പേളി സന്തോഷിച്ച് ജീവിക്കുന്നത് കാണുമ്പോള്‍ സഹിക്കുന്നില്ല, ഇനിയും കുത്തിപ്പൊക്കുന്നത് എന്തിനാണെന്ന് ചോദ്യം...

നടി, അവതാരക, ഇന്‍ഫ്‌ലുവന്‍സര്‍, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നിങ്ങനെ പേളി മാണി തന്റെ കരിയറില്‍ തിളങ്ങി നില്‍ക്കുകയാണ്. ഇതിനൊപ്പം മനോഹരമായ കുടുംബജീവിതം നയിക്കാനും നടിയ്ക്ക് സാധിക്കുന്നുണ്ട്. ശ്രീനിഷ് അരവിന്ദുമായി പേളി പ്രണയത്തിലായതും വിവാഹം കഴിച്ചതുമെല്ലാം മലയാളികള്‍ക്ക് അറിയാവുന്ന കഥയാണ്.

മാതൃകാദമ്പതിമാരെന്ന നിലയില്‍ പ്രേക്ഷക പ്രശംസ നേടിയെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പേളിയും ശ്രീനിഷും വിമര്‍ശനങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുകയാണ്. ഒരു നടി പേളിക്കെതിരെ തുറന്നുപറച്ചിലുമായി വന്നതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നു. ഈ വിഷയം ഒന്ന് അടങ്ങി വരുന്നതിനിടയില്‍ ശ്രീനിഷിന്റെ പഴയ പ്രണയകഥയും പൊങ്ങി വന്നു.

srinish-pearle

ബിഗ് ബോസില്‍ പങ്കെടുക്കാന്‍ വരുന്ന സമയത്ത് ശ്രീനിഷിന് ഒരു നടിയുമായി ഇഷ്ടമുണ്ടായിരുന്നുവെന്നും അതുള്ളപ്പോള്‍ തന്നെയാണ് പേളിയുമായി അടുപ്പത്തില്‍ ആയതൊന്നും നടി അര്‍ച്ചന സുശീലന്‍ പറയുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. അര്‍ച്ചനയുടെ വീഡിയോ കട്ട് ചെയ്ത് പല രീതിയില്‍ പ്രചരിക്കപ്പെട്ടു. ഇതോടെ താരങ്ങള്‍ക്കെതിരെ വ്യാപകമായിട്ടുള്ള സൈബര്‍ അക്രമണം നടക്കുകയാണ്. ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് യൂട്യൂബറായ വിവി ഹിയര്‍.

ശ്രീനിഷിനെ കുറിച്ച് പുറത്തു നടക്കുന്ന വൈറല്‍ വീഡിയോകള്‍ ഉള്‍പെടുത്തിയാണ് ഇയാള്‍ സംസാരിച്ചത്. പുറത്തൊരു റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നിട്ട് അകത്ത് കയറി മറ്റൊരു റിലേഷന്‍ ആയതിനോട് ഞാന്‍ യോജിക്കുന്നില്ല. എന്നാല്‍ ഈ സംഭവങ്ങളൊക്കെ നടന്നിട്ട് വര്‍ഷങ്ങള്‍ ഒരുപാട് ആയി. ഇവര്‍ രണ്ട് പെണ്‍മക്കളോടൊപ്പം ജീവിക്കുന്ന കുടുംബമാണ്. പ്രത്യേകിച്ച് അവരുടെ മക്കളുടെ വീഡിയോ കാണാന്‍ ഒരുപാട് ആളുകള്‍ക്ക് ഇഷ്ടമാണ്.

ഈയൊരു സാഹചര്യത്തില്‍ പഴയതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് ശുദ്ധ തെമ്മാടിത്തരമാണ്. ഏകദേശം നാലഞ്ച് വര്‍ഷം മുന്‍പേയുള്ള ഒരു വീഡിയോ ആണിത്. ലക്ഷക്കണക്കിന് ആളുകള്‍ ഇത് കണ്ടു കഴിഞ്ഞതാണ്. എന്നാല്‍ വീണ്ടും അത് വന്നതോടെ ആളുകള്‍ ഇതിന് താഴെ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചു തുടങ്ങി.

