മാക്ടയുടെ എതിരാളികള് തുടങ്ങി
കൊച്ചി: മാക്ട പിളര്‍പ്പ് പൂര്‍ണമായെന്ന് വെളിപ്പെടുത്തി കൊണ്ട് മലയാള സിനിമാ സാങ്കേതിക വിദഗ്‌ധരുടെ പുതിയ സംഘടനയായ ഫെഫ്‌ക നിലവില്‍ വന്നു.
സംവിധായകന്‍ സിദ്ദിഖിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഫെഫ്‌കയുടെ ആദ്യ ജനറല്‍ കൗണ്‍സില്‍ യോഗം കൊച്ചിയില്‍ നടന്നു. സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണനെ ഫെഫ്‌ക ജനറല്‍ സെക്രട്ടറിയായി യോഗം തിരഞ്ഞെടുത്തു.
മൂന്ന് മാസം മുമ്പ് മാക്ട യോഗത്തിലുണ്ടായ വാക്‌തര്‍ക്കങ്ങളാണ് മലയാള സിനിമാ രംഗത്തെ സാങ്കേതിക വിദഗ്‌ധരുടെ ഏക സംഘടനയായിരുന്ന മാക്ടയുടെ പിളര്‍പ്പിലേക്ക് വഴിതെളിച്ചത്.
മാക്ട പ്രസിഡന്റ് വിനയനുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള മറുപക്ഷക്കാര്‍ പുതിയ സംഘടന രൂപീകരിയ്‌ക്കാന്‍ തീരുമാനിച്ചിരുന്നു.
എന്നാല്‍ അഖിലേന്ത്യ സംഘടനയായ ഫെഫ്‌സിയുടെ ഇടപെടലുകളെ തുടര്‍ന്ന് മാക്ടയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചതോടെ പുതിയ സംഘടനയെന്ന ആലോചനയില്‍ നിന്നും സിദ്ദിഖ് പക്ഷം പിന്‍മാറിയിരുന്നു.
എന്നാല്‍ മാക്ട തിരഞ്ഞെടുപ്പ് കോടതി ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള എന്ന പേരില്‍ സംഘടന രൂപീകരിയ്‌ക്കാന്‍ സിദ്ദിഖ് പക്ഷം തീരുമാനിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications