»   »  മോളിവുഡില്‍ നവതരംഗം ആഞ്ഞടിയ്ക്കുന്നു

മോളിവുഡില്‍ നവതരംഗം ആഞ്ഞടിയ്ക്കുന്നു

By: നിര്‍മല്‍
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/new-generation-mollywood-2-102225.html">Next »</a></li></ul>
Usthad Hotel
ഡയമണ്ട് നെക്ലേസ്, 22 ഫീമെയില്‍ കോട്ടയം എന്നിവയില്‍ അവസാനിക്കുന്നില്ല മലയാളത്തിലെ ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍. നാലു ചിത്രങ്ങളാണ് ജൂണില്‍ തിയറ്ററിലെത്തുന്നത്. അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍, അമല്‍ നീരദിന്റെ ബാച്ചിലര്‍ പാര്‍ട്ടി, അജി ജോണിന്റെ നമുക്കു പാര്‍ക്കാന്‍, വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത്. പുതുചിന്താഗതിക്കാരും കാഴ്ചപ്പാടുകാരും തുറന്നിട്ട നവമലയാള സിനിമയുടെ കാഴ്ചകള്‍ കൂടുതല്‍ വര്‍ണാഭമാകുകയാണ് ഈ ചിത്രങ്ങളോടെ എന്നു പറയാം.

ഒരു ഇടവേളയ്ക്കു ശേഷമാണ് അന്‍വര്‍ റഷീദ് ക്യാമറയ്ക്കു പിന്നിലെത്തുന്നത്. മമ്മൂട്ടിയുടെ രാജമാണിക്യവും അണ്ണന്‍തമ്പിയും മോഹന്‍ലാലിന്റെ ചോട്ടാ മുംബൈയും പോലെയുള്ള തട്ടുപ്പൊളിപ്പന്‍ ചിത്രങ്ങളൊരുക്കിയിരുന്ന അന്‍വറിലെ സംവിധായകന്റെ മറ്റൊരു മുഖമായിരുന്നു കേരള കഫെയിലെ ദ് ബ്രിഡ്ജ് എന്ന ചിത്രം.

ചെറുതെങ്കിലും അതിമനോഹരം എന്നുപറയാവുന്ന ഈ ചിത്രമായിരുന്നു കേരള കഫെയിലെ പത്തുചിത്രങ്ങളില്‍ ഏറ്റവും കയ്യടി നേടിയത്. എന്നാല്‍ അതിനു ശേഷം അന്‍വര്‍ ചിത്രമൊന്നും ചെയ്തിരുന്നില്ല. പതിവ് തമാശ ചിത്രങ്ങളുടെ പാതയില്‍ ഇനിയില്ല എന്ന് ഒരിക്കല്‍ അന്‍വര്‍ നയം വ്യക്തമാക്കിയിരുന്നു. ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങള്‍ക്കു മുന്‍പ് തന്നെ ന്യൂജനറേഷന്റെ പാതയില്‍ ഒരുക്കിയതായിരുന്നു ദ് ബ്രിഡ്ജ്.

ഉസ്താദ് ഹോട്ടല്‍ കോഴിക്കോടന്‍ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ മലയാളസിനിമയില്‍ എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തോടെ സ്വന്തമായൊരു വ്യക്തിത്വം സ്ഥാപിക്കുമെന്നതില്‍ സംശയമില്ല. തിലകനാണ് മറ്റൊരുപ്രധാന താരം.

കോഴിക്കോട് നഗരത്തില്‍ തട്ടുകട നടത്തുന്ന മുത്തശ്ശന്റെയും അയാള്‍ക്കു തണലാകുന്ന പേരമകന്റെയും കഥയാണ് അഞ്ജലി മേനോന്‍ പറയുന്നത്. കഥയും തിരക്കഥയും സംഭാഷണവും അജ്ഞലിയാണ്. നിത്യാ മേനോനാണ് നായിക. ട്രാഫിക്, ചാപ്പാകുരിശ് എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മാണം. ഈ മാസം 22ന് ആണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.
അടുത്ത പേജില്‍
ധീരമായ പ്രമേയങ്ങളുമായി യുവനിര

<ul id="pagination-digg"><li class="next"><a href="/news/new-generation-mollywood-2-102225.html">Next »</a></li></ul>
English summary
New generation trend is reigning in Mollywood these days and such stories are the immediate result of that innovative change.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam