ഫഹദ് എന്ന കൈയ്പും മധുരവും

ഫഹദിന്റെ ചിത്രമാണെങ്കില്‍ വ്യത്യസ്തമായിരിക്കും എന്ന് എല്ലാവരും പറയുന്ന അവസ്ഥ തന്നെയെത്തി. രഞ്ജിത്തിന്റെ കേരള കഫേയിലൂടെയാണ് ഫഹദ് രണ്ടാംവരവിനുള്ള കളമൊരുക്കിയത്. ആദ്യചിത്രത്തില്‍ ചോക്ലേറ്റ് നായകനായിരുന്നെങ്കില്‍ പുതിയ അവതരണം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. കഷണ്ടി കയറി, മീശയെല്ലാം വെട്ടിയൊതുക്കി, കണ്ണുകളിലൂടെ ഭാവം പകര്‍ന്നുള്ള വരവ് ശരിക്കും മലയാളി ഇഷ്ടപ്പെട്ടു.
സമീര്‍ താഹിറിന്റെ ചാപ്പാ കുരിശില്‍ അല്‍പം നെഗറ്റീവ് വേഷമായിരുന്നെങ്കിലും കൃത്രിമത്വം തോന്നാത്ത പ്രകടനമായിരുന്നു ഫഹദിന്റെത്. അതുതന്നെയായിരുന്നു ലാല്‍ജോസിന്റെ ഡയമണ്ട് നെക്ലേസിലും ആഷിക് അബുവിന്റെ 22 എഫ്‌കെയിലും.
ലിജിന്‍ സംവിധാനം ചെയ്യുന്ന ഫ്രൈഡേ ആണ് ഇനി റിലീസ് ചെയ്യുന്ന ചിത്രം. ഇതില്‍ ഓട്ടോക്കാരന്റെ വേഷമാണ് ഫഹദിന്. ഇമേജ് നോക്കാതെ അഭിനയിക്കുന്ന നടന്‍ എന്നാണ് ഫഹദിനെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടു തന്നെയാണ് യുവാക്കള്‍ ഫഹദിനെ നെഞ്ചേറ്റിയതും.


Click it and Unblock the Notifications