twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോവിഡ് 19: നെറ്റ്ഫ്‌ളിക്‌സും ഫേസ്ബുക്കും ഇന്ത്യയില്‍ ഡാറ്റ അളവ് കുറയ്ക്കുന്നു

    By Midhun Raj
    |

    രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയില്‍ തങ്ങളുടെ സേവനങ്ങളുടെ ഡാറ്റ അളവ് കുറയ്ക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ്. വരുന്ന 30 ദിവസത്തേക്ക് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കുകളിലെ ട്രാഫിക്ക് 25 ശതമാനം കുറയ്ക്കുമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചത്. നെറ്റ്ഫ്‌ളിക്‌സിസൊപ്പം സോഷ്യല്‍ മീഡിയ ഭീമനായ ഫേസ്ബുക്കും ഡാറ്റയുടെ അളവ് കുറയ്ക്കുമെന്ന് അറിയിച്ചു.

    fb-netflix

    നേരത്തെ നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍, വൂട്ട്, ആമസോണ്‍ പ്രൈം തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളോട് വീഡിയോ സ്ട്രീമീങ്ങ് ക്വാളിറ്റി കുറയ്ക്കാന്‍ സെല്ലുലാര്‍ ഓപ്പറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് സിഒഎഐ, ടെലികോം വകുപ്പിനും കത്തയച്ചിരുന്നു. തുടര്‍ന്നാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ തീരുമാനം അറിയിച്ചത്. ഇന്ത്യയിലെത് പോലെ യൂറോപ്പിലും സമാനമായ രീതിയിലാണ് നെറ്റ്ഫ്‌ളിക്‌സ് സ്ട്രീമിങ് നിലവാരം കുറച്ചത്.

    കൊറോണ വ്യാപനത്തെ തുടര്‍ന്ന് രാജ്യാത്താകമാനം ഹോം ക്വാറന്റൈന്‍, വര്‍ക്ക് ഫ്രം ഹോം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വലിയ വര്‍ധനവുണ്ടായിരുന്നു. ഇത് സേവന ദാതാക്കള്‍ക്കുമേല്‍ അമിത ഭാരം സൃഷ്ടിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് വീഡിയോകളുടെ സ്ട്രീമിങ്ങ് നിലവാരം താഴ്ത്തി പ്ലാറ്റ്‌ഫോമുകള്‍ സഹകരിക്കണമെന്നാണ് നേരത്തെ സിഒഎഐ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

    "വൈറസ് സിനിമ പരാജയപ്പെടാനുളള കാരണം എന്താണെന്ന് സാമാന്യ ബുദ്ധിയുളളവര്‍ക്ക് ഇപ്പോള്‍ മനസിലായി കാണും"

    ഒടിടി പ്ലാറ്റ്‌ഫോമുകള്‍ എച്ച് ഡി നിലവാരത്തില്‍ നിന്ന് സ്റ്റാന്‍ഡേര്‍ഡ് റെസല്യൂഷനിലേക്ക് സ്ട്രീമിങ്ങ് റെസല്യൂഷന്‍ താഴ്ത്തണമെന്നായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. നേരത്തെ സേവന ദാതാക്കള്‍ക്ക് മേല്‍ അമിതഭാരം എല്‍പ്പിക്കുന്നത് ഒഴിവാക്കാന്‍ നെറ്റ്ഫ്‌ളിക്‌സ്, ഡിസ്‌നി പോലുളളവ യൂറോപ്പില്‍ സ്ട്രീമിങ്ങ് നിലവാരം കുറച്ചിരുന്നു. യൂറോപ്പിന് പിന്നാലെയാണ് ഇപ്പോള്‍ ഇന്ത്യയിലും അവര്‍ ഡാറ്റയുടെ അളവ് കുറച്ചിരിക്കുന്നത്.

    കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. 21 ദിവസത്തേക്ക് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. കോവിഡ് 19 വ്യാപനം ഇന്ത്യയില്‍ ഉയരുന്ന സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. വരുംദിവസങ്ങളില്‍ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇതുവരെ 500ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്.

    ടിവി ഷോയില്‍ വികാരധീനയായി അനുഷ്‌ക ഷെട്ടി! കാരണം ഇതാണ്ടിവി ഷോയില്‍ വികാരധീനയായി അനുഷ്‌ക ഷെട്ടി! കാരണം ഇതാണ്

    Read more about: coronavirus netflix
    English summary
    Netflix reduce the amount of data for their services to solve telecom congestion
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X