അയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്; മുന്‍ഭാര്യയെയും മകളെയും വേട്ടയാടുന്നയാള്‍ യാതൊരു പിന്തുണയും അര്‍ഹിക്കുന്നില്ല
വേര്‍പിരിഞ്ഞ് വര്‍ഷങ്ങളായെങ്കിലും നടന്‍ ബാലയും ഗായിക അമൃത സുരേഷും തമ്മിലുള്ള ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇപ്പോഴും വലിയ ചര്‍ച്ചകളാവുകയാണ്. കഴിഞ്ഞ ദിവസം മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നങ്ങളെ പറ്റി പറഞ്ഞ് ഇരുവരുടെയും മകള്‍ രംഗത്ത് വന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്.
മകളുടെ ആരോപണങ്ങള്‍ കേട്ട് സഹിക്കാന്‍ കഴിയാതെ പ്രതികരണവുമായി ബാലയും രംഗത്ത് വന്നു. പിന്നാലെ അമൃതയും വിശദീകരിച്ചു. ഇതൊക്കെ സമൂഹത്തില്‍ പലവിധം ചര്‍ച്ചകള്‍ക്കും വഴിയൊരുക്കി. ഇതുവരെ പുറത്ത് വന്ന കഥകളില്‍ നിന്നും അമൃതയും ബാലയും അവരുടെ ജീവിതത്തിലും മകളുടെ കാര്യത്തിലും കാണിച്ച പ്രവൃത്തികള്‍ എങ്ങനെയാണെന്ന് ചൂണ്ടി കാണിക്കുന്ന ഒരു കുറിപ്പ് വൈറലാവുകയാണ്.

താരങ്ങളുടെ ജീവിതത്തിലുണ്ടായ പോസിറ്റീവും നെഗറ്റീവുമായ കാര്യങ്ങളും മകളുടെ പേരിലുണ്ടായ വഴക്കുമൊക്കെ ഓഡിറ്റ് ചെയ്ത് അനഘ എന്നൊരാള്‍ എഴുതിയ കുറിച്ച് അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപമിങ്ങനെയാണ്... 'ഒരു സ്ത്രീ എത്ര കരഞ്ഞാലും കിട്ടാത്ത സിംപതി വേവ് ഒരു പുരുഷന്‍ ചുമ്മാ വിങ്ങിപ്പൊട്ടിയാല്‍ കിട്ടും. സംശയമുണ്ടോ? ബാലയുടെ ഇമോഷണല്‍ അത്യാചാര്‍ വീഡിയോയ്ക്ക് വരുന്ന കമന്റുകളും അമൃത ഇന്ന് വെളുപ്പിന് പോസ്റ്റ് ചെയ്ത കരച്ചില്‍ വീഡിയോയ്ക്ക് വന്ന പ്രതികരണങ്ങളും നോക്കിയാല്‍ മതി.
മറ്റുള്ളവരുടെ കുടുംബ കാര്യങ്ങള്‍ അനാവശ്യമായി ചര്‍ച്ച ചെയ്യാന്‍, സോഷ്യല്‍ ഓഡിറ്റിങ് നടത്താന്‍ മലയാളികള്‍ക്കുള്ള ഇഷ്ടം അങ്ങേയറ്റം മുതലെടുത്ത് വിവാദമായ കേസ് ആണ് അമൃതയുടെയും ബാലയുടെയും ഡിവോഴ്സ്. എന്തായാലും ഇത്രയും പറഞ്ഞ സ്ഥിതിക്ക് നമുക്ക് ഇവരുടെ പ്രവൃത്തികള്‍ ചുമ്മാ നോക്കാം.
1) ഡിവോഴ്സ് ചെയ്തു, കുട്ടിയുടെ മേല്‍ അവകാശം ആവശ്യപ്പെട്ടു: ബാല - 1, അമൃത - 1.
2) കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് വേറെ വിവാഹം കഴിച്ചു: ബാല - 1, അമൃത - 1.
3) സാമൂഹ്യമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായി നിന്നു: ബാല - 1, അമൃത - 1.
ഇനി കുറച്ച് നെഗറ്റിവ് കാര്യങ്ങള്‍:
1) പന്ത്രണ്ട് വര്‍ഷം മുന്‍പ് കോടതി ഇടപെട്ട് തീര്‍പ്പാക്കിയ ഒരു ഡിവോഴ്സ് കേസിനെ കുറിച്ച് വീണ്ടും വീണ്ടും ഇരവാദം പറഞ്ഞ് സിംപതി സീക് ചെയ്യുന്നു: ബാല - 1, അമൃത - 0.
2) മൈനര്‍ ആയ മകളെ വാര്‍ത്തകളിലേക്ക് വലിച്ചിട്ട്, മകളുടെ ബയോളജിക്കല്‍ മറ്റേ പാരന്റ് കൂടിയായ കസ്റ്റോഡിയനെ നിരന്തരമായി കുറ്റം പറഞ്ഞ് വിവാദത്തില്‍ ആക്കുന്നു: ബാല - 1, അമൃത - 0.
3) പുനര്‍വിവാഹം ചെയ്തതിനെ കുറിച്ചും അതില്‍ നിന്നുള്ള മോചനത്തെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ കരഞ്ഞു മെഴുകുക: ബാല - 1, അമൃത - 0.

ഇനി പോസിറ്റീവ് കാര്യങ്ങള്‍:
1) സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞ് സിംപതി സീക് ചെയ്യാതെ മൂവ് ഓണ്‍ ചെയ്യാന്‍ ശ്രമിച്ചു: ബാല - 0, അമൃത - 1.
2) കുട്ടിയെ സന്തോഷത്തിലും ദുഃഖത്തിലും ചേര്‍ത്ത് നിര്‍ത്തി കുട്ടിയുടെ സ്‌നേഹവും വിശ്വാസവും നേടിയെടുത്ത് വളര്‍ത്തി: ബാല - 0, അമൃത -
1.
3) പൊതുവിടത്തില്‍ ദുഃഖവും കുറ്റങ്ങളും മാത്രം വിളമ്പി മോങ്ങാതെ സന്തോഷവും പ്രത്യാശയും പങ്കിട്ടു: ബാല - 0, അമൃത - 1.
ഇത്രയേ ഞാന്‍ കാണുന്നുള്ളൂ. ഒരു ബന്ധം ഡിവോഴ്സ് ആയാല്‍ അതിനെ ഭൂതകാലം ആയി കണ്ട് ഇനിയുള്ള ജീവിതം നന്നായി ജീവിക്കാന്‍ ശ്രമിക്കാതെ, അതിനെ കുറിച്ച് നിരന്തരമായി വിഴുപ്പലക്കി നാട്ടുകാരെ കൂടെ വെറുപ്പിച്ച്, പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും മുന്‍ഭാര്യയെയും സ്വന്തം മകളെയും വേട്ടയാടുന്ന ആള്‍ യാതൊരു പിന്തുണയും അര്‍ഹിക്കുന്നില്ല. അയാള്‍ക്ക് മാനസിക പ്രശ്‌നമുണ്ട്. കോടതി ഇടപെട്ട് സൈലന്‍സ് ചെയ്യേണ്ട പേഴ്ണാലിറ്റി ആണ് ബാല....' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.


Click it and Unblock the Notifications