുഷ്യന്റെ നല്ലതിനെയൊക്കെ അതില്ലാതാക്കും. അവസാന നാളുകളില്‍ കടുത്ത വിഷാദരോഗം അമ്മയെ വേട്ടയാടിയിരുന്നു. എന്റെ അച്ഛന്‍ നാവിക സേനയിലായിരുന്നു. പക്ഷേ ഇടയ്ക്ക് വച്ച് മര്‍ച്ചന്റ് നേവിയില്‍ അച്ഛന്‍ ചേര്‍ന്നതോടെ കുറേ നാള്‍ വീട്ടില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടതായി വന്നു. അമ്മ ഒറ്റയ്ക്കാണ് എന്നെയും സഹോദരിയെയും വളര്‍ത്തിയത്.

എന്റെ അമ്മായിഅമ്മ

എന്റെ അമ്മായിഅമ്മ, അല്ല അമ്മ തന്നെ. അങ്ങനെ ഒരു അമ്മായിഅമ്മയെ ലഭിച്ച ഞാന്‍ എത്ര ഭാഗ്യം ചെയ്തതാണെന്ന് എനിക്ക് തോന്നാറുണ്ട്. എല്ലാംകൊണ്ടും വളരെ മികച്ചൊരു സ്ത്രീ.
എന്റെ അമ്മ ഇന്ന് എനിക്കൊപ്പമില്ല. പക്ഷേ ആ സ്ഥാനത്ത് ഇന്ന് അവിനാഷിന്റെ അമ്മയുണ്ടെനിക്ക്. ജീവിതത്തില്‍ വലിയൊരു ദുരന്തം നടന്നെങ്കിലും ഈ അമ്മയെ ഞാന്‍ ഒരു അനുഗ്രഹമായാണ് കാണുന്നത്. നടി പറഞ്ഞു.

More from Filmibeat

Read more about: neha iyer
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X