മലയാളത്തിൽ ആദ്യമായി പൂവൻകോഴി നായകനാകുന്നു; 'നേര്‍ച്ചപ്പൂവന്‍’
പരീക്ഷണ ചിത്രങ്ങളെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന മലയാളത്തിലേക്ക് പുതിയ ചിത്രം കൂടി. ചിത്രീകരണം ആരംഭിച്ച നേർച്ചപൂവൻ എന്ന ചിത്രത്തിലാണ് വ്യത്യാസ്തമായി പൂവൻകോഴി നായകനാകുന്നത്. ചിത്രത്തിന്റെ പൂജയിലും തിളങ്ങിയതി പൂവൻകോഴിയായിരുന്നു.

നേരത്തെ പുറത്തിറങ്ങിയ നേർച്ചപ്പൂവന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഒരു ചിത്രകഥയുടെ പ്രതീതി നൽകുന്ന മനോഹരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററായിരുന്നു ഇത്. നേര്‍ച്ചക്കായി കൊണ്ടുവന്ന ഒരു പൂവന്‍കോഴിയും അതുമായി ബന്ധപ്പെട്ട് നടക്കുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പുതുമുഖങ്ങളോടൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.
മലർ സിനിമാസും ജോ &ടിജു സിനിമാസും ഒന്നിച്ച് നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന നേർച്ചപൂവനിൽ ഛായാഗ്രഹണം നിർവഹിക്കുന്നത് വിപിൻ ചന്ദ്രനാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് 4 മ്യുസിക്കാണ്.


Click it and Unblock the Notifications