For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊറിഞ്ചു മറിയം ജോസ് ഇങ്ങനെ അവസാനിച്ചാലോ? തുടങ്ങിയത് അവസാനിപ്പിച്ച് മറിയം! കുറിപ്പ് വൈറല്‍

  |

  പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നുവെങ്കില്‍ എന്ന് പറഞ്ഞായിരുന്നു അനസ് റഹീമിന്‍റെ കുറിപ്പ് തുടങ്ങുന്നത് കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം. പൊറിഞ്ചു മറിയം ജോസ് എന്ന സിനിമ 1985 കാലഘട്ടത്തിൽ ഇന്ന് പറിച്ചു നടാൻ പറ്റിയ ഒരേ ഒരു സംവിധായകൻ ജോഷി സാർ മാത്രമാണ് അന്നത്തെ കെട്ടിടങ്ങളും ചുവരെഴുത്തും വേഷവിധാനങ്ങളും അന്നിറങ്ങിയ സിനിമപാട്ടുകൾ വരെ അത്ര ഡീറ്റൈലിങ് ആണ്. കാരണം അന്ന് മുതൽ കളത്തിൽ ഇറങ്ങിയ സിംഹമുഖം അല്ലെ ആശാൻ. ചതിക്കും എന്ന് തമാശയ്ക്ക് പറയും എന്നല്ലാതെ പുള്ളി അങ്ങനെ ചതിക്കില്ല ആശാനെ.

  ഇന്നിൽ നിന്ന് മാറ്റി ഇന്നലെ കഥ പറയാൻ തെരഞ്ഞെടുത്തത് ചിലപ്പോൾ ചില ക്‌ളീഷേ ഒഴിവാക്കാൻ വേണ്ടിയാകാം.പക്ഷേ ക്ലൈമാക്സ്‌ ദുരന്തപര്യവസായി ആക്കുന്ന അന്നത്തെ ക്‌ളീഷേ ക്ലൈമാക്സ്‌ അത് ഒരിക്കലും കളഞ്ഞിട്ടില്ല. അന്നത്തെ പല സിനിമകളും അങ്ങനെ ആയത് കൊണ്ടാണ് അതൊക്കെ ഇന്നും മനസ്സിൽ കിടന്നു നീറുന്നത്.ഇതിന്റെ അവസ്ഥയും അത് തന്നെ. എങ്കിലും ഇതിന്റെ ക്ലൈമാക്സ്‌ ഇങ്ങനെ ആക്കാമായിരുന്നു.

  പൊറിഞ്ചു മരിച്ചു കിടക്കുന്നു, ചുറ്റും ജനക്കൂട്ടം, കഥയിൽ ജോസ് മരിക്കുമ്പോൾ മഴ ആണല്ലോ അപ്പോൾ അത് ഇവിടെയും കിടന്നോട്ടെ. ഹൈ ആംഗിൾ ഷോട്ടിൽ ഇടിവെട്ടി മഴ. അടുത്ത സീൻ ഐപ്പിന്റെ വീടിന്റെ മുൻവശം. തന്റെ വിശ്വസ്തനെ ചതിച്ചു എന്ന് ചിന്തയും രക്ഷപെട്ടതിന്റെ അവിശ്വസനീയതയും ആ മുഖത്തുണ്ട്.അയാൾ താൻ എന്നും മദ്യപിക്കാൻ ഇരിക്കാറുള്ള കസേരയിൽ വന്നു തളർന്നിരിക്കുന്നു.

  ഐപ്പിന്‍റെ മക്കൾ സന്തോഷത്തോടെ ഓടി വന്നു, ഇപ്പോഴാണ് അപ്പൻ ഒരു നല്ല കാര്യം ചെയ്തത്. അല്ലെങ്കിൽ ഞങ്ങളുടെ കൈ കൊണ്ട് ആ പന്നി തീർന്നേനെ. അപ്പന്റെ കാലം കഴിഞ്ഞ അങ്ങ് തീർക്കാം എന്ന് വിചാരിച്ചതാ...അല്ലെങ്കിൽ കടപ്പാടിന്റെ പേരും പറഞ്ഞു..(ഇത്രയും പറഞ്ഞു തീർന്നതും മുഖം അടച്ചു ഒരു അടി -മക്കളെയോ ചെറുമകനെയോ എത്ര പ്രകോപനം ഉണ്ടായിട്ടും തല്ലിയിട്ടില്ലാത്ത ഐപ്പ് ) ഞെട്ടലോടെ മക്കൾ . ഇത് വരെ കാണാത്ത ഒരു ഭാവം ഐപ്പിന്റെ മുഖത്ത്.

  Porinju Mariyam Jose

  എന്‍റെ കാലം കഴിയുന്നതിനു മുൻപ് നീയൊക്കെ ജീവിക്കും എന്നതിന് എന്താടാ ഒരു ഉറപ്പ് (മക്കളോടുള്ള സംരക്ഷണവും എന്നാൽ മക്കളെക്കാൾ തന്നെ വിശ്വസിച്ച സ്നേഹിച്ച പൊറിഞ്ചുവിനോട് കാണിച്ച ചതിയും മുഖഭാവങ്ങളിൽ ഒരേ സമയം മക്കൾ -അപ്പാ. മദ്യക്കുപ്പി ഒന്നോടെ വായിൽ ഒഴിച്ച് കുടിക്കുന്ന ഐപ്പ് (സാധാരണ അയാൾ ഗ്ലാസിൽ ഒഴിച്ച് കുടിക്കുകയാണ് പതിവ് )കസേരയിൽ തളർന്നിരിക്കുന്ന ഐപ്പിന്റെ മുന്നിൽ കുടയും പിടിച്ചു മറിയം എത്തുന്നു.

  ഐപ്പ് എഴുന്നേറ്റു .(നല്ല പരിഭ്രമം ഉണ്ട്. മറിയം കത്തിക്കാളുന്ന തീക്ഷ്ണത നിറഞ്ഞ കണ്ണുകളോടെ. മറിയം കുട അടച്ചു പെരുമഴ നനയുന്നു. പരിഭ്രമത്തോടെ നിൽക്കുന്ന ഐപ്പിനെ മടക്കി വെച്ച കുടയിൽ നിന്നും വാളൂരി ഒരു കുത്ത് കുത്തുന്നു. ഐപ്പ് കുത്തേറ്റു പിടഞ്ഞു വീഴാൻ ശ്രമിക്കുന്നു. മറിയം ആരോടെന്നില്ലാതെ ഐപ്പിനോട് പറയുന്നു. ഞാൻ അവനോട് പറഞ്ഞതാ,ചാവാതെ നോക്കണമെന്ന്.

  പക്ഷേ അതിന് നീ സമ്മതിക്കില്ലെന്ന് വെച്ചാൽ മറിയം ഐപ്പിന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടി വീഴ്ത്തി വീണ്ടും കുത്തുന്നു. മറിയം, പൊറിഞ്ചുവിന് നീന്നോട് ക്ഷമിക്കാൻ പറ്റുമായിരിക്കും. പക്ഷേ എനിക്ക് അതിനാവില്ല ..ഞാൻ അങ്ങനെ ചെയ്താൽ ജീവിച്ചിരുന്നപ്പോൾ ഞാൻ അവനോട് ചെയ്ത നിസ്സാരമായ ദ്രോഹം ആയിപ്പോകും അത് കൊണ്ട് നീ ചാവടാ ലാസ്റ്റ് കുത്ത് ഐപ്പ് പിടഞ്ഞു മരിക്കുന്നത് നോക്കി നിൽക്കുന്ന മറിയം. കണ്ണുകളിൽ നിഗൂഢമായ ആനന്ദം .

  സുധി കോപ്പ ,ടി .ജി രവി ,നിയാസ് ബക്കർ, തുടങ്ങിയ ശ്രദ്ധേയ താരങ്ങളുടെ ക്ലോസപ്പ് ഭാവങ്ങൾ (സന്തോഷം,സംതൃപ്തി കലർന്ന കണ്ണീർ മുഖങ്ങൾ. നടന്നു ഗേറ്റിന് അടുത്തേക്ക് വരുമ്പോൾ ഐപ്പിന്റെ ശവത്തിനടുത്തേക്ക് ഓടി വരുന്ന മക്കളെ പശ്ചാത്തലത്തിൽ കാണാം. ഗേറ്റിന് അടുത്തേക്ക് എത്തുന്ന മറിയം ആൾകൂട്ടത്തിൽ നിൽക്കുന്ന വക്കീലിനോട് .വക്കീലേ. താൻ തയ്യാറാക്കിയ ജാമ്യം ഒന്ന് എന്റെ പേരിൽ ആക്കിയേരെ.ജോസും പൊറിഞ്ചും പോയ പോലെ എനിക്ക് അങ്ങനെ പോകാൻ പറ്റില്ല.

  ഇതിനൊക്കെ ഒരു ഉത്തരം ആയിരുന്നു ഈ ക്ലൈമാക്സ്‌.ജോസും പൊറിഞ്ചുവും ആളികത്തിയത് പോലെ മറിയവും ഇവിടെ പൊളിച്ചേനെ. മറിയത്തിന് ആൾക്കാർ നൽകുന്ന വീര പരിവേഷവും. പ്രിൻസിനോട് കാണിക്കുന്ന ഹീറോയിനിസവും ഇവിടെ പൂർണ്ണത പ്രാപിച്ചേനെ. ദുരന്ത ക്ലൈമാക്സ്‌ ന്റെ വിങ്ങൽ ഉണ്ടെങ്കിലും പ്രേക്ഷകർക്ക് സംതൃപ്തി കിട്ടിയേനെ. ഇങ്ങനെ ആയിരുന്നു ക്ലൈമാക്സ്‌ എങ്കിൽ മറിയം എന്തെങ്കിലും ഒന്ന് ചെയ്തു എന്ന് തോന്നുന്ന ഭാഗവും ഇതായിരിക്കും. പുരുഷ കഥാപാത്രത്തോടൊപ്പം സ്ത്രീ കഥാപാത്രത്തിനും പടത്തിന്റെ ടൈറ്റിൽ നൽകുന്ന പ്രാധാന്യം വന്നേനെ. മറിയം തുടങ്ങി വെച്ച പ്രശ്നം മറിയം തന്നെ തീർക്കുന്നു.

  English summary
  New end for the movie Porinju Mariyam Jose, write up went viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X