നായര്‍ സദ്യ കഴിച്ചെന്നോ? പുതിയ തലമുറയിലുള്ള ദിയയും ഇങ്ങനെ പറയാമോ? താരപുത്രിയെ ഉപദേശിച്ച് ആരാധകര്‍
ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വന്‍ വിമര്‍ശനം കിട്ടാറുള്ള താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ എന്നതിലുപരി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ ദിയ മാസങ്ങള്‍ക്കു മുന്‍പാണ് വിവാഹിതയാവുന്നത്. സുഹൃത്തായ അശ്വിന്‍ ഗണേശാണ് ഭര്‍ത്താവ്.
സ്വന്തമായി ബിസിനസ് ചെയ്ത് തന്റെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ചാണ് ദിയ ജീവിക്കുന്നത്. അടുത്തിടെ ഇരുവരും ലണ്ടന്‍ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഹണിമൂണിനും പോയിരുന്നു. അവിടെ നിന്നുള്ള വിശേഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച പുതിയ വീഡിയോയില്‍ പറയുന്നത്.

അതേസമയം കഴിഞ്ഞ ദിവസം ബിഗ് ബോസ് താരം സിജോയുടെ വിവാഹത്തിനിടയില്‍ സുഹൃത്ത് നോറ അദ്ദേഹത്തിന്റെ ദേഹത്ത് കേക്ക് തേച്ചതുമായി ഉണ്ടായ സംഭവത്തില്‍ പ്രതികരിച്ച് ദിയ രംഗത്ത് വന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. വിവാഹദിവസം തന്റെ ഭര്‍ത്താവിനാണ് ഇങ്ങനെ ഒരു കാര്യം നേരിടേണ്ടി വന്നെങ്കില്‍ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുക എന്നാണ് താരപുത്രി പറഞ്ഞത്.
ഇത് വളച്ചൊടിക്കപ്പെട്ടതോടെ വിമര്‍ശനമായി. ഹണിമൂണ്‍ ആഘോഷത്തെപ്പറ്റി ദിയ പങ്കുവെച്ച് വീഡിയോയുടെ താഴെ താരപുത്രിയുടെ ചില പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടാത്തതിന് കുറിച്ചാണ് ആരാധകര്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്.
'ദിയ താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ചെറിയ പ്രായത്തില്‍ തന്നെ സ്വന്തമായി അധ്വാനിച്ചു. വിവാഹം വരെ നടത്തി സ്വന്തം കാലില്‍ നിന്നും ജീവിക്കുന്നു, എല്ലാവര്‍ക്കും മാതൃകയാണ്. അതൊക്കെ അംഗീകരിക്കുന്നു, ബഹുമാനിക്കുന്നു. പക്ഷെ താങ്കള്‍ തിരുത്തേണ്ട ചില കാര്യങ്ങള്‍ ഒരു സുഹൃത്ത് എന്ന നിലയില്‍ നിന്നുകൊണ്ട് പറയുകയാണ്...
താങ്കളുടെ ചില വീഡിയോയില്‍ ചില വാക്കുകള്‍ സമൂഹം ചോദ്യം ചെയ്യപ്പെടും പോലെ ആണ്. ഒന്ന് ഒരു വിവാഹം കൂടാന്‍ പോയപ്പോള്‍ നായര്‍ സദ്യ എന്ന് പറഞ്ഞത്. നമ്മള്‍ പുതിയ തലമുറയിലെ കുട്ടികള്‍ ആണ്. ജാതി ഒരു കാര്യത്തിനും എടുത്ത് പറയരുത്. ജാതി, മതം അതൊന്നും പ്രൊമോട്ട് ചെയ്യും പോലെ ഉള്ള വാക്കുകള്‍ നമ്മള്‍ പുതിയ തലമുറ ഉപയോഗിക്കരുത്. ലോകം ഒരുപാട് മാറിയിരിക്കുന്നു. നമ്മള്‍ എല്ലാവരും മനുഷ്യര്‍ അങ്ങനെ ചിന്തിക്കണം...!

രണ്ട്- ബോഡി ഷെമിങ്. അതൊക്കെ സപ്പോര്‍ട്ട് ചെയ്യരുത്. അത് മനുഷ്യരില്‍ ഉണ്ടാക്കുന്ന വേദനകള്‍ വലുതാണ്...! എല്ലാവര്‍ക്കും നെഗറ്റീവ് പോസിറ്റീവ് ഉണ്ടാകും. ചിലപ്പോള്‍ നമ്മള്‍ അറിയാതെ പറഞ്ഞുപോകുന്ന തെറ്റുകള്‍ ആയിരിക്കും. അതൊക്കെ മനസിലാക്കി നമ്മള്‍ സ്വയം മാറണം...' എന്നാണ് ഒരു ആരാധിക ദിയയോട് പറയുന്നത്.
അതേ സമയം പുതിയതായി ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളില്‍ മറുപടി കൊടുക്കാന്‍ പോവരുതെന്ന മുന്നറിയിപ്പുമായിട്ടും ചിലര്‍ എത്തിയിരിക്കുകയാണ്. 'ഓസി, മോളുടെ അഭിപ്രായമാണ് സ്റ്റോറി ആയി പോസ്റ്റ് ചെയ്തത്. അതില്‍ ഉറച്ച് നില്‍ക്കുന്നുണ്ടെങ്കില്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ പാടില്ല. മാത്രമല്ല, ഒരു കാര്യം കൂടി പറയാന്‍ ഉണ്ട്.
ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തിയും വിമര്‍ശിച്ചും അനാവശ്യം പറഞ്ഞും വേറെ പലരും റിയാക്ഷന്‍ വീഡിയോ എന്ന് പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്. ഒരെണ്ണത്തിന് പോലും മറുപടി കൊടുത്ത് സ്വയം വില കെടുത്തരുത്. ഡിഫെമേഷന്‍ ആണെന്ന് തോന്നിയാല്‍ നിയമപരമായി മുന്നോട്ട് പോകണം. അല്ലാതെ മോളുടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയോ, ഈ ആളുകള്‍ക്ക് മറുപടി പറയാനോ സമയം കളയരുത്. അവര്‍ അവിടെ കിടന്ന് ചിലക്കട്ടെ..' എന്നാണ് ഒരു ആരാധകന്‍ ദിയയോട് പറയുന്നത്.


Click it and Unblock the Notifications