പ്രേമം തമിഴിലേക്ക്, ആര് നായകനാകും?
മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ മറ്റൊരു ചിത്രം കൂടെ തമിഴിലേക്ക്. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം തമിഴിലും തെലുങ്കിലുമായി റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നെന്നാണ് വാര്‍ത്തകള്‍.
ചിത്രത്തിന്റെ റീമേക്ക് അവകാശവുമായി ബന്ധപ്പെട്ട് മൂന്ന് പ്രമുഖ നിര്‍മാതാക്കള്‍ പ്രേമത്തിന്റെ അണിയറപ്രവര്‍ത്തകരുമായി സംസാരിച്ചു എന്നാണ് അറിയുന്നത്. തമിഴിലും തെലുങ്കിലുമായി ഒരുമിച്ചാണത്രെ ചിത്രം സംവിധാനം ചെയ്യുന്നത്.

അല്‍ഫോണ്‍സ് പുത്രന്റെ ആദ്യ ചിത്രമായ നേരം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കിയത്. രണ്ട് ഭാഷകളിലും നിവിനും നസ്‌റിയയും തന്നെ മുഖ്യവേഷം ചെയ്തു. ചിത്രം തമിഴകത്തും മികച്ച അഭിപ്രായങ്ങള്‍ നേടി.
പ്രേമം തമിഴിലേക്കും തെലുങ്കിലേക്കുമെത്തുമ്പോള്‍ നിവിന്‍ പോളി ചെയ്ത ജോര്‍ജ്ജിന്റെ വേഷം ആര് ചെയ്യും എന്ന കാര്യത്തിലാണ് ആരാധകര്‍ക്ക് സന്ദേഹം. നിവിന്‍ തന്നെ ചെയ്യും എന്ന് പറയുന്നവരുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാം.


Click it and Unblock the Notifications