twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടികളെ മോശമായി ചിത്രീകരിച്ച് ഫ്രഞ്ച് സിനിമാ പോസ്റ്റര്‍! മാപ്പ് പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്‌

    By Prashant V R
    |

    ഫ്രഞ്ച് ചിത്രമായ ക്യൂട്ടീസിനെ സംബന്ധിച്ചുളള വ്യാപകമായ പ്രതിഷേധങ്ങളില്‍ക്കിടെ മാപ്പ് പറഞ്ഞ് നെറ്റ്ഫ്‌ളിക്‌സ്. പതിനൊന്ന് വയസ് മാത്രമുളള കുട്ടികളെ മോശമായ രീതിയില്‍ അവതരിപ്പിക്കുന്ന പോസ്റ്റര്‍ ഇറക്കിയതിനായിരുന്നു നെറ്റ്ഫ്‌ളിക്‌സിനെതിരെ പ്രതിഷേധം ഉണ്ടായത്. കൗമാരക്കാരിയായ പെണ്‍കുട്ടി തന്റെ സ്വപ്‌നങ്ങള്‍ തേടി ഇറങ്ങുന്നതാണ് ചിത്രത്തില്‍ കാണിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ഈ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്.

    cuties

    ഇതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്ററാണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. ഈ വര്‍ഷം സുഡാനി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച സംവിധാനത്തിനുളള അവാര്‍ഡ് നേടിയിരുന്നു. മിഗ്നോണ്‍സ് എന്നാണ് ഫ്രഞ്ച് സിനിമയുടെ യഥാര്‍ത്ഥ പേര്. ചിത്രം കുട്ടികളെ മോശമായ രീതിയില്‍ അവതരിപ്പിക്കുന്നതാണെന്നും അവരെ മോശമായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു ആക്ഷേപം.

    Recommended Video

    Karikku new episode smile please review | FilmiBeat Malayalam

    പിന്നാലെ ആയിരക്കണക്കിന് പേര്‍ ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാമ്പയിനില്‍ ഒപ്പ് വെച്ചിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്റര്‍ അനുചിതമായെന്നും ചിത്രവുമായി ബന്ധമില്ലാത്ത രീതിയിലാണ് പോസ്റ്റര്‍ ചെയ്തതെന്ന് നെറ്റ്ഫ്‌ളിക്‌സും സമ്മതിച്ചു. എന്നാല്‍ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും സിനിമ പിന്‍വലിക്കുന്നതിനെ കുറിച്ച് നെറ്റ്ഫ്‌ളിക്‌സിന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

    സുഡാന്‍ ചലച്ചിത്ര മേളയില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ക്യൂട്ടീസ് എന്ന പേരിലാണ് നെറ്റ്ഫ്‌ളിക്‌സില്‍ എത്തുന്നത്. തന്റെ ജീവിതവുമായി അടുത്ത് നില്‍ക്കുന്ന ചിത്രമാണ് ഇതെന്ന് മുന്‍പ് സംവിധായിക അറിയിച്ചിരുന്നു. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ കഥ പറഞ്ഞുകൊണ്ടാണ് ഒരുക്കിയത്. ഈ വര്‍ഷം ജനുവരി 23നാണ് സിനിമ റിലീസ് ചെയ്തത്. ഒരു മണിക്കൂറും മുപ്പത്തഞ്ച് മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. സുഡാനി ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചിരുന്നത്.

    Read more about: netflix
    English summary
    netflix apologized for upcoming film cuties poster after peoples reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X