twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപ്‌-തുളസീദാസ്‌ തര്‍ക്കം: മലയാള സിനിമയിലെ പുതിയ വിവാദം

    By Staff
    |

    മോഹന്‍ലാലിന്റെ തുടര്‍ച്ചയായ പരാജയ ചിത്ര പട്ടികയിലേക്ക്‌ ഒന്നു കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതു മാത്രമാണ് കോളെജ് കുമാരന്‍ എന്ന സിനിമയുടെ സംഭാവന. വിജയ ചിത്രം തേടുന്ന ലാലിനെ സംബന്ധിച്ചിടത്തോളം വന്‍ തിരിച്ചടിയായിരുന്നു കോളെജ്‌ കുമാരന്‍.

    തുടര്‍ച്ചയായി പരാജയം നേരിടുന്ന ലാലിന്റെ സമാനമായ അവസ്ഥ തന്നെയാണ്‌ ഇപ്പോള്‍ ദിലീപും അഭിമുഖീകരിയ്‌ക്കുന്നത്‌.

    അടുത്ത കാലത്തിറങ്ങിയ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ട ദിലീപ്‌ പരീക്ഷണങ്ങളെല്ലാം അവസാനിപ്പിച്ച്‌ ഗ്യാരണ്ടി സംവിധായകരുടെ ചിത്രങ്ങളില്‍ മാത്രം അഭിനയിക്കാന്‍ തീരുമാനമെടുത്തിരിയ്‌ക്കുകയാണ്‌. പരാജയ ചിത്രങ്ങളില്‍ നായകനായി തന്റെ കരിയര്‍ നശിപ്പിയ്‌ക്കാന്‍ ദിലീപ്‌ തയ്യാറല്ലെന്ന ചുരുക്കം.

    വാര്‍ത്തകള്‍ ശരിയാണെങ്കില്‍ തുളസിദാസിന്റെതായി ഒരു ഹിറ്റു ചിത്രം പുറത്തെത്തിയതിനു ശേഷം താന്‍ അഭിനയിക്കാമെന്നാണ്‌ ദിലീപ്‌ വാക്കു നല്‌കിയിരുന്നത്‌. ഇതനുസരിച്ച്‌ ഇതനുസരിച്ച്‌ ഉള്ളാട്ടില്‍ ഫിലിംസിനു വേണ്ടി സിബി-ഉദയന്‍മാരുടെ തിരക്കഥയില്‍ 'കുട്ടനാടന്‍ എക്സ്പ്രസ്' എന്ന പേരിലൊരു ചിത്രമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്.

    കോളെജ്‌ കുമാരന്റെ വന്‍ പരാജയത്തോടെ ഈ പ്രൊജക്ടില്‍ നിന്നും സംവിധായകനെ മാറ്റുകയും പകരം നടി സുചിത്രയുടെ സഹോദരന്‍ ദീപു കരുണാകരനെ 'കള്ളന്റെ കഥ' എന്ന പേരില്‍ ചിത്രത്തിന്റെ സംവിധാന ചുമതല ഏല്‌പിയ്‌ക്കുകയും ചെയ്‌തുവെന്നൊക്കെയാണ്‌ റിപ്പോര്‍ട്ടുകള്‍.

    തുടര്‍ച്ചയായി പരാജയ ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്യുന്ന സംവിധായകന്റെ ചിത്രത്തില്‍ നിന്നും കരിയറിന്‌ ഭീഷണി നേരിടുന്ന താരം പിന്‍മാറിയത്‌ സ്വഭാവികം മാത്രമാണ്‌.

    അതെ സമയം അഡ്വാന്‍സ്‌ മേടിച്ചതിനു ശേഷം സംവിധായകനെ മാറ്റുന്ന താരത്തിന്റെ നടപടിയും ചോദ്യം ചെയ്യപ്പേടേണ്ടിയിരിക്കുന്നു. മലയാള സിനിമയില്‍ താരാധിപത്യം നില നില്‌ക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്ക്‌ കരുത്തേകുന്നതാണ്‌ തുളസീദാസ്‌ ഉന്നയിച്ചിട്ടുള്ള ആരോപണം.

    മുന്‍ പേജില്‍

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X