ലൂസിഫറിലെ പുതിയ ട്വിസ്റ്റ് പുറത്തുവിട്ടു! പൃഥ്വിരാജിന്റെ സസ്‌പെന്‍സ് ഇതായിരുന്നോ? കാണൂ!
തനിക്ക് കാണാന്‍ ഇഷ്ടമുള്ള മോഹന്‍ലാലിനെയാണ് ലൂസിഫറില്‍ കാണിക്കുന്നതെന്നും ആ ദൗത്യത്തില്‍ താന്‍ വിജയിച്ചുവോ എന്ന കാര്യത്തെക്കുറിച്ച് വിലയിരുത്തേണ്ടത് നിങ്ങളാണെന്നും പറഞ്ഞാണ് പൃഥ്വിരാജ് എത്തുന്നത്. നടെന്ന നിലയില്‍ അദ്ദേഹത്തിന്റെ കഴിവിനെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ സംവിധായകനായ പൃഥ്വിയെയാണ് ഇനി കാണാന്‍ പോവുന്നത്. 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മുന്‍പൊരിക്കല്‍ പോലും ഒരു സിനിമയെക്കുറിച്ചും മോഹന്‍ലാല്‍ ഇത്രയുമധികം വാചാലനായി നമ്മള്‍ കണ്ടിട്ടുമില്ല. മോഹന്‍ലാലും പൃഥ്വിയും മാത്രമല്ല ലൂസിഫറിനായി അണിനിരന്നവര്‍ക്കെല്ലാം പറയാനുള്ളത് നല്ല കാര്യങ്ങളായിരുന്നു.
അഭിനേതാവായി മുന്നേറുന്നതിനിടയില്‍ കഥാപാത്രത്തെ അവതരിപ്പിക്കുക മാത്രമായിരുന്നില്ല പൃഥ്വിരാജ് ചെയ്തത്. സിനിമയ്ക്ക് പിന്നില്‍ അരങ്ങേറുന്ന ഓരോ കാര്യത്തെക്കുറിച്ചും അദ്ദേഹം കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എത്രയോ സിനിമകള്‍ ചെയ്ത് പരിചയമുള്ള സംവിധായകനെപ്പോലെയായിരുന്നു പലപ്പോഴും അദ്ദേഹം പെരുമാറിയതെന്ന് താരങ്ങള്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. പൊതുവെ ക്ഷമ കുറവുള്ള തനിക്ക് ഈ സിനിമ വലിയൊരു അനുഗ്രഹമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. താരങ്ങളും ടെക്‌നീഷ്യന്‍സുമെല്ലാം സ്‌കില്‍ഡ് പേഴ്‌സണ്‍സായതിനാല്‍ എല്ലാവരും കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്നുണ്ടായിരുന്നു. റിലീസിന് മുന്നോടിയായി പുതിയൊരു സസ്‌പെന്‍സുണ്ടെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം.

27ാമത് ക്യാരക്ടര്‍ പോസ്റ്റര്‍
പതിവില്‍ നിന്നും വ്യത്യസ്തമായ പ്രമോഷന്‍ രീതികളുമായാണ് പൃഥ്വിരാജും സംഘവും ലൂസിഫറുമായെത്തുന്നത്. ചാനലുകളിലും മറ്റുമുള്ള അഭിമുഖങ്ങളിലെല്ലാം സിനിമയെക്കുറിച്ച് വാചാലാവാറുണ്ടെങ്കിലും അത് അമിത പ്രതീക്ഷയിലേക്ക് നയിക്കരുതെന്ന കാര്യത്തില്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോഴിതാ 27ാമത് ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിടുന്നുണ്ടെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജും മോഹന്‍ലാലുമാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

ആന്റണി പെരുമ്പാവൂരിന്‍രെ പോസ്റ്ററാണോ?
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞ സിനിമയുടെ പ്രമോഷന്‍ പരിപാടികളിലെല്ലാം അദ്ദേഹവുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ച് വാചാലനായി പൃഥ്വി എത്തിയിരുന്നു. വലിയ ക്യാന്‍വാസിലുള്ള ഈ സിനിമ യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ ആന്റണിയുടേയും ലാലേട്ടന്റെ പിന്തുണയെക്കുറിച്ചായിരുന്നു താരം പറഞ്ഞത്. ഇനി പുറത്തുവിടുന്നത് ആന്റണിയുടെ പോസ്റ്ററായിരിക്കുമോ?

അതിഥി താരമായി പൃഥ്വി
സംവിധായകനൊക്കെയാണെങ്കിലും താന്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് പൃഥ്വിരാജ് കൃത്യമായ മറുപടി എവിടെയും നല്‍കിയിരുന്നില്ല. എന്ന് മാത്രമല്ല ആരും അദ്ദേഹത്തിന്റെ അഭിനയത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നുമില്ല. അതിനാല്‍ത്തന്നെ പുറത്തുവിടുന്നത് പൃഥ്വിയുടെ പോസ്റ്ററായിരിക്കുമോ അങ്ങനെയും ആരാധകര്‍ സംശയിക്കുന്നുണ്ട്.

