ദിലീപ്-തുളസീദാസ് തര്‍ക്കം: മലയാള സിനിമയിലെ പുതിയ വിവാദം
വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത മലയാള സിനിമയിലെ ഏറ്റവും പുതിയ വിവാദമാണ് തുളസീദാസ്-ദീലിപ് തമ്മിലുള്ള തര്‍ക്കം.
അഡ്വാന്‍സ് നല്‌കിയിട്ടും തന്റെ സിനിമയില്‍ ദീലിപ് അഭിനയിക്കാന്‍ തയ്യാറായില്ലെന്നാണ് തുളസീദാസ് ദിലീപിനെതിരെ ഉന്നയിച്ചിരിയ്‌ക്കുന്ന ആരോപണം.ഇത് വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി മാക്ടയ്‌ക്ക് തുളസീദാസ് പരാതിയും നല്‌കിക്കഴിഞ്ഞു.
ഇപ്പോള്‍ താര സംഘടനയായ അമ്മ ദീലിപനോട് വിശദീകരണമാവശ്യപ്പെട്ടിരിയ്‌ക്കുകയാണ്. സിനിമയില്‍ നിന്നും ദിലീപ് പിന്‍മാറിയെന്ന സംഭവത്തിന് മറ്റു ചില വശങ്ങളും ചൂണ്ടിക്കാണിയ്‌ക്കാനുണ്ട്.
സമകാലീന മലയാള സിനിമയില്‍ ഏറ്റവും മോശം സംവിധായകരുടെ പട്ടികയെടുത്താല്‍ ദിലീപിനെതിരെ പരാതിയുമായി രംഗത്തെത്തിയ തുളസീദാസിന്റെ പേര് മുമ്പില്‍ തന്നെയുണ്ടാകും.
തുളസീദാസിന്റെ സിനിമാ ജീവത്തില്‍ വിരലിലെണ്ണാവുന്ന വിജയങ്ങളെ നമുക്ക് ചൂണ്ടിക്കാണിയ്‌ക്കാനാവൂ. തുളസിയുടെ കരിയറിന്റെ ആദ്യ കാലത്ത് പുറത്തിറങ്ങിയ ലയനമെന്ന രതിപ്പടവും മിമിക്‌സ് പരേഡെന്ന മിമിക്രി ചിത്രവുമൊക്കെ വിജയം കണ്ടപ്പോള്‍ മലയാളത്തിലെ പുതിയ ഹിറ്റ് സംവിധായകന്‍ കൂടി എന്നൊക്കെയാണ് കൊട്ടിഘോഷിയ്‌ക്കപ്പെട്ടിരുന്നത്.
പിന്‍കാലത്ത് തുളസിയുടെ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എട്ടുനിലയില്‍ പൊട്ടുന്ന കാഴ്‌ചയാണ് പ്രേക്ഷകര്‍ക്ക് കാണാനായത്.
അതില്‍ ഏറ്റമൊടുവിലത്തേതാണ് ലാലിനെ നായകനാക്കി കോടികള്‍ പൊട്ടിച്ച് പുറത്തിറക്കിയ കോളെജ് കുമാരന്‍. ഒന്നേ കാല്‍ കോടിയുടെ റെക്കാര്‍ഡ് പ്രതിഫലത്തിനാണ് ലാലിന്റെ ഡേറ്റ് ചിത്രത്തിനായി വാങ്ങിയതെന്ന് അന്നേ വാര്‍ത്തകളുണ്ടായിരുന്നു. എന്തായാലും റെക്കാര്‍ഡ് പരാജയമാണ് ബോക്‌സ് ഓഫീസില്‍ കോളെജ് കുമാരനെ കാത്തിരുന്നത്.
അടുത്ത പേജില്‍
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications