»   » തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്

തൂക്ക് മരത്തിന് മുന്നില്‍ സിഗരറ്റ് വലിച്ച് മുണ്ട് മാടി കുത്തി ഭല്ലാല ദേവന്‍! റാണയുടെ പുതിയ ഗെറ്റപ്പ്

By: Karthi
Subscribe to Filmibeat Malayalam

ബാഹുബലി ദ കണ്‍ക്ലൂഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുമ്പോള്‍ നായകനായ പ്രഭാസിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു വില്ലനായ ഭല്ലാല ദേവനെ അവതരിപ്പിച്ച റാണാ ദഗ്ഗുപതി. ബാഹുബലി തിയറ്ററുകളെ ഇളക്കി മറിക്കുന്നതിന് പിന്നാലെ റാണയുടെ പുതിയ ചിത്രം തിയറ്ററിലേക്കെത്തുകയാണ്. നേനേ രാജ നേനേ മന്ത്രി എന്ന ചിത്രത്തില്‍ റാണയാണ് നായകന്‍.

വിജയ്‌യോ മമ്മൂട്ടിയോ, അഭ്യൂഹങ്ങള്‍ക്ക് വിട!!! രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ പ്രഭാസ്???

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

Nene Raju Nene Mantri

തേജ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് റാണ ചിത്രത്തിലെത്തുന്നത്. നാല്പത് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറിന് വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. മണിക്കൂറുകള്‍ക്കകം ടീസര്‍ മൂന്നര ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 

കറുത്ത തുണികൊണ്ട് മുഖം മറച്ച് കൈകളും കാലുകളും വിലങ്ങിനാല്‍ ബന്ധിച്ച് ജയില്‍ മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന റാണയെയാണ് ടീസറില്‍ കാണിക്കുന്നത്. വെള്ളമുണ്ടും വെള്ള ഷര്‍ട്ടുമാണ് വേഷം. കഴുമരത്തിന് മുന്നില്‍ മുണ്ട് മാടിക്കെട്ടി സിഗരറ്റ് വലിച്ച് നില്‍ക്കുന്ന റാണയേയും ടീസറില്‍ കാണാം. ചിത്രത്തിന്റെ ഒരു മാസ് ഗെറ്റപ്പ് വെളിപ്പെടുത്തുന്ന  വിധത്തിലാണ് ടീസര്‍. 

Nene Raju Nene Mantri

കാജല്‍ അഗര്‍വാളും കാതറിന്‍ ട്രീസയും നായികമാരുകുന്ന ചിത്രത്തില്‍ യുവതാരം നവനീതും പ്രധാന വേഷത്തിലെത്തുന്നു. സുരേഷ് പ്രൊഡക്ഷന്‍സിന്റേയും ബ്ലു പ്ലാനറ്റ് എന്റര്‍ടെയിന്‍മെന്റ്‌സിന്റേയും ബാനറില്‍ സുരേഷ് ദഗ്ഗുപതി, സിഎച്ച് ഭരത് ചൗധരി, വി കിരണ്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ട്രെയിലര്‍ കാണാം...

English summary
While Baahubali 2: The Conclusion continues its record-setting run in theatres worldwide, Rana Daggubati's next project is nearly ready to release. Nene Raju Nene Mantri sees Daggubati take on a role that's entirely different from his Bhallaladeva avatar.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam