»   » ആരാണ് ന്യൂജനറേഷന്‍ ഹീറോ?

ആരാണ് ന്യൂജനറേഷന്‍ ഹീറോ?

Posted By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/new-generation-malayalam-super-star-2-104293.html">Next »</a></li></ul>
Prithvi Raj
ആരാണു മലയാളത്തിന്റെ ന്യൂജനറേഷന്‍ ഹീറോ? കുടുംബചിത്രങ്ങളുടെ നായകനില്‍ നിന്ന് ആക്ഷന്‍ ഹീറോയിലേക്കു കുതിക്കുന്ന പൃഥ്വിരാജോ? ന്യൂജനറേഷന്‍ ചിത്രങ്ങളുടെ ലേബലില്‍ ഇറങ്ങുന്ന ചിത്രങ്ങളുടെ സ്ഥിരം നായകന്‍ ഫഹദ് ഫാസിലോ? മമ്മൂട്ടിയുടെ മകനായെത്തി, രണ്ടുചിത്രങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ച ദുല്‍ക്കര്‍ സല്‍മാനോ? തമാശചിത്രങ്ങളുടെ പാറ്റേണില്‍ നിന്ന് മാറ്റമൊന്നും സ്വീകരിക്കാതെ നില്‍ക്കുന്ന ജയസൂര്യയോ? നന്നായി വായിക്കുന്ന, നന്നായി എഴുതുന്ന, നന്നായി അഭിനയിക്കുന്ന അനൂപ് മേനോനോ? മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ആരെന്നൊരു മല്‍സരം എടുക്കുമ്പോള്‍ ഇപ്പോഴത്തെ യുവതാരയില്‍ ആരായിരിക്കും ജയിക്കുക?

യുവനടന്‍മാര്‍ എന്നുവിശേഷിപ്പിക്കുമ്പോള്‍ ആദ്യം പ്രേക്ഷകന്റെ മനസ്സിലേക്ക് കുതിച്ചെത്തുക പൃഥ്വിരാജിന്റെ മുഖമായിരിക്കും. രഞ്ജിത്ത് കണ്ടെടുത്ത ഈ നടന്‍ തുടക്കം തൊട്ടുതന്നെ മലയാള സിനിമയുടെ പ്രതീക്ഷയായിരുന്നു. സുകുമാരന്റെ മകന്‍ എന്ന നിലയിലാണ് പൃഥ്വിരാജ് സിനിമയില്‍ എത്തുന്നത്. എന്നാല്‍ ആദ്യചിത്രമായ നന്ദനത്തിന്റെ ജയത്തോടെ പൃഥ്വി സ്വന്തം മേല്‍വിലാസം ശരിയാക്കിയെടുത്തു. ഒറ്റചിത്രം കൊണ്ടു തന്നെ പൃഥ്വിയെ എല്ലാവരുംവിലയിരുത്തിയിരുന്നു- അച്ഛന്റെ മകന്‍ തന്നെയെന്ന്്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം, ദിലീപ് എന്നിവര്‍ മാത്രം തിളങ്ങി നിന്നിരുന്ന കാലത്താണ് പൃഥ്വി കടന്നുവരുന്നത്. ചാക്കോച്ചന്‍ അന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയൊന്നുമുണ്ടായിരുന്നില്ല. യുവാക്കളെ പ്രതിനിധീകരിക്കാന്‍ കാര്യമായ നടന്‍മാരൊന്നുമില്ലാത്തപ്പോഴാണ് പൃഥ്വിയുടെ കടന്നുവരവ്. കൃത്യമായ സമയത്താണ് രഞ്ജിത്ത് പൃഥ്വിയെ കൊണ്ടുവന്നതു തന്നെ. പൃഥ്വി നായകനായി ഒത്തിരി ചിത്രങ്ങള്‍ തുടര്‍ന്നെത്തി. അതില്‍ പലതും സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും ഹീറോ എന്ന നിലയില്‍ പൃഥ്വിയെ ആര്‍ക്കും തളളിപ്പറയാന്‍ സാധിച്ചില്ല.

രാജസേനന്‍, വിനയന്‍ എന്നിവരായിരുന്നു ആദ്യകാലത്ത് പൃഥ്വിയെ നായകനാക്കിയിരുന്നത്. പിന്നീട് ഭദ്രന്‍, കമല്‍, ജോഷി എന്നിവരുടെയെല്ലാം ചിത്രങ്ങില്‍ നായകനായി. കമലിന്റെ സ്വപ്‌നക്കൂടിലൂടെയാണ് പുതിയൊരു ഇമേജ് ഉണ്ടാക്കിയെടുക്കുന്നത്. ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സിലൂടെ ശരിക്കും യൂത്ത് ഐക്കണ്‍ ആയി. മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളും ചിത്രത്തിലുണ്ടായിരുന്നെങ്കിലും പൃഥ്വിയാണു ശരിക്കും നേട്ടം കൊയ്തത്. രഞ്ജിത്തിന്റെ ശിഷ്യന്‍ പത്മകുമാറിന്റെയും നല്ല ചിത്രങ്ങളിലൂടെ പൃഥ്വി നായകന്‍ എന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചു.

എന്നാല്‍ വിവാഹത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍, അഭിമുഖങ്ങള്‍ എന്നിവയിലൂടെ പൃഥ്വി മലയാളത്തിലെ മാധ്യമങ്ങളുടെ ശത്രുവായി. സോഷ്യല്‍ മീഡിയകള്‍ ഏറ്റവുമധികം ആക്രമിച്ച കാലമായിരുന്നു അത്. ഒരുതരം നെഗറ്റീവ് പബ്ലിസിറ്റിയാണ് അക്കാലത്ത് കിട്ടിയിരുന്നത്. ദക്ഷിണേന്ത്യയില്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയുന്ന താരമെന്ന് പറഞ്ഞുകൊണ്ടായിരുന്നു കളിയാക്കലെല്ലാം. അതിനുശേഷം പൃഥ്വിയുടെ ഒരു ചിത്രത്തിനും നല്ല പബ്ലിസിറ്റി കിട്ടിയിട്ടില്ല. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പി മാത്രമാണ് അത്തരം ആക്രമണങ്ങള്‍ ഏല്‍ക്കാതിരുന്നത്. ഇതിനിടെ മലയാളത്തില്‍ സിനിമാ നിര്‍മാണത്തില്‍ വന്ന മാറ്റം ഉള്‍ക്കൊള്ളാതെ ചില ചിത്രത്തില്‍ അഭിനയിക്കുക കൂടി ചെയ്തു.

മാസ്റ്റേഴ്‌സ്, ഹീറോ, സിംഹാസനം എന്നിവയെല്ലാം പരാജയമേല്‍ക്കേണ്ടി വന്ന ചിത്രങ്ങളാണ്. മലയാളത്തിലെ ആക്ഷന്‍ ചിത്രങ്ങളുടെ യുവനായകന്‍ എന്ന പരിവേഷത്തിനു ശ്രമിച്ചത് പൃഥ്വിക്കു ഗുണത്തേക്കാളേറെ ദോഷമായി. ദീപന്‍ സംവിധാനം ചെയ്ത പുതിയമുഖത്തിന്റെ ജയത്തിനു ശേഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ മിക്കതും ഇത്തരത്തിലുള്ളതായിരുന്നു. താന്തോന്നി പോലെയുള്ള ചിത്രങ്ങളില്‍ പൃഥ്വി നായകനായി അഭിനയിച്ചു.

എന്നാല്‍ പൃഥ്വിരാജും മാറുകയാണ്. ആക്ഷന്‍ ചിത്രങ്ങളൊക്കെ ഒഴിവാക്കി ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള ശ്രമത്തിലാണിപ്പോള്‍. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന മോളി ആന്റി റോക്ക്, ലാല്‍ജോസിന്റെ അയാളും ഞാനും തമ്മില്‍, അന്‍വര്‍ റഷീദിന്റെ വെയ് രാജാ വെയ്, ഷാജി കൈലാസിന്റെ ഗോഡ്‌സെ, അമല്‍ നീരദിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം എന്നിവയിലെല്ലാം വ്യത്യസ്ത വേഷമായിരിക്കും പൃഥ്വിക്ക്. ഇതോടൊപ്പം തന്നെ രണ്ടു ഹിന്ദി ചിത്രങ്ങളില്‍ കൂടി നായകനായി അഭിനയിക്കുന്നുണ്ട്. റാണി മുഖര്‍ജിക്കൊപ്പമുള്ള അയ്യ ഉടന്‍ തിയറ്ററിലെത്തും. മലയാളി യുവാക്കള്‍ക്കിടയില്‍ നഷ്ടപ്പെട്ട ജനപ്രീതി ഈ ചിത്രങ്ങളിലൂടെ പൃഥ്വിക്കു തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.

<ul id="pagination-digg"><li class="next"><a href="/news/new-generation-malayalam-super-star-2-104293.html">Next »</a></li></ul>
English summary
Who is the new generation malayalam hero? Prithviraj? Fahad Fazil or Anoop Menon?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam