twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാദ ഡോക്യൂമെന്ററി സീരിസ് ബാഡ് ബോയ് ബില്യണേഴ്‌സ് നെറ്റ്ഫ്‌ളിക്‌സില്‍

    By Prashant V R
    |

    വിവാദ ഡോക്യൂമെന്ററി സീരീസായ ബാഡ് ബോയ് ബില്യണേഴ്‌സ് ഇന്ത്യ നെറ്റ്ഫ്‌ളിക്‌സില്‍ സട്രീമിംഗ് ആരംഭിച്ചു. നിരവധി അഴിമതികളിലും തട്ടിപ്പുകളിലും പ്രതികളായ ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് മില്യണേഴ്‌സില്‍ പറയുന്നത്. വിജയ് മല്യ, മെഹുല്‍ ചോക്ലി, നീരവ് മോദി, രാമലിങ്ക രാജു, സുബ്രതാ റോയ് എന്നിവരെ കുറിച്ചെല്ലാം ഈ സീരിസില്‍ പ്രതിപാദിക്കുന്നുണ്ട്. ബാഡ് ബോയ് ബില്യണേഴ്‌സ് ഇന്ത്യയുടെ മൂന്ന് എപ്പിസോഡുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമായിരിക്കുന്നത്.

    badboybillionaires-

    ഡോക്യൂമെന്ററി സീരിസിലെ നാലാം എപ്പിസോഡ് സത്യം കമ്പ്യൂട്ടര്‍ സര്‍വീസസ് മുന്‍ ചെയര്‍മാനും സിഇഒയുമായ ബി രാമലിംഗ രാജുവിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് പുറത്തിറങ്ങിയിട്ടില്ല. നെറ്റ്ഫ്‌ളിക്‌സിനെതിരെ ഹൈദരാബാദ് സിവില്‍ കോടതിയില്‍ രാമലിംഗരാജു സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കോടതി റിലീസ് തടഞ്ഞത്. ഓഗസ്റ്റ് 28 ലെ ഉത്തരവില്‍ റോയിയുടെ പേര് ഉപയോഗിച്ച് ഡോക്യുമെന്ററി സീരീസ് പുറത്തിറക്കുന്നതില്‍ നിന്ന് പട്‌നയിലെ ഒരു സിവില്‍ കോടതി നേരത്തെ നെറ്റ്ഫ്‌ലിക്‌സിനെ വിലക്കിയിരുന്നു.

    Recommended Video

    സാന്ദ്രയുടെ കുസൃതി കുഞ്ഞുങ്ങളെ കണ്ടോ | FilmiBeat Malayalam

    നേരത്തെ ബാഡ് ബോയ് ബില്യണേഴ്‌സിനെതിരെ വജ്രവ്യാപാരിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുല്‍ ചോക്സിയും ഡല്‍ഹി ഹൈക്കോടതിയെ സമീപീച്ചിരുന്നു. റിലീസിന് മുന്‍പ് സീരിസിന്റെ പ്രിവ്യൂ കാണാന്‍ അനുവദിക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹം കോടതിയെ സമീപിച്ചിരുന്നത്. വെബ്‌സീരിസില്‍ ചോക്‌സിയ്‌ക്കെതിരെ ഇപ്പോള്‍ നടക്കുന്ന കേസ് പ്രതിപാദിക്കുന്നുണ്ടോ എന്നറിയാനാണ് സീരീസ് കാണാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ചോക്‌സി എത്തിയിരുന്നത്.

    രണ്ട് മണിക്കൂറോളം നീളുന്ന സീരിസില്‍ രണ്ട് മിനിറ്റോളം ഭാഗത്താണ് ചോക്‌സിയുടെ കഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം റിലീസിന് മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ച സീരിസിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്. കാത്തിരിപ്പിനൊടുവിലാണ് ഡോക്യൂമെന്റ് സീരിസ് നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

    Read more about: documentary
    English summary
    netflix releases bad boy billionaires: india three episodes
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X