»   » പിറന്നാള്‍ ദിനത്തില്‍ കാജലിന്റെ 50ാം ചിത്രത്തിന്റെ ടീസര്‍!!! നായകനായി ബാഹുബലി വില്ലനും!!!

പിറന്നാള്‍ ദിനത്തില്‍ കാജലിന്റെ 50ാം ചിത്രത്തിന്റെ ടീസര്‍!!! നായകനായി ബാഹുബലി വില്ലനും!!!

By: Karthi
Subscribe to Filmibeat Malayalam

ബാഹുബലിയിലെ വില്ലനായി എത്തി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് റാണ ദഗ്ഗുപതി. ബാഹുബലി തിയറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുന്നതിന് പിന്നാലെയാണ് റാണ നായകനാകുന്ന നാനേ രാജ നാനേ റാണിയുടെ രണ്ടാമത്തെ ടീസര്‍ പുറത്ത് വരുന്നത്. ചിത്രത്തിലെ നായികയായ കാജല്‍ അഗര്‍വാളിന്റെ പിറന്നാള്‍ ദിനത്തിലാണ് രണ്ടാമത്തെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. 

Nene Raju Nene Mantri

കാജലും റാണയും മാത്രമാണ് 28 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറിലുള്ളത്. തേജ സംവിധാനം ചെയ്യുന്ന നേനെ രാജ നേനെ മന്ത്രി കാജലിന്റെ അമ്പതാമത്തെ ചിത്രമാണ്. ടീസര്‍ റിലീസ് ചെയ്ത് ഒരു ദിവസം പിന്നിട്ടപ്പോഴേക്കും മൂന്നര ലക്ഷത്തോളും  ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു. കാജലിനൊപ്പം കാതറിന്‍ ട്രീസയും നായികയായി എത്തുന്ന ചിത്രത്തില്‍ യുവതാരം നവനീതും പ്രധാന വേഷത്തിലെത്തുന്നു. സുരേഷ് പ്രൊഡക്ഷന്‍സിന്റേയും ബ്ലു പ്ലാനറ്റ് എന്റര്‍ടെയിന്‍മെന്റ്സിന്റേയും ബാനറില്‍ സുരേഷ് ദഗ്ഗുപതി, സിഎച്ച് ഭരത് ചൗധരി, വി കിരണ്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ടീസര്‍ കാണാം...

English summary
Nene Raju Nene Mantri new teaser released on Kajal Agarwal's birthday. Its Kajal's 50th movie. Nene Raju Nene Mantri sees Daggubati take on a role that's entirely different from his Bhallaladeva avatar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam