twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയസൂര്യയും കുഞ്ചാക്കോ ബോബനും തിളങ്ങുന്നു

    By നിര്‍മല്‍
    |
    <ul id="pagination-digg"><li class="previous"><a href="/news/new-generation-malayalam-super-star-4-104290.html">« Previous</a>

    Kunchako Boban_Jaysurya
    ന്യൂ ജറനേഷന്‍ ചിത്രങ്ങള്‍ എന്നൊന്നുണ്ടോ എന്നാണ് ജയസൂര്യ അടുത്തിടെ അഭിമുഖത്തില്‍ ചോദിച്ചത്. സ്ഥിരം ഒരു പാറ്റേണില്‍ തന്നെയാണ് ജയസൂര്യയെന്നും. ജയസൂര്യയുടെ ഈ രീതി ഇഷ്ടപ്പെടുന്നവരും ഇവിടെ ഒത്തിരിയുണ്ട്. ഷാഫിയുടെയും റാഫി മെക്കാര്‍ട്ടിന്റെയുമൊക്കെ തമാശ സിനിമകളുടെ സ്ഥിരം കക്ഷിയാണ് ജയസൂര്യ. യുവതാരങ്ങളില്‍ തമാശ നന്നായി ചെയ്യാന്‍ കഴിയെന്നതാണ് ജയസൂര്യയുടെ പ്ലസ്.

    ഷാഫിയുടെ 101 വെഡ്ഢിങ്‌സ് എന്ന ചിത്രത്തിലാണ് ജയസൂര്യയിപ്പോള്‍ അഭിനയിക്കുന്നത്. അടുത്തിടെ ഒന്നിലധികം ചിത്രങ്ങള്‍ പരാജയപ്പെട്ടെങ്കിലും ജയസൂര്യയുടെ മാര്‍ക്കറ്റ് വാല്യു ഇടിഞ്ഞില്ലെന്നതിന്റെ തെളിവാണ് ഷാഫി ചിത്രം. ബെന്നി പി. നായരമ്പലമാണ് ഇതിന്റെ തിരക്കഥ. എങ്കിലും അഭിനേതാവ് എന്ന നിലയില്‍ ജയസൂര്യയ്ക്ക് കാര്യമായി പുരോഗതിയൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

    പക്ഷേ മറ്റുതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ നേട്ടമുണ്ടാക്കാനും സാധിക്കുന്നുണ്ട്. അനൂപ് മേനോനൊന്നിച്ചുള്ള ബ്യൂട്ടിഫുള്‍ എന്ന ചിത്രം. ഇതില്‍ അനങ്ങാന്‍ പോലും കഴിയാതെ കിടക്കുന്ന യുവാവായിട്ടാണ് ജയസൂര്യ അഭിനയിച്ചത്. അത്തരത്തിലുള്ള ഒരാളുടെ സൂക്ഷ്മ പ്രകടനം പോലും കാഴ്ചവയ്ക്കാന്‍ ജയസൂര്യയ്ക്കു സാധിച്ചു. ദിലീപിനു ശേഷം മലയാളത്തിലെ തമാശ നായകന്റെ വേഷം ജയസൂര്യയില്‍ സുരക്ഷിതമായിരിക്കും. ജയറാം ഉണ്ടാക്കിയ സ്ഥാനത്താണ് ദിലീപ് കയറി വന്നത്. ഇനി ദിലീപ് വളരുമ്പോള്‍ ജയസൂര്യ അവിടെ കീഴടക്കും.

    രണ്ടാം വരവില്‍ നേട്ടമുണ്ടാക്കിയ നടനായ കുഞ്ചാക്കോ ബോബന്‍ ഇന്ന് യുവാക്കളുടെ ഹരം തന്നെയാണ്. അടുത്തിടെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റാക്കാന്‍ കുഞ്ചാക്കോ ബോബനു സാധിച്ചു. സുഗീത് സംവിധാനം ചെയ്ത ഓര്‍ഡിനറി തന്നെ ഉദാഹരണം. ബിജുമേനോനൊന്നിച്ചുള്ള ചാക്കോച്ചന്റെ പ്രകടനം അത്രയ്ക്കു കേമമായിരുന്നു. ചിത്രത്തിന്റെ വിജയത്തിന്റെ മുഖ്യകാരണം ഈ കൂട്ടുകെട്ടു തന്നെ. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിങ്, സീനിയേഴ്‌സ് എന്നീ ചിത്രങ്ങളിലും നല്ല പ്രകടനം നടത്താന്‍ ചാക്കോച്ചനു സാധിച്ചു.
    ഷാഫിയുടെ 101 വെഡ്ഡിങ്‌സ് ആണ് ഇപ്പോള്‍ ചിത്രീകരണ തുടക്കുന്നത്. ബിജുേേമാനൊപ്പം വീണ്ടും ഒന്നിക്കുന്ന റോമന്‍സായിരിക്കും അടുത്ത ചിത്രം.

    ഇവരെയൊക്കെ കൂടാതെ ഇന്ദ്രജിത്ത്, നിവിന്‍ പോളി, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി എന്നിവരുമെല്ലാം സജീവമായി തന്നെ രംഗത്തുണ്ട്. എല്ലാവരും യുവാക്കള്‍ ഇഷ്ടപ്പെടുന്ന നായകന്‍ തന്നെ. എം.ടി.വാസുദേന്‍നായരും ഹരിഹരനും വീണ്ടും ഒന്നിക്കുന്ന ഏഴാമത്തെ വരവില്‍ ഇന്ദ്രജിത്തിനെ നായകനാക്കിയത് ഈ യുവാവിന്റെ കഴിവുകൊണ്ടുതന്നെയാണ്. വി.കെ. പ്രകാശിന്റെ പോപ്പിന്‍സ് ആണ് നായകനാകുന്ന മറ്റൊരു ചിത്രം.

    വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍മറയത്തിലൂടെ നിവിന്‍ മലയാളത്തില്‍ സ്ഥിരം സ്ഥാനം ഉറപ്പിച്ചു. ഇപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തില്‍ നായകനാണ്. അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയില്‍ മമ്മൂട്ടിയുടെ കൂടെ നല്ലൊരു വേഷത്തിലാണ് ആസിഫ് അലിയുള്ളത്. മധുപാലിന്റെ ഒഴിമുറിയിലും ആസിഫിനു നല്ല വേഷം തന്നെ. പത്മകുമാറിന്റെ പാതിരാ മണലില്‍ നായകനാണ് ഉണ്ണി മുകുന്ദന്‍. മല്ലുസിങ്ങിലൂടെ ഉണ്ണിയും ഇവിടുത്തെ ഇഷ്ടതാരമായി കഴിഞ്ഞു.

    <ul id="pagination-digg"><li class="previous"><a href="/news/new-generation-malayalam-super-star-4-104290.html">« Previous</a>

    English summary
    Who is the new generation malayalam hero? Prithviraj? Fahad Fazil or Anoop Menon?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X