പേളി മാണിയെയാണ് എല്ലാവരും കുറ്റം പറയുന്നത്. എന്തിനാണ് പേളിയെ പറയുന്നത്. ശ്രീനിയ്ക്ക് വേറെ ബന്ധമുണ്ടെന്ന് അവള്‍ക്ക് അറിയുമായിരുന്നോ? അവര്‍ അതിനകത്ത് വെച്ചാണ് കണ്ടുമുട്ടുന്നത് തന്നെ. അങ്ങനെയുള്ളപ്പോള്‍ ഇനി പേളിയെ കുറ്റപ്പെടുത്തിയത് കൊണ്ട് യാതൊരു കാര്യവുമില്ല.

ആ കുട്ടി ഇപ്പോഴും വിവാഹം കഴിക്കാതെ ശ്രീനിഷിനെ ഓര്‍ത്ത് ഇരിക്കുകയാണ് എന്നൊക്കെയാണ് ചിലര്‍ പറയുന്നത്. അങ്ങനെയൊന്നും ഉണ്ടാവില്ല. അവര്‍ ഇതിനകം അതൊക്കെ മറികടന്ന് പുതിയ ജീവിതത്തിലേക്ക് എത്തിയിട്ടുണ്ടാവും. ഇനി ദയവ് ചെയ്ത് പേളിയുടെ കുടുംബം തകര്‍ക്കാതിരിക്കണം എന്നുമാണ് വീഡിയോയില്‍ പറയുന്നത്. ഇതേ അഭിപ്രായം തന്നെയാണ് കമന്റ് ബോക്‌സിലൂടെ ആരാധകരും പറയുന്നത്.

srinish-pearle

'പ്ലീസ്... മാളവികയെ വെറുതെ വിടു. ആ കുട്ടിക്ക് ഒരു ഭാവിയുണ്ട്. അതുപോലെ പേളിയും, ശ്രീനിഷും വിവാഹം കഴിഞ്ഞ് കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു. അന്ന് ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്തിനാണ് കുത്തിപ്പൊക്കുന്നത്. ശ്രീനിഷ് അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. പക്ഷെ ഇത് കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. ചതിക്കപ്പെട്ടു എന്ന് പറയുന്ന കുട്ടി ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് മൂവ് ഓണ്‍ ആയിട്ടുണ്ടാകും. ചിലപ്പോള്‍ റിലേഷനിലും ആയിരിക്കും.

പുതിയ സീരിയലൊക്കെ ചെയ്തു ആ കുട്ടി സന്തോഷമായി പോകുമ്പോള്‍ വീണ്ടും പഴയ കാര്യങ്ങള്‍ കുത്തി പൊക്കി ആ കുട്ടിയെ എന്തിനാണ് വിഷമിപ്പിക്കുന്നത്. ശ്രീനിഷും പേളിയും കുഞ്ഞുങ്ങളുമായി ഇപ്പോള്‍ സന്തോഷമായി ജീവിക്കുന്നു. അതിനിടയില്‍ എന്തിനാണ് ഒരു കുത്തി തിരിപ്പ് ഉണ്ടാക്കുന്നത്.

ഇനി ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല ബിഗ് ബോസിന്റെ സമയത്തും ഈ വിഷയങ്ങള്‍ കുറച്ചു ആളുകള്‍ പറയുന്നുണ്ടായിരുന്നു. പക്ഷേ പേളിഷ് താരംഗത്തില്‍ അത് ആരും ശ്രദ്ധിച്ചില്ല. കൂടുതല്‍ ഫാന്‍സ് ഉള്ളവര്‍ക്ക് എപ്പോഴും പോസിറ്റീവ് ഇമേജ് ആയിരിക്കും സോഷ്യല്‍ മീഡിയയില്‍ ഉണ്ടാവുക..' എന്നിങ്ങനെ നീളുന്നു കമന്റുകള്‍.

More from Filmibeat

Read more about: srinish aravind pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X