»   » ആ കസേര പൃഥ്വിരാജ് ആഗ്രഹിച്ചിട്ടില്ല, തലമൂത്തവര്‍ തന്നെ തുടരട്ടെ... പക്ഷെ ദിലീപിന്റെ കാര്യമോ ??

ആ കസേര പൃഥ്വിരാജ് ആഗ്രഹിച്ചിട്ടില്ല, തലമൂത്തവര്‍ തന്നെ തുടരട്ടെ... പക്ഷെ ദിലീപിന്റെ കാര്യമോ ??

Posted By: Rohini
Subscribe to Filmibeat Malayalam

താര സംഘടനയായ അമ്മയില്‍ നേതൃമാറ്റം സംഭവിയ്ക്കാന്‍ പോകുന്നു എന്നും അതിന് ചുക്കാന്‍ പിടിയ്ക്കുന്നത് പൃഥ്വിരാജ് ആണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. മുതിര്‍ന്ന താരങ്ങളെ മാറ്റി നിര്‍ത്തി യുവ താരങ്ങള്‍ സംഘടനയുടെ ചുമതല ഏറ്റെടുക്കും എന്നായിരുന്നു വാര്‍ത്തകള്‍.

പൃഥ്വിരാജിന്റെ പെങ്ങളാണ് ഇന്ന് തമിഴകത്ത് ചര്‍ച്ചയാകുന്ന നടി ഓവിയ എന്ന് നിങ്ങള്‍ക്കറിയോ.. ??

എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് പൃഥ്വിരാജ്. നേതൃമാറ്റം വേണ്ട എന്നും നേതൃസ്ഥാനത്ത് മുതിര്‍ന്നവര്‍ തന്നെ തുടരണം എന്നും പൃഥ്വിരാജ് പറഞ്ഞു. എന്നാല്‍ ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് പ്രതികരിക്കാന്‍ നടന്‍ തയ്യാറായില്ല.

അമ്മയുടെ നിലപാടുകള്‍

നടി ആക്രമിയ്ക്കപ്പെട്ട സംഭവത്തിലും ദിലീപ് കുറ്റാരോപിതനായ സമയത്തും താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ നടന്ന അമ്മയുടെ വാര്‍ഷിക യോഗത്തില്‍ നിന്ന് യുവതാരങ്ങള്‍ വിട്ടു നിന്നതോടെ, അമ്മയുടെ നിലപാടില്‍ യുവതാരങ്ങള്‍ അതൃപ്തരാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

പൃഥ്വിയുടെ വാക്കുകള്‍

ദിലീപ് അറസ്റ്റിലായ സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകളും അമ്മയില്‍ ചേരിതിരിവ് സംഭവിച്ചേക്കാം എന്ന സംശയം ജനിപ്പിച്ചു. തന്റെ നിലപാടുകള്‍ നേതൃത്വത്തെ അറിയിക്കുമെന്നും അല്ലാത്ത പക്ഷം നിലപാട് പരസ്യമായി വെളിപ്പെടുത്തുമെന്നുമായിരുന്നു പൃഥ്വി പറഞ്ഞത്.

ദിലീപിനെ പുറത്താക്കാന്‍

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കാന്‍ മുന്‍കൈ എടുത്തത് പൃഥ്വിരാജാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടതിന് ശേഷം നടപടി സ്വീകരിക്കാം എന്നായിരുന്നു മുതിര്‍ന്ന താരങ്ങളുടെ നിലപാട്. എന്നാല്‍ ദിലീപിനെ പുറത്താക്കാത്ത പക്ഷം യുവതാരങ്ങള്‍ സംഘടനയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പൃഥ്വി അറിയിക്കുകയായിരുന്നുവത്രെ.

തലപ്പത്ത് എത്താന്‍ ശ്രമം

ആവശ്യത്തിനും അനാവശ്യത്തിനും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന അമ്മയുടെ നടപടിയെ തുടര്‍ന്ന് പൃഥ്വി കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നു എന്നും, ഇന്നസെന്റിനെ പുറത്താക്കി പ്രസിഡന്റ് സ്ഥാനം മോഹിക്കുന്നു എന്നുമൊക്കെയായിരുന്നു കിംവദന്തികള്‍. ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ ഇന്നസെന്റിനെ മാറ്റണം എന്ന പൊതു അഭിപ്രായം പൃഥ്വിയെ സഹായിച്ചതായും വാര്‍ത്തകള്‍ വന്നു.

എല്ലാം വെറുതേ..

എന്നാല്‍ ഈ പ്രചരിച്ച ഗോസിപ്പുകള്‍ക്കെല്ലാം മറുപടി നല്‍കിയാണ് ഇപ്പോള്‍ പൃഥ്വിരാജ് രംഗത്തെത്തിയിരിയ്ക്കുന്നത്. നേതൃമാറ്റം വേണ്ടെന്നും നേതൃസ്ഥാനത്ത് മുതിര്‍ന്നവര്‍ തന്നെ തുടരണം എന്നും പൃഥ്വി പറയുന്നു. സംഘടനയില്‍ നേതൃമാറ്റം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകള്‍ മാറ്റം വന്നേക്കാം അതിനുത്തരം നേതൃമാറ്റം അല്ലെന്ന് പൃഥ്വി വ്യക്തമാക്കി.

ദിലീപിനെ കുറിച്ച് മിണ്ടിയില്ല

അതേ സമയം ദിലീപിന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ പൃഥ്വി പ്രതികരിച്ചില്ല. ദിലീപുമായി പൃഥ്വിയ്ക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുള്ളതായൊക്കെ ഗോസിപ്പുകളുണ്ടായിരുന്നു. ദിലീപിനെ പുറത്താക്കാന്‍ പൃഥ്വി ശ്രമിക്കുന്നതായും ചിലര്‍ വാര്‍ത്തകള്‍ മെനഞ്ഞുണ്ടാക്കിയിരുന്നു.

English summary
Never demanded a leadership change in AMMA: Prithviraj

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam