മലയാള സിനിമയില് സംഘടനാ പ്രളയം

By Staff

പാലക്കാട്‌: സിപിഐ പോഷക സംഘടനയായ എഐടിയുസിയുടെ നേതൃത്വത്തില്‍ മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ പുതിയ സംഘടന രൂപീകരിച്ചു. ഓള്‍ ഇന്ത്യ സിനി ആന്റ്‌ ടെലിവിഷന്‍ എംപ്ലോയീസ്‌ ഫെഡറേഷന്‍ (ഐടെഫ്‌) എന്നാണ്‌ സംഘടനയുടെ പേര്‌.

മാക്ടയില്‍ നിന്ന്‌ വിട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ ഫെഫ്‌ക രൂപീകരിച്ചതിന്‌ പിന്നാലെയാണ്‌ പുതിയ സംഘടന നിലവില്‍ വന്നിട്ടുള്ളത്‌.

മാക്ട തര്‍ക്കത്തില്‍ വിനിയന്‍ പക്ഷത്ത്‌ നിലയുറപ്പിച്ചവരും സിദ്ദിഖിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയില്‍ ചേരാത്തവരുമാണ്‌ ഐടെഫിന്‌ പിന്നിലുള്ളത്‌.

ഫെഫ്‌ക സാരഥികള്‍ക്ക്‌ സിപിഎം നേതൃത്വവുമായുള്ള അടുപ്പത്തില്‍ താത്‌പര്യമില്ലാത്തവരും ഐടെഫിലേക്ക്‌ നീങ്ങിയിട്ടുണ്ട്‌.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രനാണ്‌ പുതിയ സംഘടനയുടെ പ്രസിഡന്റ്‌, സാബു പറവൂര്‍ വൈസ്‌ പ്രസിഡന്റായ ഐടെഫിന്റെ സെക്രട്ടറി അനിരുദ്ധനാണ്‌. നവംബര്‍ 23ന്‌ ഐടെഫിന്റെ നേതൃത്വത്തില്‍ എറണാകുളത്ത്‌ റാലി നടത്തുമെന്ന്‌ പുതിയ ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X