നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം: സിദ്ദിഖ്
ബോഡി ഗാഡ് എന്ന ചിത്രം ചെയ്തതിന് ശേഷം വീണ്ടും നയന്‍താരയെ മമ്മൂട്ടിയ്‌ക്കൊപ്പം മുഖ്യ കഥാപാത്രമാക്കി ഭാസ്‌കര്‍ ദ റാസ്‌ക്കല്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടിരിക്കുകയാണ് സിദ്ദിഖ്.
എന്തുകൊണ്ട് ഭാസ്‌ക്കര്‍ ദ റാസ്‌ക്കലിന് വേണ്ടി നയന്‍താരയെ തിരഞ്ഞെടുത്തു എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം സിദ്ദിഖിന്റെ പക്കലുണ്ട്. ഒരിക്കല്‍ അവരെ അഭിനയിപ്പിച്ചവര്‍ വീണ്ടും അവരെ കിട്ടിയിരുന്നെങ്കില്‍ നന്നായിരിക്കുമെന്നാണ് പലരും ആഗ്രഹിയ്ക്കുക എന്നാണ് സിദ്ദിഖ് പറയുന്നത്. നയന്‍താരയെ കുറിച്ച് സിദ്ദിഖ് പറയുന്നത് തുടര്‍ന്ന് വായിക്കൂ...

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
നായിക കഥാപാത്രത്തിനുകൂടി പ്രാധാന്യമുള്ള സിനിമയാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. അതേസമയം മമ്മുക്കയുടെ ഒപ്പം നില്‍ക്കാന്‍ പറ്റുന്ന ഒരാളായിരിക്കുകയും വേണം. ആ ഒരു ഇമേജ് വച്ച് നോക്കിയപ്പോള്‍ നയന്‍താരയാണ് ബെസ്‌റ്റെന്നു തോന്നി.

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
അവരുടെകൂടെ വര്‍ക്ക് ചെയ്യാന്‍ സുഖമാണ്. വളരെ കൃത്യമായി സമയനിഷ്ഠപാലിക്കാന്‍ നയന്‍താരയ്ക്ക് കഴിയുന്നുവെന്നതാണ് ഏറ്റവും വലിയ കാര്യം.

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
ഇത്ര മണിക്ക് റെഡിയാകണമെന്ന് പറഞ്ഞുകഴിഞ്ഞാല്‍ ഒരു ടെന്‍ഷനുംവേണ്ട. ഒമ്പതുമണിയാണ് പറഞ്ഞിരിക്കുന്നതെങ്കില്‍ 8.50 ന് വിത്ത് മേക്കപ്പില്‍ ലൊക്കേഷനില്‍ ആള് റെഡിയായിരിക്കും. ഇന്ന ദിവസം വരാമെന്ന് പറഞ്ഞുപോയാല്‍ ആ ദിവസം കൃത്യമായും എത്തിയിരിക്കും.

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
ലൊക്കേഷനില്‍വന്നു കഴിഞ്ഞാല്‍ കാരവനുണ്ടെങ്കിലും ഷൂട്ടിംഗ് സ്ഥലത്തുതന്നെയിരിക്കും. ഒരു ഷോട്ട് കഴിഞ്ഞാല്‍ ഉടനെ കാരവനില്‍ പോയി പുസ്തകം വായിച്ചിരിക്കുക അങ്ങനെയൊന്നുമില്ല. ജോലിയാണ് പ്രാധാന്യം

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
നയന്‍താര ജോലിക്കാണ് വരുന്നത്. അതില്‍ അത്രയും ആത്മാര്‍ത്ഥത പുലര്‍ത്താനും കഴിയുന്നുണ്ട്. അത്രയേറെ ജോലിയോട് ആത്മാര്‍ത്ഥയുള്ള നടിയാണ് നയന്‍താ

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
പുതിയതായിവരുന്ന കുട്ടികള്‍ നയന്‍താരയില്‍ നിന്ന് ഒരു പാട് പഠിക്കാനുണ്ടെന്നാണ് സിദ്ദിഖ് പറയുന്നത്

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
മലയാളത്തില്‍ നിന്നുവന്ന ഇത്രയും വലിയ പൊസിഷനിലെത്താന്‍ കാരണം ഡിസിപ്ലിനും ഡെഡിക്കേഷനുമാണെന്ന് സിദ്ദിഖ് അഭിപ്രായപ്പെടുന്നു

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
ഒരിക്കല്‍ അവരെ അഭിനയിപ്പിച്ചവര്‍ വീണ്ടും അവരെ കിട്ടിയാല്‍ നന്നായിരുന്നുവെന്ന് ആഗ്രഹിക്കും- സിദ്ദിഖ് പറഞ്ഞു.

നയന്‍താരയെ കണ്ട് പുതിയ കുട്ടികള്‍ പഠിക്കണം
നയന്‍താരയെ കണ്ട് പഠിക്കണം എന്ന് പറയുന്ന ആദ്യത്തെ സംവിധായകനല്ല സിദ്ദിഖ്. മുമ്പ് തമിഴിലെ പാണ്ഡിരാജ് ഉള്‍പ്പടെ പല സംവിധായകരും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











