സ്വയം തള്ളല്‍ ആണ് മാരാരുടെ ട്രേഡ് മാര്‍ക്ക്! അഞ്ചാം സീസണ്‍ പരാജയമായിരുന്നു, മറുപടിയുമായി ആരാധകര്‍
ടെലിവിഷന്‍ റിയാലിറ്റി ഷോ കളില്‍ ഏറ്റവും റേറ്റിങ്ങുള്ള ബിഗ് ബോസ് വീണ്ടും മലയാളത്തില്‍ തുടങ്ങാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടേയിരിക്കുന്നു. ഇതിനിടയില്‍ മുന്‍ ബിഗ് ബോസ് മത്സരാര്‍ഥികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നതാണ് രസകരമാവുന്നത്. മൂന്നാം സീസണില്‍ മത്സരിച്ച് പുറത്തായ താരമാണ് ഫിറോസ് ഖാന്‍. അതുപോലെ അഞ്ചാം സീസണില്‍ വിജയിച്ച താരമാണ് അഖില്‍ മാരാര്‍.
അഞ്ചാം സീസണിനെ പറ്റി അഖില്‍ മാരാര്‍ പറഞ്ഞതൊക്കെ പൊട്ടത്തരമാണെന്ന് ചൂണ്ടി കാണിച്ചാണ് ഫിറോസ് എത്തിയത്. പിന്നാലെ ഇതിന് മറുപടിയായി അഖിലുമെത്തി. വീണ്ടും ഇരുവരും തമ്മില്‍ പരസ്പരം ആരോപണം ഉന്നയിച്ചതോടെ വിഷയത്തില്‍ ഇടപെടുകയാണ് ആരാധകര്‍. അഖില്‍ മാരാര്‍ക്കെതിരെ ഗുരുതര ആരോപണമാണ് കമന്റുകളിലൂടെ ആരാധകര്‍ പറയുന്നത്.

സീസണ്‍ 5 ടോക്‌സിക് അല്ലെന്ന് അഖില്‍ പറയുന്നതിലാണ് വിരോധാഭാസം ഉള്ളത്. സീസണ്‍ 5ല്‍ ഒരൊറ്റ ടോക്‌സിക്, അഗ്രെസ്സീവ്, വയലന്റായ ആളെ ഉള്ളു, അത് അഖില്‍ ആയിരുന്നു. ബാക്കി ഉള്ള മത്സരാര്‍ഥികളെല്ലാം ശാന്തരായത് കൊണ്ട് മാത്രമാണ് അഖിലിന് ഈ ഡയലോഗ് പറയാന്‍ പറ്റിയത്.
സ്ത്രീകളോട് ഇത്രയും ബഹുമാനമില്ലാതെ പെരുമാറിയ വേറെ ഒരു മത്സരാര്‍ഥിയുമില്ല. ശക്തരോട് ഏറ്റുമുട്ടി ജയിക്കണം. അല്ലാതെ പലവിധ പ്രലോഭനങ്ങള്‍ നല്‍കി മത്സരാര്‍ഥികളെ മിണ്ടാതെ ഇരുത്തിയിട്ടല്ല ജയിക്കേണ്ടത്.
സീസണ്‍ അഞ്ചൊരു പരാജയം തന്നെയായിരുന്നു, റിവ്യു ചെയ്യുന്നവര്‍ പോലും റിവ്യൂ നിര്‍ത്തി പോയി. സ്ഥിരമായി ആരും കാണാറ് പോലുമില്ലാരുന്നു. ഫിലിമില്‍ ചാന്‍സ് കൊടുക്കാമെന്നു പറഞ്ഞു ബാക്കി കളിച്ചോണ്ട് ഇരുന്ന മത്സരാര്‍ഥികളെ വരെ മാനിപുലേറ്റ് ചെയ്ത്, അവന്മാര്‍ എല്ലാം അത് വിശ്വസിച്ചു അയാള്‍ ജയിക്കട്ടെ എന്നും പറഞ്ഞു മാറി നിന്നു.
ഇതുപോലെ ഒരു പൊട്ട സീസണ്‍. അനിയന്‍ മിഥുനും -സന ഉള്ളത് കൊണ്ട് മാത്രം ആ സമയത്ത് ഒരു ഹൈപ് കിട്ടി. ഉറങ്ങി തൂങ്ങിയ ഒരു സീസണ്‍, ഈ മാരാര്‍ തന്നെ പറഞ്ഞു ഒന്നും ചെയ്യാനില്ല, വെറുതെ ഉറങ്ങി തൂങ്ങി എല്ലാരും ഇരിക്കുവാണെന്ന്. ഏറ്റവും വിജയമായിരുന്ന സീസണ്‍ അത് 4 ആയിരുന്നു. ഏറ്റവും എന്റര്‍ടെയിനിങ് സീസണ്‍ മൂന്നും രണ്ടുമാണ്. ഏറ്റവും ക്വാളിറ്റിയോടെ ബിഗ് ബോസ് ഗെയിം നടന്നത് സീസണ്‍ ഒന്നും ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്.

