»   » നേരത്തിലെ കഥാപാത്രം വെല്ലുവിളി: നിവിന്‍ പോളി

നേരത്തിലെ കഥാപാത്രം വെല്ലുവിളി: നിവിന്‍ പോളി

Posted By:
Subscribe to Filmibeat Malayalam
Nivin Pauly
മലയാളത്തിലും തമിഴിലുമായി നിര്‍മ്മിക്കുന്ന 'നേര'ത്തിലെ കഥാപാത്രം വെല്ലുവിളിയായിരിക്കുമെന്ന് നിവിന്‍ പോളി. ഒരേ സമയം മലയാളത്തിലും തമിഴിലുമായി ഷൂട്ടിങ് നടക്കും.

തമിഴിലെ അരങ്ങേറ്റമാണ്. പ്രമുഖ തമിഴ്താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. യൂവ് എന്ന സൂപ്പര്‍ഹിറ്റ് ആല്‍ബത്തിന്റെ സംവിധായകനായ അല്‍ഫോന്‍സ് പുത്രനാണ് നേരം ഒരുക്കുന്നത്.

ആല്‍ബത്തിലെ 'നെഞ്ചോട് ചേര്‍ത്തു പാട്ടൊന്നു പാടാം; എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തില്‍ പോളിക്കൊപ്പമെത്തിയ നസ്‌റിയ തന്നെയാണ് നായിക. സമയത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വ്യത്യസ്തയാര്‍ന്ന ഒരു പ്രണയകഥയാണ് നേരം. ചിത്രത്തിന്റെ മലയാളം ഷൂട്ടിങ് ചെന്നൈയില്‍ പൂര്‍ത്തിയായിട്ടുണ്ട്.

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ നായകനായാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ നിവിന്‍ പോളി സിനിമയിലെത്തിയത്. തുടര്‍ന്ന് മെട്രോ, ട്രാഫിക്, സെവന്‍സ്, തട്ടത്തിന്‍ മറയത്ത്, പുതിയ തീരങ്ങള്‍ എന്നിവയാണ് മറ്റു പ്രമുഖ സിനിമകള്‍. ഡിസംബര്‍ ഏഴിന് പുറത്തിറങ്ങുന്ന ചാപ്‌റ്റേഴ്‌സില്‍ നിവിന്‍ പോളി അഭിനയിക്കുന്നുണ്ട്.

English summary
Actor Nivin Pauly is all excited about Neram, the Malayalam-Tamil bilingual which will also mark his Kollywood debut.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam