സിദ്ദിഖ് എല്ലാ സിനിമയിലും ഉണ്ടല്ലോ, പവര്‍ ഗ്രൂപ്പിലുണ്ടോ? നല്ല അഭിനയം തന്നെയാണ്! നടനെതിരെ ട്രോളന്മാര്‍

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പ്രമുഖര്‍ക്കെതിരെയുള്ള വെളിപ്പെടുത്തലുകളും മലയാള സിനിമയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണവുമായിട്ടാണ് ബംഗാളി നടി രംഗത്ത് വന്നത്. ഇതിന് പിന്നാലെ മറ്റ് പലര്‍ക്കുമെതിരെയും ആരോപണം വന്നിരുന്നു.

ഈ വിഷയത്തില്‍ അമ്മയുടെ പ്രതിനിധികളായി വന്ന് നടന്‍ സിദ്ദിഖ്, ജോമോള്‍, ജഗദീഷ് തുടങ്ങി നിരവധി പേരും പ്രതികരിച്ചിരുന്നു. എന്നാല്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ദിഖ് മാധ്യമങ്ങളോട് സംസാരിച്ചതും അതിന് ശേഷം അദ്ദേഹം സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളും വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്.

siddique

താരസംഘടനയായ അമ്മയ്‌ക്കെതിരെ വലിയ ആരോപണങ്ങള്‍ വന്ന സമയത്താണ് ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് വളരെ ലാഘവത്തോടെ മറുപടികള്‍ പറഞ്ഞത്. ഇതിനെതിരെ വിമര്‍ശനം നടക്കുമ്പോള്‍ താരം ഫേസ്ബുക്കിലൂടെ ചിരിച്ചോണ്ടിരിക്കുന്നൊരു ഫോട്ടോ പങ്കുവെച്ചിരുന്നു. ഒരു സിനിമയില്‍ നിന്നുള്ള വേറിട്ട ഗെറ്റപ്പിലുള്ള ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തത്.

ഇതിന് പിന്നാലെ അഭിനയമറിയാതെ എന്ന സ്വന്തം പുസ്തകത്തിന്റെ ഫോട്ടോയുമായിട്ടും താരം എത്തിയിരിക്കുകയാണ്. ഇതിന് താഴെ സിദ്ദിഖിനെ വ്യാപകമായി വിമര്‍ശിച്ച് കൊണ്ടാണ് ആരാധകരടക്കമുള്ളവര്‍ എത്തിയിരിക്കുന്നത്.

'ആ പത്രസമ്മേളനം നടത്തുന്നത് വരെ നിങ്ങളെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. മുന്‍പൊക്കെ നിങ്ങള്‍ക്ക് വേണ്ടി കയ്യടിച്ചവര്‍ ആയിരുന്നു
ഞങ്ങള്‍. എന്നാല്‍ ഇന്ന് നിങ്ങള്‍ ആരാണെന്ന് സ്വയം തെളിയിച്ചു. ഏത് സിനിമയിലും ഇയാള്‍ക്ക് വേഷം കിട്ടുന്നുണ്ട്. അതിനര്‍ഥം പവര്‍ ഗ്രൂപ്പിന്റെ ഭാഗമാണെന്നതാണ്.

വാതിലുകള്‍ മുട്ടിയവരും മുട്ടിച്ചവരും ഒക്കെ തുറക്കേണ്ടി വരും ഇക്കാ... അതും ഒരു അഭിനയമായിരുന്നു എന്ന് മാത്രം പറയരുത്. ഒരാള് വലയില്‍ വീണു, ഇനിയുള്ളവരും വീഴും. ഇന്നലത്തെ അഭിനയം മോശമില്ലായിരുന്നു... എന്നിങ്ങനെ സിദ്ദിഖിന്റേത് അഭിനയമായിരുന്നുവെന്നാണ് ചിലര്‍ ആരോപിക്കുന്നത്.

അതേ സമയം സിദ്ദിഖിന്റെ സെക്രട്ടറി സ്ഥാനം ജഗദീഷിന് കൊടുക്കണമെന്നും അയാള്‍ക്ക് നട്ടെല്ല് ഉണ്ടെന്നും പറഞ്ഞും കുറേ പേര്‍ എത്തിയിരിക്കുകയാണ്. അമ്മയുടെ തലപ്പത്ത് ജഗദീഷിനെ തന്നെ ഇരുത്തണം. അദ്ദേഹം മാത്രമാണ് നട്ടെല്ല് നിര്‍ത്തി നിന്ന് കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ബാക്കി എല്ലാവരും ചാന്‍സുകള്‍ നഷ്ടപ്പെടും എന്ന ഭയത്തോടു കൂടി 15 അംഗ പവര്‍ ടീം എഴുതിക്കൊടുത്തത് മാത്രമാണ് പറഞ്ഞത്.

siddique

ജഗദീഷിന്റെ പത്രസമ്മേളനം കണ്ടു. മെഴുകലില്ല. വലിച്ചു നീട്ടലില്ല. ഉചിതമായ പക്വമായ കാര്യമാത്രപ്രസക്തമായ പ്രതികരണം. പാര്‍വതിയുടെ സംസാരം കേട്ടപ്പോള്‍ ബഹുമാനം തോന്നി. തൊഴില്‍പരമായി എത്ര നഷ്ടങ്ങള്‍ സഹിച്ചാണ് അവരിന്ന് ആത്മാഭിമാനത്തിന്റെ അന്തസ്സുറ്റ ചിരിയോടെ ചാനലുകള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്.

ജോമോളുടെ പ്രതികരണം കണ്ടപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരിക്കാന്‍ തോന്നിപ്പോയി. അത്ര മികച്ചതായിരുന്നു. 'ഞാന്‍ അമേരിക്ക കണ്ടിട്ടില്ല.. അതുകൊണ്ട് അമേരിക്കയില്ല എനിക്ക് തൊഴി കിട്ടുന്നില്ല! അതോണ്ട് ലോകത്തില്‍ പീഡനമേയില്ല!' എന്നൊക്കെ പറയും പോലെ നല്ലൊരിത്. ആരും ചോദിക്കാതെ തന്നെ 'പ്രമുഖനടി'യെ വലിച്ചിട്ട് 'എനിക്കും സംസ്ഥാന അവാര്‍ഡ് കിട്ടീട്ടുണ്ടല്ലോ. എന്നിട്ടും സിനിമയില്ലല്ലോ 'എന്നൊക്കെ പറയുന്നതിലെ ആ നിഷ്‌കളങ്കത ഗംഭീരമായിരുന്നു.

മറ്റു നടീനടന്മാരുടേയും സംവിധായകരുടേയും പ്രതികരണം കണ്ടു. അവരും അവര്‍ക്കുചിതമായ പ്രതികരണം തന്നെയാണ് നടത്തിയത്. പണ്ടും ഭാവന വിഷയത്തില്‍ അവര്‍ അവര്‍ക്കുചിതമായ പ്രതികരണം നടത്തിയിരുന്നു. 'പരക്ലേശവിവേകം' മാത്രമല്ല 'ആത്മക്ലേശഭീതി' കൂടി മനുഷ്യര്‍ക്കുണ്ട്. നാളെ ഞാനും പീഡിപ്പിക്കപ്പെട്ടേക്കാം എന്ന ഭീതി കൂടിയാകാം പല നിരുപാധിക പിന്തുണയ്ക്കും മൗനങ്ങള്‍ക്കും കാരണം... എന്നിങ്ങനെ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങള്‍ കൊണ്ട് നിറയുകയാണ്.

More from Filmibeat

Read more about: siddique
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X