twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രണ്ട് തവണ അത് സംഭവിച്ചു, ഭാഗ്യം കെട്ട നടി.. ഇനി മലയാളത്തിലേക്കില്ലെന്ന് വിദ്യ ബാലന്‍

    രണ്ട് തവണ അത് സംഭവിച്ചു, ഭാഗ്യം കെട്ട നടി.. ഇനി മലയാളത്തിലേക്കില്ലെന്ന് വിദ്യ ബാലന്‍

    By Aswini P
    |

    മഞ്ജു വാര്യരെ നായികയാക്കി കമല്‍ സംവിധാനം ചെയ്ത ആമി എന്ന ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി മുന്നേറുകയാണ്. മഞ്ജുവിന്റെ അഭിനയത്തെ എല്ലാവരും പ്രശംസിക്കുന്നു. വിദ്യ ബാലന് കിട്ടേണ്ട പ്രശംസയാണ് ഇപ്പോള്‍ മഞ്ജുവിലെത്തുന്നത്.. ആമിയില്‍ മഞ്ജുവിന് മുമ്പ് മാധവിക്കുട്ടിയായി പരിഗണിച്ചത് വിദ്യ ബാലനെ ആയിരുന്നു എന്ന് പലര്‍ക്കുമറിയാം...

     രൂപമാറ്റത്തില്‍ മോഹന്‍ലാലിനെ കടത്തിവെട്ടുമോ? പരസ്യത്തിന് വേണ്ടി ഫഹദിന്റെ മേക്കോവര്‍ മാജിക്ക്!! രൂപമാറ്റത്തില്‍ മോഹന്‍ലാലിനെ കടത്തിവെട്ടുമോ? പരസ്യത്തിന് വേണ്ടി ഫഹദിന്റെ മേക്കോവര്‍ മാജിക്ക്!!

    ഇപ്പോഴിതാ ആമിയില്‍ നിന്ന് പിന്‍മാറാനുണ്ടായ കാരണം വിദ്യ ബാലന്‍ തന്നെ വ്യക്തമാക്കുന്നു. ക്രിയേറ്റീവ് ഡിഫറന്‍സ് എന്ന് പറഞ്ഞ് ആമിയില്‍ നിന്ന് പിന്‍മാറിയ വിദ്യ മറ്റൊരു കടുത്ത തീരുമാനം കൂടെ അറിയിച്ചിട്ടുണ്ട്... ഇനി മലയാള സിനിമയിലേക്കില്ല എന്ന്!!. ഗ്രഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

    രാശിയില്ലാത്തവള്‍ എന്ന പേര്

    രാശിയില്ലാത്തവള്‍ എന്ന പേര്

    കമല്‍ സാറിന്റെ മലയാളം പടത്തിലാണ് ഞാന്‍ അഭിനയം തുടങ്ങിയത്. ആ പടം നടന്നില്ല. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നും ഒരുപാട് പടങ്ങളില്‍ നിന്ന് ഞാന്‍ ഒഴിവാക്കപ്പെട്ടു. രാശിയില്ലാത്തവള്‍ എന്ന പേരും വീണു.

     ആമിയിലേക്കുള്ള വിളി

    ആമിയിലേക്കുള്ള വിളി

    ആ സങ്കടം മാറാന്‍ സമയമെടുത്തു. വീണ്ടുമൊരു മലയാള സിനിമ ചെയ്യാന്‍ സമയമായി എന്ന് തോന്നി തുടങ്ങിയിരുന്നു. അപ്പോഴാണ് കമല്‍ സര്‍ മാധവിക്കുട്ടിയുടെ ആത്മകഥ ചെയ്യാനായി വിളിക്കുന്നത്.

     മാധവിക്കുട്ടിയെ അറിയാന്‍ ശ്രമിച്ചു

    മാധവിക്കുട്ടിയെ അറിയാന്‍ ശ്രമിച്ചു

    ഞാന്‍ ചെയ്യാമെങ്കില്‍ അഞ്ച് വര്‍ഷം വരെ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കമലാ ദാസിനെ കുറിച്ച് കേട്ടിട്ടുണ്ടെന്നല്ലാതെ അധികമൊന്നും അവരെ കുറിച്ച് അറിയില്ല. അവരെ കുറിച്ച് വായിച്ചും അവരുമായി അടുപ്പമുള്ളവരോട് സംസാരിച്ചു ഞാന്‍ മാധവിക്കുട്ടി എന്ന വ്യക്തിയെ മനസ്സിലാക്കാന്‍ ശ്രമിച്ചു.

     തീരുമാനിച്ചു

    തീരുമാനിച്ചു

    അസാമാന്യമായ വ്യക്തിത്വത്തിന് ഉടമയാണ് മാധവിക്കുട്ടി എന്ന് ഞാന്‍ മനസ്സിലാക്കി. അങ്ങനെ എന്റെ അടുത്ത മലയാള സിനിമയും കമല്‍ സാറിനൊപ്പം തന്നെയാവട്ടെ എന്ന് തീരുമാനിച്ചു.

