മാക്ടയ്‌ക്ക്‌ ബദലായി മമത?

By Staff

മാക്ടയില്‍ നിന്നും രാജി വെച്ചവര്‍ രൂപം നല്‌കുന്ന പുതിയ സംഘടന മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ഔദ്യോഗികമായി നിലവില്‍ വരുമെന്ന്‌ പ്രഖ്യാപനമുണ്ടായതോടെ പുതിയ സംഘടനയുടെ പേരിനെ ചൊല്ലിയുള്ള ചര്‍ച്ചകളും സജീവമായി.

മാക്ടയോട്‌ കിട പിടിയ്‌ക്കുന്ന പേര്‌ കണ്ടെത്താന്‍ തന്നെയാണ്‌ മാക്ട വിമതരും ലക്ഷ്യമിടുന്നത്‌.

പുതിയ സംഘടനയുടെ താത്‌കാലിക ചെയര്‍മാനായി സംവിധായകന്‍ സിദ്ദിഖിനെയാണ്‌ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം തിരഞ്ഞെടുത്തിരിയ്‌ക്കുന്നത്‌. ബി. ഉണ്ണികൃഷ്‌ണന്‍ ജനറല്‍ കണ്‍വീനറായ സംഘടനയുടെ ഉപദേശക സമിതിയിലേക്ക്‌ ഹരിഹരന്‍, ജോഷി, ഫാസില്‍, ജോണ്‍ പോള്‍, രഞ്‌ജിത്‌ തുടങ്ങിയ പ്രമുഖരെയും യോഗം കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു.

ഇവരായായിരിക്കും പുതിയ സംഘടനയുടെ പേരും മറ്റു നിയമാവലികളും രൂപപ്പെടുത്തുക.

മാക്ടയ്‌ക്കു ബദലായി വരുന്ന സംഘടനയുടെ പേര്‌ തീരുമാനിയ്‌ക്കുന്ന ചര്‍ച്ചകളില്‍ മമത (മലയാളം മൂവി ടെക്‌നീഷ്യന്‍സ്‌ അസോസിയേഷന്‍) എന്ന പേരിനാണ്‌ കൂടുതല്‍ സ്വീകാര്യത ലഭിച്ചിട്ടുള്ളത്‌.

മിക്കവാറും ഈ പേരില്‍ തന്നെയായിരിക്കും പുതിയ സംഘടന നിലവില്‍ വരികയെന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. എന്തായാലും മാക്ടയോട്‌ യാതൊരു തരത്തിലുള്ള മമതയും 'മമത'യ്‌ക്കുണ്ടാവില്ലെന്ന കാര്യം ഉറപ്പാണ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X