ദുല്‍ക്കറിന്റെ വരവ് അപ്രതീക്ഷിതം

മമ്മൂട്ടി എന്ന മെഗാ സ്റ്റാറിന്റെ മകന് എപ്പോള്‍ വേണമെങ്കിലും സിനിമയില്‍ എത്താമായിരുന്നു. ബാലതാരമാകുമ്പോഴേ മിക്ക നടന്‍മാരുടെ മക്കളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അന്നേരമൊന്നും മമ്മൂട്ടി മകനെ ഈ വഴിക്കു കൊണ്ടുവന്നില്ല. മകനെ അവതരിപ്പിക്കുമ്പോള്‍ ഏതെങ്കിലും ബ്രഹ്മാണ്ഡ ചിത്രമൊരുക്കാന്‍ മമ്മൂട്ടിക്കു പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍ ദുല്‍ക്കര്‍ ആദ്യം അഭിനയിച്ചത് സെക്കന്‍ഡ് ഷോ എന്ന കൊച്ചുചിത്രത്തിലൂടെയായിരുന്നു.
കോഴിക്കോട് നഗരത്തില്‍ വച്ച് ചിത്രീകരിച്ചതു പോലും ആരും അറിഞ്ഞിരുന്നില്ല. ആദ്യചിത്രത്തിലെ പ്രകടനം കണ്ടുതന്നെ എല്ലാവരും വിലയിരുത്തിയിരുന്നു- ഇവന്‍ കസര്‍ത്തുമെന്ന്. മമ്മൂട്ടിയുടെ ആദ്യകാലത്തെ പ്രകടനം അനുസ്മരിപ്പിക്കുന്നതായിരുന്നു ദുല്‍ക്കറിന്റെയും അഭിനയം.
രണ്ടാമത്തെ ചിത്രമായ ഉസ്താദ് ഹോട്ടലിലൂടെ ദുല്‍ക്കര്‍ മലയാളത്തില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. തിലകനോടൊപ്പം ഗംഭീര പ്രകടനം നടത്തിയ ദുല്‍ക്കറിനെ തേടി മലയാളത്തിലെ ഒട്ടുമിക്ക സംവിധാകരും തിരക്കഥാകൃത്തുക്കളും നടക്കുകയാണിപ്പോള്‍. പക്ഷേ അവര്‍ക്കൊന്നും പിടികൊടുക്കാതെ രൂപേഷ് പീതാംബരന്‍ എന്ന നവാഗതന്റെ തീവ്രം എന്ന ചിത്രത്തിലാണ് ദുല്‍ക്കര്‍ അഭിനയിക്കുന്നത്. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ച നടനായിരുന്നു രൂപേഷ്. ബാംഗ്ലൂരില്‍ പരസ്യ സംവിധായനായ രൂപേഷ് തിരക്കഥയെഴുതി ആദ്യമായി ഒരുക്കുന്ന ചിത്രമാണിത്. ശ്രീനിവാസനാണ് മറ്റൊരു പ്രധാനതാരം.
മമ്മൂട്ടിയുടെ സാമ്രാജ്യത്തിന്റെ രണ്ടാംഭാഗമായ അലക്‌സാണ്ടറിലായിരിക്കും തുടര്‍ന്ന് അഭനയിക്കുക. തമിഴിലും മലയാളത്തിലുമായി പേരരശ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷം പ്രിയദര്‍ശന്റെ ലാല്‍ ചിത്രത്തിലും ദുല്‍ക്കര്‍ അഭിനയിച്ചേക്കും. നന്നായി ചിരിക്കുന്ന, നായകന്റെ എല്ലാ ഗുണങ്ങളും ഒത്തുചേര്‍ന്ന ദുല്‍ക്കര്‍ മലയാളി യുവത്വത്തിന്റെ നാവില്‍ തുമ്പില്‍ തന്നെയുണ്ട് ഇപ്പോള്‍.


Click it and Unblock the Notifications