For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ധീരമായ പ്രമേയങ്ങളുമായി യുവനിര

  By നിര്‍മല്‍
  |
  <ul id="pagination-digg"><li class="previous"><a href="/news/new-generation-mollywood-1-102227.html">« Previous</a>

  Bachelor Party
  അന്‍വര്‍ റഷീദിനൊപ്പം തന്നെ സംവിധായക കുപ്പായമണിഞ്ഞതാണ് അമല്‍ നീരദും. മമ്മൂട്ടിയുടെ ബിഗ് ബി, മോഹന്‍ലാലിന്റെ സാഗര്‍ ഏലിയാസ് ജാക്കി, പൃഥ്വിരാജിന്റെ അന്‍വര്‍ എന്നിവയ്ക്കു ശേഷം അമല്‍ അണിയിച്ചൊരുക്കുന്ന ബാച്ചിലര്‍ പാര്‍ട്ടി ഇതിനകം തന്നെ മലയാളത്തില്‍ ചര്‍ച്ചയായി കഴിഞ്ഞു.

  പൃഥ്വിരാജ്, ഇന്ദ്രജിത്, കലാഭവന്‍ മണി, റഹ്മാന്‍, വിനായകന്‍, രമ്യാ നമ്പീശന്‍, നിത്യാ മേനോന്‍ എന്നിവരാണ് പ്രധാനതാരങ്ങള്‍. സന്തോഷ് ഏച്ചിക്കാനവും ആര്‍. ഉണ്ണിയും ചേര്‍ന്നൊരുക്കുന്ന കഥയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത് സംവിധായകന്‍ തന്നെയാണ്. പൃഥ്വിയുടെ ഓഗസ്റ്റ് ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്.

  നടി പത്മപ്രിയയുടെ ഐറ്റം ഡാന്‍സും രമ്യ നമ്പീശന്റെ ബല്ലി ഡാന്‍സും കൊണ്ട് ഇനിനകം തന്നെ യുവാക്കള്‍ക്കിടയില്‍ ബാച്ചിലര്‍ പാര്‍ട്ടി തരംഗമായി കഴിഞ്ഞു. രമ്യാനമ്പീശന്റെ മേക്ക് ഓവര്‍ കൊണ്ട് ഗാനരംഗവും ഹിറ്റാണ്. ട്രാഫിക്, ചാപ്പാ കുരിശ് എന്നിവയിലൂടെ ശീലീന സുന്ദരി എന്ന പദം കയ്യൊഴിഞ്ഞ രമ്യയുടെ മേക്ക് ഓവര്‍ പൂര്‍ണതയില്‍ എത്തുകയാണ് ഇവിടെ. കലാഭവന്‍മണിക്കും റഹ്മാനും മലയാളത്തില്‍ തിരിച്ചുവരവായിരിക്കും ഈ ചിത്രം.

  ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറ്റവും ഇഷ്ടപ്പെട്ട ജോടിയായി മാറിയിരുന്നു അനൂപ് മേനോന്‍-മേഘ്‌നരാജ്. ഇവര്‍ വീണ്ടും എത്തുകയാണ് അജി ജോണിന്റെ നമുക്കു പാര്‍ക്കാന്‍ എന്ന ചിത്രത്തിലൂടെ. ജയന്‍ സുനോജ് എന്ന നവാഗതന്റെയാണ് തിരക്കഥ. സ്വന്തമായൊരു വീട് എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ദമ്പതികളുടെ കഷ്ടപ്പാടാണ് ചിത്രത്തിന്റെ പ്രമേയം. അനൂപ് എഴുതിയ ഗാനങ്ങള്‍ ചാനലുകളില്‍ ഹിറ്റ് ചാര്‍ട്ടില്‍ സ്ഥാനം പിടിച്ചു കഴിഞ്ഞു.

  തന്റേടം കൊണ്ട് ശ്രദ്ധേയനായ സംവിധായകനായിരുന്നു വിനീത് ശ്രീനിവാസന്‍. മുന്‍പരിചയമൊന്നുമില്ലാതിരുന്നിട്ടും മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചെറുചിത്രം ചെയ്തുകൊണ്ട് സംവിധായക കുപ്പായമണിഞ്ഞ വിനീതിന്റെ രണ്ടാമത്തെ ചിത്രം ഈ മാസം തിയറ്ററില്‍ എത്തുന്നു- തട്ടത്തിന്‍മറയത്ത്.

  ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരുടെ കഥ എന്നാണ് ചിത്രത്തിന് അണിയറശില്‍പികള്‍ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. നിവിന്‍പോളിയും ഇഷാ തല്‍വാറും പ്രണയജോടികളാകുന്ന ചിത്രത്തില്‍ വിനീത്, മനോജ് കെ. ജയന്‍, ഭഗത് എന്നിവര്‍ പ്രധാന വേഷം ചെയ്യുന്നു. ഷാന്‍ റഹ്മാന്റെതാണ് സംഗീതം. കണ്ണൂര്‍, തലശേരി ഭാഗങ്ങളില്‍ ചിത്രീകരിച്ച തട്ടത്തിന്‍ മറയത്ത് ശ്രീനിവാസനും മുകേഷും ലൂമിയര്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്നു. കഥ പറയുമ്പോള്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷമുള്ള ലൂമിയറിന്റെ ചിത്രമാണിത്.

  ഈ നാലു ചിത്രങ്ങളോടെ തീരുന്നില്ല ന്യൂജനറേഷന്‍ തരംഗങ്ങള്‍. വി.കെ. പ്രകാശ് സംവിധാനംചെയ്യുന്ന ട്രിവാന്‍ഡ്രം ലോഡ്ജ്, ലാല്‍ജോസിന്റെ പൃഥ്വിരാജ് ചിത്രം, ആഷിക് അബുവിന്റെ ടാ തടിയാ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനെല്ലാം പുറമെ മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സ്പിരിറ്റും വരുംദിവസങ്ങളില്‍ തിയറ്ററില്‍ എത്തും. നല്ല സിനിമകള്‍ തിരഞ്ഞെടുത്തു കാണാനുള്ള സുവര്‍ണാവസരമാണ് ഇപ്പോള്‍ കേരളത്തില്‍ എന്ന് ഉറപ്പിച്ചു പറയാം.

  ആദ്യപേജില്‍
  നവതരംഗം ആഞ്ഞടിയ്ക്കുന്നു

  <ul id="pagination-digg"><li class="previous"><a href="/news/new-generation-mollywood-1-102227.html">« Previous</a>

  English summary
  New generation trend is reigning in Mollywood these days and such stories are the immediate result of that innovative change.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X