പേളിയ്ക്ക് എതിരായി വരുമെന്ന് പ്രതീക്ഷിച്ചു! മാപ്പ് പറയണം; നന്നായി ജീവിക്കുന്നത് സഹിക്കുന്നില്ലെന്ന് ആരാധകര്‍

നടിയും അവതാരകയുമായ പേളി മാണിയുടെ പേരില്‍ ചില വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി മെറീന മൈക്കിള്‍ പറഞ്ഞ കാര്യങ്ങളാണ് പുതിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ വിഷയം യൂട്യൂബ് ചാനലുകള്‍ ഏറ്റെടുത്തതോടെ കൂടുതല്‍ ആരോപണങ്ങള്‍ക്കും വഴിയൊരുക്കി.

തന്റെ പേരില്‍ ഇങ്ങനെ ഒരു ആരോപണം വന്നതിനെ കുറിച്ച് മെറീനയുമായി പേളി സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും തുടങ്ങി വിശദീകരണവുമായി താരം എത്തിയിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്ന് പറയുകയാണ് സോഷ്യല്‍ മീഡിയ.

pearle

ടെലിവിഷന്‍ അവതാരകയായി വന്ന് വളരെ കുറഞ്ഞ കാലം കൊണ്ട് മലയാളക്കരയില്‍ ശ്രദ്ധേയമാറിയ താരമാണ് പേളി മാണി. ഇപ്പോള്‍ വളര്‍ന്ന് വലുതായി ഇന്ത്യയിലെ താരങ്ങളുമായി ചാറ്റ് ഷോ നടത്തുന്ന ലെവലിലേക്ക് പേളി വളര്‍ന്നു. പ്രമുഖ വേദികളില്‍ മോട്ടിവേഷന്‍ സ്പീക്കറായിട്ടും അവതാരകയായിട്ടുമൊക്കെ നിറഞ്ഞ് നില്‍ക്കുകയാണ്. ഇനി പ്രത്യേകം പരിപാടികളൊന്നും ഇല്ലെങ്കില്‍ പോലും യൂട്യൂബ് ചാനലിലൂടെ വലിയ വരുമാനമാണ് പേളി സ്വന്തമാക്കുന്നത്.

ഒപ്പം ആരെയും അസൂയപ്പെടുത്തുന്ന ഒരു കുടുംബജീവിതം സ്വന്തമാക്കാനും പേളിയ്ക്ക് സാധിച്ചു. ഇതിനു പുറമേ മെറീനയുടെ ആരോപണവും അതിനോടനുബന്ധിച്ച് വന്ന വിമര്‍ശനങ്ങളും അവരെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് കാരണമാവുന്നതായിട്ടാണ് ചില ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്.

മെറീനയെ ഒരു പരിപാടിയില്‍ നിന്നും മാറ്റി നിര്‍ത്തിയത് പേളി ആണെന്ന തരത്തിലായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ ചാനലുകാരുമായിട്ടുള്ള പ്രതിഫലത്തിന്റെ തര്‍ക്കമാണ് അവിടെ നടന്നതെന്നും പേളി കാരണം ഷോ നടന്നില്ലെന്ന തരത്തിലേക്ക് ആരോപണം ഉന്നയിക്കപ്പെടുകയായിരുന്നു എന്നുമാണ് പേളി നല്‍കുന്ന വിശദീകരണം. അങ്ങനെയെങ്കില്‍ സത്യം തിരിച്ചറിയാതെ അഭിപ്രായം പറഞ്ഞ മെറീന മാപ്പ് പറയണമെന്നാണ് ചില ആരാധകരുടെ ആവശ്യം.

pearle

മാത്രമല്ല പേളിയ്ക്ക് എതിരായിട്ട് എന്തെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാരണം അവരുടെ ചാനല്‍ വളരെ ഭംഗിയായി അത്രക്കും വ്യൂസും ഒക്കെ ആയി പോയിക്കൊണ്ട് ഇരിക്കുന്നു. അവര്‍ വേറെ ഒരാളെയും കണ്ടെന്റ് ആക്കുന്നില്ല. വല്ലവരുടെയും കണ്ടെന്റ് എടുത്തു കഞ്ഞിക്കുള്ള വക ഉണ്ടാക്കുന്നില്ല. സ്വന്തം കഴിവ് കൊണ്ട് ചാനല്‍ നടത്തുന്ന ഒരു ബോള്‍ഡ് ലേഡിയാണ് പേളി.

കേരള സമൂഹത്തിന്റെ പല ധാരണകളും പൊളിച്ചടുക്കി കൊണ്ടാണ് പേളി ഉയർന്നുവരുന്നത്. ചുരുണ്ട മുടി ഉള്ളവരെ ഏറെ പരിഹസിച്ചിരുന്ന കാലത്താണ് അങ്ങനെയുള്ള മുടിയിലൂടെ തന്റെ ഐഡന്റിറ്റി പേളി പുറത്തെടുത്തത്. എല്ലാരും പരിഹസിച്ചപ്പോഴും ചിരിച്ചുകൊണ്ട് അതിനെ നേരിട്ടു. ഇതിനുപുറമെ ബൈക്ക് ഓടിച്ചും കാർ ഓടിച്ചുമൊക്കെ പലരുടെയും ധാരണകളെ പൊളിച്ചടുക്കി.

ഇടയ്ക്ക് ബിഗ് ബിഗ് ബോസിലേക്ക് പോയതോടെ നടൻ ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും സ്ക്രീനിലൂടെ പ്രണയിച്ച് വിവാഹിതയാവുകയും ചെയ്തു. ഇതിന്റെ പേരിൽ വ്യാപകമായി വിമർശിക്കപ്പെട്ടെങ്കിലും സന്തുഷ്ട കുടുംബജീവിതത്തിലൂടെ മാതൃകയാവാനും പേളിക്ക് സാധിച്ചു. ഇപ്പോൾ രണ്ട് പെൺകുട്ടികളുടെ അമ്മ കൂടിയാണ് നടി.

Read more about: pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X