സ്വയം തള്ളല്‍ ആണ് മാരാരുടെ ട്രേഡ് മാര്‍ക്ക്. ഗെയിം കളിക്കാതെ മാറി നിന്നിട്ടുള്ള ആളാണ് ഇതൊക്കെ പറയുന്നത്. എല്ലാ സീസണും കണ്ടിട്ടുള്ള പ്രേക്ഷക എന്ന നിലയില്‍ നാളത്തെ എപ്പിസോഡോ ലൈവോ കാണണം എന്ന് തോന്നിപ്പിക്കാത്ത ഒരേ ഒരു സീസണ്‍ ആയിരുന്നു സീസണ്‍ 5. െേത സമയം ഉറങ്ങാതെ ഇരുന്ന് ലൈവ് കണ്ട സീസണാണ് നാലാമത്തേത്.
ഡോ. റോബിന്‍ കൊടുത്ത ഒരു എഫേര്‍ട്ടും വിന്നര്‍ എന്ന് പറയുന്ന മാരാര്‍ ബിഗ് ബോസിന് കൊടുത്തിട്ടില്ല. വേറെ കൂട്ടത്തില്‍ ഒരെണ്ണം പോലും നല്ലതില്ലാത്തത് പുള്ളിയുടെ ഭാഗ്യമെന്ന് പറയാം. സീസണ്‍ നാലില്‍ മാരാര്‍ ഉണ്ടായിരുന്നേല്‍ കാണാമായിരുന്നു പുള്ളിയുടെ മിടുക്ക്. ഇത് ഓസില്‍ കിട്ടിയ കപ്പ്. മുന്‍പേ മീറ്റിങ് ഒക്കെ കൂടി പ്ലാന്‍ ചെയ്തിട്ട് ബിഗ് ബോസിനെ വരെ പറ്റിച്ചിട്ടുണ്ടാക്കിയ നേട്ടമല്ലേ. ഒരല്‍പം ഉളുപ്പെങ്കിലും വേണമെന്നാണ് മറ്റൊരാള്‍ ചൂണ്ടി കാണിക്കുന്നത്.
മാരാര്‍ ഒരു അല്‍പന്‍ ആണെന്ന് ഇപ്പോള്‍ മനസിലായി. അയാളുടെ ചിലവിലാണ് ഫിറോസിപ്പോള്‍ കഴിയുന്നതെന്ന തരത്തിലാണ് പുള്ളി സംസാരിച്ചത്. തനിക്കാണ് ഏറ്റവും കൂടുതല്‍ ഫാന്‍സ് എന്ന് കാണിക്കാനുള്ള ബഹളമാണ് മാരാരിപ്പോള്‍. ഒരു ചെറിയ വിമര്‍ശനം പോലും കൈകാര്യം ചെയ്യാന്‍ പുള്ളിയ്ക്ക് പറ്റുന്നില്ല... എന്നിങ്ങനെ അഖിലിനെതിരെയുള്ള കമന്റുകള്‍ നീളുകയാണ്.


Click it and Unblock the Notifications