സൂപ്പര്‍താരങ്ങള്‍ തന്നെയാണ് സിനിമയുടെ നട്ടെല്ല്

ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കിയ മായാമോഹിനി ബോക്‌സ്ഓഫീസില്‍ നിന്ന് 13കോടിയാണ് വാരിയത്. ദിലീപ് എന്ന സൂപ്പര്‍താരത്തിന് പകരം ഒരു പുതുമുഖമായിരുന്നു പെണ്‍വേഷം കെട്ടിയാടിയിരുന്നതെങ്കില്‍ ചിത്രം വിജയിക്കുമായിരുന്നില്ല. മായാമോഹിനി കഴിഞ്ഞാല്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ ഓര്‍ഡിനറിയും മല്ലുസിങ്ങുമാണ്. രണ്ടാം നിരതാരങ്ങളുള്ള ബിഗ് ബജറ്റ് ചിത്രങ്ങളാണിവയെന്നും ഇരട്ടത്തിരക്കഥാകൃത്തുക്കള്‍ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
മുതല്‍ മുടക്കിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പുതിയചിത്രങ്ങള്‍ സാമ്പത്തിക ലാഭം നേടുന്നുണ്ടാവാം. വലിയ താരങ്ങളുടെ ചിത്രങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇവയുടെ കളക്ഷന്‍ കുറവാണ്. ഹിറ്റുകളെന്ന് കൊട്ടിഘോഷിക്കുന്ന പല മെട്രോ ചിത്രങ്ങള്‍ക്കും ദാ വന്നു ദേ പോയി എന്ന ഗതിയാണെന്നും ഇവര്‍ പറയുന്നു. മോശം സിനിമ ഓടുന്നുവെന്ന നടന്‍ പൃഥ്വിരാജിന്റെ പരാമര്‍ശത്തിന് മറുപടി നല്‍കാനും ഇരുവരും തയ്യാറായി.
അടുത്ത പേജില്‍


Click it and Unblock the Notifications