      പിന്നെ എന്ത് സംഭവിച്ചു

    പിന്നെ എന്ത് സംഭവിച്ചു

    പടം വേണ്ട എന്ന് വച്ചതിന് ഒറ്റവാക്കില്‍ ഒതുക്കാന്‍ പറ്റുന്ന ഒരു ഉത്തരം എന്റെ പക്കലില്ല. ഞാന്‍ പറയുന്നത് ചിലരെ നിരാശപ്പെടുത്തിയേക്കാം. കഴിഞ്ഞത് കഴിഞ്ഞു. ഇനി അത് പറഞ്ഞിട്ട് കാര്യമില്ല.

      ഞാനറിഞ്ഞ കമല

    ഞാനറിഞ്ഞ കമല

    കമലദാസിനെ കുറിച്ച് കുറച്ച് മനസ്സിലാക്കിയപ്പോഴേക്കും അവര്‍ എത്രത്തോളം ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ഞാനറിഞ്ഞു.

       കമല്‍ സാറും ഞാനും തെറ്റിയത്

    കമല്‍ സാറും ഞാനും തെറ്റിയത്

    അത്രയും ശക്തമായ ഒരാളെ അഭിനയിക്കണമെങ്കില്‍ എനിക്കും അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം. അവരെ കുറിച്ച് വളരെ ഗാഢമായി അറിയണം. ഇവിടെ എന്റെയും കമല്‍ സാറിന്റെയും വീക്ഷണങ്ങള്‍ രണ്ടായിപ്പോയി.

      ഒന്നും ഉദ്ദേശിച്ചത് പോലെയല്ല

    ഒന്നും ഉദ്ദേശിച്ചത് പോലെയല്ല

    ഞാന്‍ അഭിനയിക്കുന്ന കഥാപാത്രത്തിന്റെ കൂടെ ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. അതുപോലെ തന്നെ ചെയ്യുന്ന പടത്തെ കുറിച്ച് സംവിധയകന്റെ വീക്ഷണം ശരിക്കുമറിഞ്ഞേ പറ്റൂ. പക്ഷെ ഇതൊന്നും ഞാനുദ്ദേശിച്ച മാതിരി നടന്നേയില്ല.

       ക്രിയേറ്റീവ് ഡിഫറന്‍സ്

    ക്രിയേറ്റീവ് ഡിഫറന്‍സ്

    ക്രിയേറ്റീവ് ഡിഫറന്‍സ് എന്ന് മാത്രം പറഞ്ഞാണ് ഞാന്‍ പടത്തില്‍ നിന്നും പിന്മാറിയത്. തയ്യാറെടുപ്പില്ലാതെ പടം ചെയ്യാന്‍ എനിക്കാവില്ല. അതിനുള്ള സഹകരണം എനിക്ക് കിട്ടിയതുമില്ല.

       വിദ്യ അഭിനയിച്ചാല്‍ സെക്ഷ്വാലിറ്റി വരുമെന്ന് കമല്‍ പറഞ്ഞത്

    വിദ്യ അഭിനയിച്ചാല്‍ സെക്ഷ്വാലിറ്റി വരുമെന്ന് കമല്‍ പറഞ്ഞത്

    അതിന് ഒരു പ്രതികരണവും അര്‍ഹിക്കുന്നില്ല. സ്ത്രീകളുടെ സെക്ഷ്വാലിറ്റിയെ കുറിച്ചും ശരീരത്തെ കുറിച്ചും മോശമായി പ്രതിപാദിച്ച് അവരെ കൊച്ചാക്കുക എന്നത് പണ്ടുമുതലേ നടക്കുന്നതാണ്.

      ആ ചാപ്റ്റര്‍ ക്ലോസ്ഡ്

    ആ ചാപ്റ്റര്‍ ക്ലോസ്ഡ്

    ഇതിലധികം അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താത്പര്യമില്ല. സംഭവിച്ചതെല്ലാം നല്ലതിനായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒന്നര വര്‍ഷം മുന്‍പ് ഞാന്‍ ആ ചാപ്റ്റര്‍ ക്ലോസ് ചെയ്തതാണ്.

       ഇനി മലയാളത്തിലേക്കില്ല

    ഇനി മലയാളത്തിലേക്കില്ല

    ഈ അനുഭവത്തിലൂടെ ഒരു കാര്യം വ്യക്തമായി പറയാം. ഇനി ഞാന്‍ മലയാള സിനിമ ചെയ്യില്ല. നെവര്‍ സേ നോ എന്നാണ് പറയാറ്. പക്ഷെ എനിക്ക് തോന്നുന്നില്ല, ഇനി ഞാന്‍ മലയാളം ചെയ്യുമെന്ന്. രണ്ട് തവണയായി ഇത് സംഭവിക്കുന്നു- വിദ്യ ബാലന്‍ പറഞ്ഞു

    English summary
    Never again to Malayalam cinema, says Vidya Balan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X