»   » ന്യൂജനറേഷനില്‍ അശ്ലീലമെന്ന് കല്‍പനയും

ന്യൂജനറേഷനില്‍ അശ്ലീലമെന്ന് കല്‍പനയും

Posted By:
Subscribe to Filmibeat Malayalam
kalpana
കൊല്ലം: പുതുതലമുറയുടെ ആഘോഷമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂ ജനറേഷന്‍ സിനിമകള്‍ നിറയെ അശ്ലീലമെന്ന് സീനിയര്‍ നടി കല്‍പനയും. പച്ചയ്ക്ക് കാര്യങ്ങള്‍ വിളിച്ചുപറയലാണ് ന്യൂ ജനറേഷന്റെ രീതി എന്നാണ് മലയാളത്തിലെ എണ്ണം പറഞ്ഞ ഹാസ്യനടിമാരില്‍ ഒരാളും ദേശീയ അവാര്‍ഡ് ജേതാവുമായ കല്‍പന പറയുന്നത്.

ബ്ലസി ചിത്രത്തില്‍ ശ്വേതാ മേനോന്റെ ലൈവ് പ്രസവത്തെയും കല്‍പന വിമര്‍ശിച്ചു. വ്യക്തിപരമായി ഈ സംഭവത്തെ താന്‍ അനുകൂലിക്കുന്നില്ല. നാളെ മറ്റൊരു സംവിധായകന് ബലാത്സംഗം സ്വാഭാവികമായി ചിത്രീകരിക്കാന്‍ തോന്നിയാല്‍ എന്തുചെയ്യും എന്നും കല്‍പന ചോദിച്ചു. സ്വകാര്യതയ്ക്ക് ചില അതിര്‍വരമ്പുകളുണ്ട്, അതങ്ങനെ തന്നെ പോകണം - താരം പറഞ്ഞു.

്‌സ്ത്രീകള്‍ മദ്യപിക്കുന്ന സീനുകളെയും കല്‍പനയക്ക് എതിര്‍പ്പാണ്. സമൂഹത്തില്‍ സ്ത്രീകളുടെ മദ്യപാനം കൂടിയിട്ടുണ്ട് എന്നത് ഒരു സത്യമാണ്. എന്നാല്‍ ഇതൊരു മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നത് പോലെയാകും എന്നും കല്‍പന പറഞ്ഞു.

തനിച്ചല്ല ഞാന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കല്‍പനയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്. അവാര്‍ഡ് കിട്ടിയതില്‍ സന്തോഷമുണ്ട് എന്നും മലയാളത്തില്‍ ഒരു ചെറിയ അവാര്‍ഡ് പോലും തനിക്ക് ലഭിച്ചിട്ടില്ല എന്നും കല്‍പന പറഞ്ഞു. കൊല്ലത്ത് പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കല്‍പന.

English summary
Senior Malayalam actress Kalpana feels that news generation movies should be censored properly.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam