For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ ദൗത്യവുമായി ന്യൂജനറേഷന്‍

|

Bavuttiyude Namathil
സിനിമയെന്ന പേരില്‍ എന്തും കാട്ടിക്കൂട്ടാമെന്ന കാഴ്ചപ്പാട് അവസാനിച്ചിരിക്കുന്നു. അര്‍ഥമുള്ള സിനിമയാണ് മലയാളത്തില്‍ ഇനി ഇറങ്ങാന്‍ പോകുന്നതെല്ലാം. സിനിമയെ ഗൗരവമായി സമീപിക്കുന്ന പുതിയൊരു കൂട്ടായ്മ വന്നതോടെ നല്ല സിനിമകള്‍ മാത്രം ഇറങ്ങുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. രഞ്ജിത്ത്, ലാല്‍ ജോസ്, ആഷിഖ് അബു, രാജീവ് രവി, സലിം അഹമ്മദ്, ജിത്തു ജോസഫ്, രൂപേഷ് പീതാംബരന്‍ എന്നിങ്ങനെ നല്ലൊരു സംവിധായക ടീമിന്റെ വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് ഇപ്പോള്‍ ചിത്രീകരണം തുടരുന്നതും തുടങ്ങാന്‍ പോകുന്നതും.

ജി.എസ്. വിജയനു വേണ്ടി രഞ്ജിത്ത് തിരക്കഥയെഴുതുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേരു തന്നെ വളരെ വ്യത്യസ്തമാണ്. ബാവുട്ടിയുടെ നാമത്തില്‍. മുമ്പ് മലബാര്‍ എന്നുപേരിട്ടിരുന്ന ചിത്രം കഥയില്‍ ചെറിയ മാറ്റം വരുത്തിയാണ് ബാവുട്ടിയായി പരിണമിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍, കാവ്യാമാധവന്‍ എന്നിവരാണു മറ്റു പ്രധാന താരങ്ങള്‍. അനൂപ് മേനോനു പകരമാണ് ശങ്കര്‍ രാമകൃഷ്ണന്‍ അഭിനയിക്കുന്നത്. ശങ്കറിന്റെ ഡ്രൈവറുടെ വേഷമാണ് മമ്മൂട്ടിക്ക്. സൂപ്പര്‍ സ്റ്റാറിന്റെ ഇമേജൊന്നുമില്ലാതെയാണ് ബാവുട്ടിയുടെ നാമത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. രഞ്ജിത്ത് ക്യാപിറ്റോള്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നത് സെവന്‍ ആര്‍ട്‌സ്ആണ്.

മമ്മൂട്ടിയുടെ തന്നെ വ്യത്യസ്തമായൊരു വേഷമാണ് അനൂപ് കണ്ണന്‍ സംവിധാനം ചെയ്യുന്ന ജവാന്‍ ഓഫ് വെള്ളിമലയില്‍ നാം കാണാന്‍ പോകുന്നത്. ഒക്ടോബറില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ യുദ്ധമുഖത്തു നിന്ന് ഓടിപ്പോന്ന പട്ടാളക്കാരനായി മമ്മൂട്ടി വേഷമിടുന്നു. ആസിഫ് അലി, മമ്ത മോഹന്‍ദാസ് എന്നിവരാണ് മറ്റു താരങ്ങള്‍.

പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. നരേന്‍ ആണ് മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്. സഞ്ജയ് ബോബി ആണ് തിരക്കഥ. മൂന്നാറിലാണ് ചിത്രീകരണം നടക്കുന്നത്. സംവൃത സുനില്‍ ആണ് പൃഥ്വിയുടെ നായിക.. രഞ്ജിത് ശങ്കറിന്റെ മോളി ആന്റി റോക്ക്‌സ് എന്ന ചിത്രത്തിലും പൃഥ്വിക്ക് വ്യത്യസ്തമായൊരു കഥാപാത്രമാണുള്ളത്. രേവതിയാണ് ഇതിലെ നായിക.

ആശുപത്രിയുടെ തന്നെ പശ്ചാത്തലത്തിലാണ് എം. മോഹനന്‍ 916 എന്ന സിനിമയൊരുക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായ 916 ഇപ്പോള്‍ ഡബ്ബിംഗ് സ്‌റ്റേജിലാണ്. മുകേഷ്, അനൂപ് മേനോന്‍, ആസിഫ് അലി, മീരാ വാസുദേവ് എന്നിവരാണ് പ്രധാന താരങ്ങള്‍. മാണിക്യക്കല്ല് എന്ന സാമൂഹിക പശ്ചാത്തലത്തിലുള്ള ചിത്രത്തിനു ശേഷം മോഹനന്‍ ഒരുക്കുന്ന ചിത്രമാണിത്.

22 എഫ്‌കെ യ്ക്കു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ഡാ തടിയാ കൊച്ചിയില്‍ ചീത്രീകരിക്കുകയാണ്. നിവിന്‍ പോളി, ആന്‍ അഗസ്റ്റിന്‍, ശേഖര്‍ എന്നിവരാണു പ്രധാനതാരങ്ങള്‍. വ്യത്യസ്ത പ്രമേയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ധൈര്യമാണ് ആഷിക് അബുവിനെ കുറഞ്ഞകാലം കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകനാക്കിയത്. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ അമരക്കാരന്‍ കൂടിയാണ് ആഷിഖ്.

ദിലീപ്-മംമ്ത മോഹന്‍ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ജിത്തു ജോസഫിന്റെ മൈ ബോസും കൊച്ചിയിലാണ് ചിത്രീകരണം നടക്കുന്നത്. സുരേഷ് ഗോപി നായകനായ ഡിറ്റക്ടീവ് എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു ജിത്തു. ഏറെ കാലത്തിനു ശേഷം ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന ചേട്ടായീസിന്റെയും ചിത്രീകരണം കൊച്ചിയിലാണു നടക്കുന്നത്. ബിജു മേനോന്‍, ലാല്‍, സുരേഷ് കൃഷ്ണ, പി. സുകുമാര്‍ എന്നിവരാണ് താരങ്ങള്‍. ശ്രീനിവാസനെയും ദുല്‍ക്കറിനെയും നായകരാക്കി രൂപേഷ് പീതാംബരന്‍ സംവിധാനം ചെയ്യുന്ന തീവ്രവും ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.

കാമറാമാന്‍ രാജീവ് രവി ആദ്യമായി സംവിധാനം ചെയ്യുന്ന അന്നയും റസൂലും കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഫഹദ് ഫാസില്‍, ആഷിഖ് അബു, ബോളിവുഡ് താരം ആന്‍ഡ്രിയ മരി ജലീനിയ എന്നിവരാണ് പ്രധാന താരങ്ങള്‍. കോമഡിയുടെയും ആക്ഷന്റെയും പേരില്‍ തട്ടിക്കൂട്ടുചിത്രങ്ങളായിരുന്നു മുമ്പ് ഇവിടെ ഇറങ്ങുന്നതില്‍ അധികവും. വാര്‍ഷിക കണക്കെടുക്കുമ്പോള്‍ വിജയ ചിത്രങ്ങളുടെ എണ്ണം വിരലിലെണ്ണാവുന്നതുമാത്രമാകുന്നതും അതുകൊണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷം തന്നെ മലയാളത്തില്‍ വിജയിച്ച ചിത്രങ്ങളുടെ എണ്ണം എത്രയോ കൂടുതലാണ്. ഇപ്പോള്‍ ചിത്രീകരണം നടക്കുന്നതെല്ലാം നല്ല സിനിമകളുടെ ഗണത്തില്‍ പെടുത്താവുന്നവയാണ്.

English summary
Mollywood filmmakers and fans have hailed 2012 as the golden year of the industry due to the increase in number of releases. More new cinemas coming
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more