»   » കൂതറയില്‍ നായികയാകാന്‍ ജനനി അയ്യര്‍

കൂതറയില്‍ നായികയാകാന്‍ ജനനി അയ്യര്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വ്യത്യസ്തമായ വേഷം, സണ്ണി വെയ്ന്‍, ഭരത്, വിനീത് ശ്രീനിവാസന്‍ എന്നിവരുടെ സാന്നിധ്യം, വ്യത്യസ്തമായ പോസ്റ്റര്‍, മുന്‍കാല താരം രഞ്ജിനിയുടെ തിരിച്ചുവരവ് ചിത്രം എന്നീ നിലകളിലെല്ലാം ശ്രീനാഥ് രാജേന്ദ്രന്റെ രണ്ടാമത്തെ ചിത്രം കൂതറ ശ്രദ്ധ നേടിക്കഴിഞ്ഞു.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വ്യത്യസ്തമായ പേരുകൊണ്ട് ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ താരനിരകൂടി നിര്‍ണയിക്കപ്പെട്ടതോടെ മോഹന്‍ലാല്‍ചിത്രമെന്ന തരത്തില്‍ കൂതറയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ഇതും കഴിഞ്ഞാണ് ചിത്രം നായിക രഞ്ജിനി വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ പോകുന്നുവെന്ന് വാര്‍ത്ത വന്നത്.

കൂതറയെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല, രഞ്ജിനിയെക്കൂടാതെ ചിത്രത്തില്‍ മറ്റൊരു നായികകൂടിയുണ്ടെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജനനി അയ്യര്‍ എന്ന പുതുമുഖമാണ് ചിത്രത്തില്‍ നായികയാകുന്നത്. ഒക്ടോബറില്‍ കോഴിക്കോട്ടെ ഷൂട്ടിങ് സെറ്റില്‍ ജനനി എത്തുമെന്നാണ് അറിയുന്നത്.

നായികമാരുടെ വസന്തകാലമാണ് ഇപ്പോള്‍ മലയാളത്തില്‍. ഒട്ടേറെ പുതുമുഖ നായികമാര്‍ ഓരോ ചിത്രങ്ങളിലൂടെയും രംഗത്തെത്തുന്നുണ്ട്. ഒപ്പം മുന്‍കാല നായികമാരില്‍ പലരും തിരിച്ചുവരവിന്റെ പാതയിലുമാണ്. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്റെ കണ്ടെത്തലായതുകൊണ്ടുതന്നെ ജനനി മലയാളത്തിന് മുതല്‍ക്കൂട്ടാകുമെന്ന് കരുതാം. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍, ഗൗതമി നായര്‍ തുടങ്ങിയ പുതുമുഖങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ശ്രീനാഥ്.

English summary
Another actress is all set to debut in Malayalam film is Janani Iyer, her debut movie is Sreenath Rajendran

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam