»   » പൃഥ്വിയും മോഡേണാകുന്നു

പൃഥ്വിയും മോഡേണാകുന്നു

Posted By:
Subscribe to Filmibeat Malayalam
Prithvi Raj
ദീപന്‍ സംവിധാനം ചെയ്ത പുതിയമുഖത്തിലൂടെ ആക്ഷന്‍ താരത്തിന്റെ പരിവേഷം ലഭിച്ച പൃഥ്വിരാജ് ഇപ്പോള്‍ പുതിയമുഖം തേടുകയാണ്. പുതിയമുഖത്തിന്റെ വിജയത്തോടെ അതേപോലെയുള്ള കഥാപാത്രങ്ങളായിരുന്നു പൃഥ്വിയെ തേടിവന്നിരുന്നത്. പക്ഷേ അവയെല്ലാം ബോക്‌സ്ഓഫിസില്‍ വന്‍ പരാജയമായി.

ന്യൂജനറേഷന്‍ സിനിമ മലയാളത്തില്‍ ശക്തിപിടിച്ചുവരുമ്പോഴും പൃഥ്വി പഴയമുഖത്തോടെ നില്‍ക്കുകയായിരുന്നു. ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍ പോളി എന്നിങ്ങനെ പുത്തന്‍താരങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ പഴയ അടിപ്പടവുമായി നിന്നാല്‍ കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോകുമെന്ന് മനസ്സിലാക്കി പൃഥ്വിരാജും പുതിയ വഴിയിലേക്കു നീങ്ങുകയാണ്. അന്‍വര്‍ റഷീദിന്റെ വെയ് രാജാ വെയ്, ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍, രഞ്ജിത് ശങ്കറിന്റെ മോളി ആന്റി റോക്ക്‌സ് എന്നീ ചിത്രങ്ങളിലൂടെ നാം കാണാന്‍പോകുന്നത് പൃഥ്വിയുടെ പുതിയ മുഖമായിരിക്കും.

ഇടവേളയ്ക്കു ശേഷം അന്‍വര്‍ റഷീദ് സംവിധാനംചെയ്ത ഉസ്താദ് ഹോട്ടല്‍ സൂപ്പര്‍ഹിറ്റിലേക്കു കുതിക്കുകയാണ്. അന്‍വര്‍ പുതിയ ചിത്രത്തില്‍ മറ്റു നടന്‍മാരെ നായകനാക്കും മുമ്പേ തന്നെ പൃഥ്വി പിടികൂടി. പൃഥ്വിയുടെ നിര്‍മാണ കമ്പനിയായ ഓഗസ്റ്റ് ഫിലിംസ് നിര്‍മിക്കുന്ന വെയ് രാജാ വെയ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ അന്‍വറിനെ ഏല്‍പ്പിച്ചു കഴിഞ്ഞു. ബെന്നി പി. നായരമ്പലമാണ് തിരക്കഥയൊരുക്കുന്നത്.

പ്രകാശ് മൂവി ടോണിന്റെ ബാനറില്‍ പ്രേം പ്രകാശ് നിര്‍മിക്കുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രവും ലാല്‍ജോസ് നവതരംഗത്തില്‍ ഒരുക്കുന്നതാണ്. സഞ്ജയും ബോബിയുമാണ് കഥയും തിരക്കഥയും. ഡോക്ടറുടെ വേഷത്തിലാണ് പൃഥ്വി. റിമ കല്ലിങ്കല്‍, സംവൃത സുനില്‍, രമ്യാ നമ്പീശന്‍ എന്നിവരാണ് നായികമാര്‍. ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസ് എന്ന നവതരംഗ സിനിമ ഇപ്പോഴും തിയറ്റര്‍ വിട്ടിട്ടില്ല.

രഞ്ജിത് ശങ്കറുടെ ചിത്രമായ മോളി ആന്റി റോക്‌സില്‍ രേവതിയാണ് പൃഥ്വിക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. രഞ്ജിത് തന്നെയാണ് കഥയൊരുക്കുന്നത്. പൃഥ്വിയുമായി ഒന്നിച്ച അര്‍ജുനന്‍ സാക്ഷിയായിരുന്നു ശങ്കറിന്റെ തൊട്ടുമുന്‍പുള്ള ചിത്രം. ദീപന്‍ സംവിധാനം ചെയ്ത ഹിറോ, ജോണി ആന്റണിയുടെ മാസ്‌റ്റേഴ്‌സ് എന്നിവയുടെ വന്‍ പരാജയമാണ് പൃഥ്വിയെ മാറ്റിചിന്തിപ്പിച്ചത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത സിംഹാസനം ആണ് ഇനി തിയറ്ററില്‍ എത്താനുള്ള പൃഥ്വി ചിത്രം. ഇതും ആക്ഷന്‍ പാക്ക്ഡ് ചിത്രമാണ്. റിലീസിനൊരുങ്ങിയെങ്കിലും പല കാരണങ്ങളാല്‍ മാറ്റിവയ്ക്കുകയായിരുന്നു. പൃഥ്വിയുടെ ഇനിയുള്ള പുതിയമുഖമെങ്കിലും മലയാളിക്ക് ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കാം.

English summary
It is reported that Prithvi's change of mind is all due to the appreciation that his contemporaries like Fahad Fazil, Vineeth Sreenivasan and Indrajith has accumulated after being in new generation films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam