»   » സൗന്ദര്യം കൂടിപ്പോയി, സഹതാരത്തെ സിനിമയില്‍ നിന്നും ഔട്ടാക്കി ജനപ്രിയന്‍, സിനിമ ??

സൗന്ദര്യം കൂടിപ്പോയി, സഹതാരത്തെ സിനിമയില്‍ നിന്നും ഔട്ടാക്കി ജനപ്രിയന്‍, സിനിമ ??

By: Nihara
Subscribe to Filmibeat Malayalam

സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് പലപ്പോഴും ജീവിതത്തില്‍ നടക്കുന്നത്. മലയാള സിനിമാലോകം ഒന്നടങ്കം തന്നെ ഇപ്പോള്‍ അത്തരത്തിലുള്ള സംഭവങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ യുവനടി ആക്രമിക്കപ്പെട്ട സംഭവം സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആരോപണങ്ങളും സംശയമുനകളും ദിലീപിന് നേരെ നീങ്ങുമ്പോഴും ജനപ്രിയ താരത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി ഉണ്ടാവുമെന്ന് പ്രേക്ഷകരോ സഹപ്രവര്‍ത്തകരോ കരുതിയിരുന്നില്ല. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം മുന്‍പ് തന്നെ നടിയുടെ സഹപ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നു.

മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളാണ് നിത്യേന പുറത്തു വരുന്നത്. സംഭവമായി ബന്ധപ്പെട്ട് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ നിരവധി ആരോപണങ്ങളും പ്രചരിക്കുന്നുണ്ട്. പലരുടേയും അവസരങ്ങള്‍ ഇല്ലാതാക്കി, ഒതുക്കാന്‍ ശ്രമിച്ചു, സിനിമയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു..ആരോപണങ്ങള്‍ നീളുകയാണ്.

മേക്കപ്പിട്ട് നിന്നിരുന്ന താരത്തെ പുറത്താക്കി

രാജന്‍ ശങ്കരാടി സംവിധാനം ചെയ്ത മീനത്തില്‍ താലികെട്ട് സിനിമയ്ക്കിടെ നടന്ന സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ആ സിനിമയില്‍ അഭിനയിക്കുന്നതിനായി മേക്കപ്പിട്ട് തയ്യാറായിരിക്കുന്ന താരത്തിനെ ദിലീപ് പുറത്താക്കിയെന്നാണ് പ്രചരിക്കുന്നത്.

ഒഴിവാക്കിയതിന് പിന്നില്‍

തന്നേക്കാള്‍ സൗന്ദര്യം കൂടിയ താരത്തോടൊപ്പം അഭിനയിച്ചാല്‍ ഇമേജിന് കോട്ടം തട്ടുമോയെന്ന് ഭയന്ന് ദിലീപ് ഈ താരത്തെ സിനിമയില്‍ നിന്നും ഒഴിവാക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ആരാണ് ആ താരമെന്ന് പുറത്തുവിട്ടിട്ടില്ല.

സംവിധായകന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല

1998 ല്‍ പുറത്തിറങ്ങിയ മീനത്തില്‍ താലികെട്ട് സംവിധാനം ചെയ്തത് രാജന്‍ ശങ്കരാടിയായിരുന്നു. ചിത്രത്തില്‍ നായികയായി എത്തിയത് സുലേഖയായിരുന്നു. മേക്കപ്പിട്ട് നിന്നിരുന്ന താരത്തിനെ അഭിനയിപ്പിക്കണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടിട്ടും ദിലീപ് സമ്മതിച്ചിരുന്നില്ലത്രേ.

പകരം ആളെ നിര്‍ദേശിച്ചു

താന്‍ ഒഴിവാക്കിയ താരത്തിന് പകരമായി സിനിമയില്‍ ആ വേഷത്തില്‍ വരേണ്ട നടനെയും ദിലീപ് നിര്‍ദേശിച്ചിരുന്നുവത്രേ. സംവിധായകനെയും അണിയറപ്രവര്‍ത്തകരെയും ഒന്നടങ്കം വേദനിപ്പിച്ചൊരും സംഭവം കൂടിയായിരുന്നു ഇത്.

വീണ്ടും ഓര്‍ത്തെടുത്തു

പ്രേക്ഷകര്‍ക്ക് പരിചിതനായ ദിലീപില്‍ നിന്നും മാറി, താരത്തിന് ഇത്തരത്തില്‍ ചെയ്യാന്‍ കഴിയുമോയെന്ന് ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായിരുന്ന ദിലീപ് ഇപ്പോള്‍ തികച്ചും അപ്രിയനായി മാറിയിരിക്കുകയാണ്.

മിമിക്രിയില്‍ ഒപ്പമുണ്ടായിരുന്നു

മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് ദിലീപ്. മുന്‍പ് ദിലീപിനോടൊപ്പം മിമിക്രി ചെയ്ത് നടന്നിരുന്ന താരത്തിനാണ് ഇത്തരത്തില്‍ ഒരു അനുഭവമുണ്ടായത്.

English summary
New allegation against Dileep, spreading in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam