»   » മഞ്ജുവാര്യര്‍ നായികയായി 'മോഹന്‍ലാല്‍' ഒരുങ്ങുന്നു

മഞ്ജുവാര്യര്‍ നായികയായി 'മോഹന്‍ലാല്‍' ഒരുങ്ങുന്നു

By: Nihara
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിനോടുള്ള ആരാധന തലയ്ക്ക് പിടിച്ച കഥാപാത്രമായി വേഷമിടുകയാണ് മഞ്ജുവാര്യര്‍. മോഹന്‍ലാല്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മോഹന്‍ ലാല്‍ എന്ന അതുല്യ പ്രതിഭയുടെ സ്വാധീനം കൊണ്ട് ജിവിതം മാറി മറിഞ്ഞ നായികയായാണ് മഞ്ജു അഭിനയിക്കുന്നത്. മാധ്യമപ്രവര്‍ത്തകനായ സുനീഷ് വരനാട് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

1980 ല്‍ ഇറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഇതേ ദിവസം ജനിച്ച കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. തന്റെ ജനനവും മോഹന്‍ലാലിന്റെ സിനിമാ ജീവിതവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് അഭിമാനിക്കുന്നവളാണ് ചിത്രത്തിലെ നായികാ കഥാപാത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ മുതല്‍ ദൃശ്യം വരെയുള്ള മോഹന്‍ ലാല്‍ സിനിമകളെക്കുറിച്ച് ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

mohanlal manju

ചിത്രത്തിന്റെ കൂടുതല്‍ കാര്യങ്ങളെക്കുറിച്ചുള്ള വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ മോഹന്‍ ലാല്‍ അഭിനയിക്കുമോയെന്നുള്ള കാര്യവും കൂടുതല്‍ വിശദാംശങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

English summary
It is an interesting announcement about a new project. A new film named as Mohanlal starring Manju warrier.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam