മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ച് പറയേണ്ടത് അത്യാവശ്യം ; വൈറലാവുന്ന കുറിപ്പ്‌

'' ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം '' കൊറോണക്കാലത്തക്കുറിച്ച് കഴിഞ്ഞ ദിവസം മമ്മൂട്ടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലെ വരികളാണിവ. കൊറോണ ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദിവസവേതനം കൊണ്ട് ജീവിക്കുന്ന പാവം മനുഷ്യരെയും സഹപ്രവര്‍ത്തകരെപ്പറ്റിയും ആശങ്കപ്പെട്ടുകൊണ്ട് മമ്മൂട്ടി എഴുതിയ ഈ കുറിപ്പ്‌ നിമിഷ നേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് താരത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴിതാ ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്‌ മമ്മൂട്ടിയെക്കുറിച്ച് എഴുതിയ കുറിപ്പും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Mammootty

നെല്‍സണ്‍ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

'' മമ്മൂട്ടിയെന്ന അഭിനേതാവിനെക്കുറിച്ച് പലരും എഴുതിക്കണ്ടിട്ടുണ്ട്. ചെയ്ത കഥാപാത്രങ്ങളെക്കുറിച്ചു മുതൽ ചിത്രങ്ങളെക്കുറിച്ചു വരെപ്രായം റിവേഴ്സ് ഗിയറിലോടുന്നയാളെന്ന് അദ്ദേഹത്തെ പുകഴ്ത്തിക്കണ്ടിട്ടുണ്ട്..അതിൻ്റെ രഹസ്യമെന്താണെന്ന് ചോദിക്കാത്ത അഭിമുഖങ്ങൾ
ചുരുക്കമായിരിക്കും.മമ്മൂട്ടിയെന്ന മനുഷ്യനെക്കുറിച്ചുകൂടി പറയേണ്ടത് അത്യാവശ്യമാണ്..പലരും പലതും പറഞ്ഞിട്ടും മറന്നുപോയ, മറന്നുപോവുന്ന കാര്യമാണ് കോവിഡ് ആക്രമിക്കുമ്പൊ അരികുവൽക്കരിക്കപ്പെട്ട ആൾക്കാർ എങ്ങനെ അതിജീവിക്കുന്നുവെന്നത്. ദിവസക്കൂലിക്കാർ, അന്നന്നത്തെ അന്നം മാത്രം അന്നന്ന് ഉണ്ടാക്കാൻ കഴിയുന്നവർ, അതിനപ്പുറത്തേക്ക് സാധിക്കാത്തവർ.. ഒരു ദിവസം കർഫ്യൂ എന്ന് കേൾക്കുമ്പൊ കടകളിലേക്ക് ഇടിച്ചുകയറാൻ പാങ്ങില്ലാത്തവർ. അവരെ കരുതണമെന്ന് മമ്മൂട്ടിയെപ്പോലെ വലിയൊരു ആരാധകവൃന്ദമുള്ളൊരാൾ ഓർമിപ്പിക്കുമ്പൊ ഒരു ചെറിയ ശതമാനമെങ്കിലും അതിനു ശ്രമിച്ചാൽ അതുണ്ടാക്കുന്ന മാറ്റം വളരെ വലുതായിരിക്കും.. അടുത്തുള്ളവരെ കാണണമെന്നും അവർക്കുവേണ്ടിയും കരുതണമെന്നും ഈ നേരത്ത് ഓർമിപ്പിക്കാൻ തോന്നിയ ആ മനസിനോട് ഒരുപാട് സ്നേഹം...ഇൻഫോക്ലിനിക് കുറിപ്പുകൾ ഒന്നിലേറെത്തവണ പങ്കുവച്ചിരുന്നുവെന്നതിൽ ചെറുതല്ലാത്തൊരു അഭിമാനവുമുണ്ട്. ഈ സമയവും അതിജീവിക്കാൻ ഇതുപോലെ നന്മയും കൂടിയേ തീരൂ ''

കരുതലോടെ വാക്കുകൾ ഉപയോഗിച്ച് കരുതലിനെക്കുറിച്ച് ഓർമ്മിപ്പിച്ച മമ്മൂക്കയോട് ഏറെ സ്നേഹം , സിനിമയിൽ മാത്രം അല്ല ജീവിതത്തിലും മമ്മുക്ക ഹീറോ ആണ് തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ വന്നിട്ടുള്ളത്. കൊറോണ വൈറസ് പടര്‍ന്ന പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവിന് ശ്രീകുമാരന്‍ തമ്പി, കമല്‍ ഹാസന്‍, ജയസൂര്യ ,മോഹന്‍ലാല്‍
, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, അനുഷ്‌ക ശര്‍മ, ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍ തുടങ്ങി ഒട്ടനധി സിനിമാ താരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ സിനിമ- സീരിയല്‍ ചിത്രീകരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X