അനൂപ് മേനോന്‍ വ്യത്യസ്തനാണ്

മലയാള സിനിമയില്‍ നവതരംഗത്തിനു തുടക്കമിടുന്നത് അനൂപ് ആണ്. തിരക്കഥയെഴുതിയ കോക്ക്‌ടെയില്‍ ആണ് ഇവിടെയൊരു മാറ്റം കൊണ്ടുവരുന്നത്. വിദേശ ചിത്രത്തിന്റെ പകര്‍പ്പായിരുന്നെങ്കിലും വ്യത്യസമായൊരു അനുഭവം തന്നെയായിരുന്നു പ്രേക്ഷകനു സമ്മാനിച്ചത്. ഒരേസമയം എഴുത്തും അഭിനയവുമായി അനൂപ് മുന്നേറി. വി.കെ. പ്രകാശ് സംവിധാനം ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തില്‍ അഭിനയം, കഥ-തിരക്കഥ എന്നിവയ്ക്കു പുറമെ ഗാനരചന കൂടി അനൂപാണ് നിര്‍വഹിച്ചത്.
വി.കെ. പ്രകാശിന്റെ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിനും അനൂപ് തന്നെയാണ് കഥയും തിരക്കഥയും എഴുതുന്നത്. ഇതുകൂടാതെ എം. മോഹനന്റെ 916, കെ.മധുവിന്റെ ബാങ്കിങ് അവേഴ്‌സ് 10 ടു ഫോര്‍ എന്നീ ചിത്രങ്ങളിലും നായകന്‍ അനൂപ് തന്നെ. ഇനിയിപ്പോള്‍ തമിഴിലേക്കു ചുവടുമാറ്റത്തിനൊരുങ്ങുകയാണ് അനൂപ്. മോഹന്‍ലാല്‍ എന്ന നടന്റെ രൂപവുമായുള്ള സാമ്യം അനൂപിനെ മലയാളികള്‍ ഇഷ്ടപ്പെടാന്‍ ഏറെ സഹായിച്ചു എന്നു പറയാം.


Click it and Unblock the Notifications