ഫാന്‍ ബോയ് ചാന്‍സ് നഷ്ടപ്പെടുത്തുമെന്ന് തോന്നുന്നില്ല
മോഹന്‍ലാലിന്‍രെ കടുത്ത ആരാധകനാണ് താനെന്നും അദ്ദേഹത്തെ വെച്ച് സിനിമയെടുക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പലപ്പോഴും താന്‍ ഫാന്‍ ബോയ് പോലെ ഇരുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. അതിനാല്‍ത്തന്നെ അത്തരത്തിലൊരു ഫാന്‍ ബോയ് നിമിഷം അദ്ദേഹം കളയുമോ, ഈ തരത്തിലെ ചര്‍ച്ചകളും സജീവമാണ്.

വാക്ക് പാലിക്കാന്‍ ഇത് ദൈവമല്ല
നേരത്തെ പറഞ്ഞത് പ്രകാരം 26 പോസ്റ്ററുകളല്ലേ ഉണ്ടായിരുന്നുള്ളൂ, പിന്നെന്താണ് ഇപ്പോള്‍ വീണ്ടുമൊരു പോസ്റ്റും അറിയിപ്പും എന്നും ആരാധകര്‍ ചോദിച്ചിരുന്നു. അതിനിടയിലാണ് ഒരു വിഭാഗം സിനിമയിലെ ഡയലോഗ് തന്നെ മറുപടിയായി നല്‍കിയത്. വാക്ക് പാലിക്കാന്‍ ഇത് ദൈവമല്ല, ചെകുത്താനാണ്.

ചര്‍ച്ചകള്‍ സജീവം
ലൂസിഫറിലെ സര്‍പ്രൈസിനെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി അരങ്ങേറുകയാണ്. സംവിധാനത്തിനും അപ്പുറത്ത് സിനിമ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയുണ്ടെന്നും താരം പറഞ്ഞിരുന്നു. മുന്‍പൊരു സംവിധായകനും ചിന്തിക്കാത്തതും സഞ്ചരിക്കാത്തതുമായ വഴികളിലൂടെയാണ് അദ്ദേഹത്തിന്റെ സഞ്ചാരം.

കൊടിയേറ്റത്തിന് 2 നാള്‍
മാര്‍ച്ച് 28നാണ് ചിത്രമെത്തുന്നത്. അഡ്വാന്‍സ് ബുക്കിങ്ങുകളും ഫാന്‍സ് ഷോയുമൊക്കെ ഇതിനോടകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. സ്റ്റീഫന്‍ നെടുമ്പള്ളിയായുള്ള മോഹന്‍ലാലിന്‍രെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എല്ലാ തരത്തിലുമുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയാണ് ഇതെന്ന് എല്ലാവരും പറഞ്ഞിരുന്നു. അതോടെ ആരാധകരും അതേറ്റുപിടിച്ചിരിക്കുകയാണ്.

ആരാധകര്‍ ആഘോഷമാക്കുന്നു
മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ തുടങ്ങി, താരങ്ങളുടെ ആരാധകരെല്ലാം ആവേശത്തിലാണ്. വാഹനപ്രചാരണവും മറ്റുമായി വന്‍വരവേല്‍പ്പാണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. രാവിലെ 7 മുതല്‍ത്തന്നെ സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്നുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

എന്റെ നായകന്‍ മോഹന്‍ലാലാണ്
ലൂസിഫറെന്ന പേര് സ്വീകരിച്ചത് പ്രത്യേക മാര്‍ക്കറ്റിംഗിന്റെ ഭാഗമായാണോ എന്ന് പ്രേക്ഷകര്‍ ചോദിച്ചിരുന്നു. എന്നാല്‍ അതിന്‍രെ ആവശ്യമില്ലെന്നും മോഹന്‍ലാലാണ് തന്‍രെ നായകനെന്നുമായിരുന്നു താരപുത്രന്‍രെ മറുപടി. മുരളി ഗോപിയുടെ തന്നെ മറ്റൊരു തിരക്കഥയ്ക്കായി രജിസ്റ്റര്‍ ചെയ്ത പേരായിരുന്നു ഇത്. എന്നാല്‍ ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പേര് ഇതാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് തങ്ങള്‍ അത് സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു.

രാഷ്ട്രീയ സിനിമയല്ല
രാഷ്ട്രീയ പശ്ചാത്തലത്തിലൂടെയാണ് കഥ പറയുന്നതെങ്കിലും ഇതൊരു രാഷ്ട്രീയ സിനിമയല്ലെന്നും പൃഥ്വി പറഞ്ഞിരുന്നു. പൊളിറ്റിക്കല്‍ ത്രില്ലറെന്ന് പറയുന്നത് നിങ്ങളാണെന്നായിരുന്നു മോഹന്‍ലാലും പറഞ്ഞത്. 2016ലാണ് തങ്ങള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തതെന്നും ഇപ്പോഴത്തെ സമയത്ത് റിലീസ് ചെയ്യുന്നതിനാല്‍ കൂടിയാവാം എല്ലാവരും രാഷ്ട്രീയ ചിത്രമായി കാണുന്നതെന്നും പൃഥ്വി പറഞ്ഞിരുന്നു.
പോസ്റ്റ് കാണാം
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.


Click it and Unblock the Notifications