അമ്മയില്‍ നിന്ന് വേര്‍പെട്ട് കെപിഎസി ലളിത പുതിയ സംഘടന രൂപീകരിക്കുന്നോ, നടി പറയുന്നു

By Aswini

Recommended Video

പുതിയ താരസംഘടന രൂപീകരണം നടിക്ക് പറയാനുള്ളത് | filmibeat Malayalam

വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് എന്ന സ്ത്രീ സംഘടന സിനിമയ്ക്കകത്ത് രൂപപെട്ടതിനോട് പലര്‍ക്കും എതിരഭിപ്രായമുണ്ട്. അമ്മ എന്ന താരസംഘടന പിളര്‍ക്കാനുള്ള ശ്രമമാണെന്നായിരുന്നു ചിലര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ അമ്മ തീര്‍ത്തും സ്വതന്ത്രമായൊരു സംഘടനയാണ്... അതും സിനിമയിലുള്ളവര്‍ക്ക് വേണ്ടി മാത്രമുള്ളതല്ല.. സാമൂഹിക രാഷ്ട്രീയ സിനിമാ മേഖലയില്‍ പ്രവൃത്തിയ്ക്കുന്നവര്‍ ഈ സംഘടനയിലെ അംഗങ്ങളാണ്.

ഡബ്ല്യു സി സി യുടെ ചുവട് പിടിച്ച് നിലവിലുള്ള വിവാദങ്ങളൊന്നും പോരാതെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്താനുള്ള ശ്രമത്തിലാണ് ചിലര്‍. ഇതിന്റെ പേരില്‍ ഇല്ലാത്ത വാര്‍ത്തകള്‍ ഉണ്ടാക്കുന്നു. അമ്മയില്‍ നിന്ന് വേര്‍പെട്ട് കെ പി എ സി ലളിത പുതിയ സംഘടന രൂപീകരിയ്ക്കുന്നു എന്നായിരുന്നു പുതിയ വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്തയോട് നടി പ്രതികരിയ്ക്കുന്നു.

പ്രചരിച്ച വാര്‍ത്ത

പ്രചരിച്ച വാര്‍ത്ത

താരസംഘടനയായ അമ്മയില്‍ നിന്ന് വേര്‍പിരിഞ്ഞ് കെപിഎസി ലളിത പുതിയ സംഘടന രൂപീകരിക്കാന്‍ പോകുന്നു എന്നും അത് സ്ത്രീ സംഘടനയാണെന്നുമായിരുന്നു വാര്‍ത്തകള്‍.

ലളിതയോട് ചോദിച്ചപ്പോള്‍

ലളിതയോട് ചോദിച്ചപ്പോള്‍

തീര്‍ത്തും വാസ്തവ വിരുദ്ധമായ കാര്യമാണ് പ്രചരിക്കുന്നത് എന്നാണ് കെപിഎസി ലളിതയോട് ഇത് സംബന്ധിച്ച് പ്രതികരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി. അങ്ങനെ ഒരു ചിന്തയേ തനിക്കില്ല എന്നും ലളിത പറഞ്ഞു.

എന്റെ ലോകത്താണ്

എന്റെ ലോകത്താണ്

ഇങ്ങനെ ഒരു സംഘടന രൂപീകരിക്കുന്നതായ കാര്യം ഞാനെവിടെയും കേട്ടിട്ടില്ല. ഞാന്‍ എന്റേതായ ലോകത്താണ്. വിവാദങ്ങളോടൊന്നും താത്പര്യമില്ല. ഒന്നിനോടും പ്രതികരിക്കാനും ഞാനില്ല- എന്നാണ് ലളിത പറഞ്ഞത്.

മഞ്ജു പറഞ്ഞത്

മഞ്ജു പറഞ്ഞത്

മഞ്ജു വാര്യരും വിവാദങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. പാര്‍വ്വതി വിഷയത്തില്‍ പ്രതികരണം ചോദിച്ചപ്പോഴും പ്രതികരിക്കാന്‍ താത്പര്യമില്ലെന്ന് നടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X