twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ന്യൂജനറേഷന്‍ കാലത്തും സൂപ്പര്‍സ്റ്റാര്‍ തിളക്കം

    By നിര്‍മല്‍
    |

    mammootty-Mohanlal
    ന്യൂജനറേഷന്‍ ചിത്രങ്ങള്‍ എത്ര തന്നെ റിലീസ് ചെയ്താലും സൂപ്പര്‍സ്റ്റാറുകളുടെ സിംഹാസനം അത്രപെട്ടന്നൊന്നും ഇളകാന്‍ പോകുന്നില്ല. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍ ന്യൂ ജനറേഷന്‍ചിത്രങ്ങളുടെ പിന്നാലെ പോയില്ലെങ്കിലും അവരെ കാത്തിരിക്കുന്നത് വമ്പന്‍ പ്രൊജക്ടുകള്‍ തന്നെ.

    ഓണത്തിന് മോഹന്‍ലാല്‍- ജോഷി കൂട്ടുകെട്ടിന്റെ റണ്‍ ബേബി റണ്‍ റിലീസ് ചെയ്യും. അമലാ പോള്‍ ആണ് ലാലിന്റെ നായിക. ചാനലുകള്‍ തമ്മിലുള്ള കിടമല്‍സരമാണ് ചിത്രത്തിന്റെ പ്രമേയം. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബിജുമേനോന്‍, കൃഷ്ണകുമാര്‍, വിജയരാഘവന്‍ എന്നിവര്‍ പ്രധാനവേഷത്തിലുണ്ട്.

    ലാലും മേജര്‍ രവിയും ഒന്നിക്കുന്ന കര്‍മ്മയോദ്ധയാണ് തൊട്ടുപിന്നാലെയെത്തുന്ന ചിത്രം. മുംബൈയും പൊള്ളാച്ചിയുമാണ് പ്രധാന ലൊക്കേഷന്‍. ക്രിസ്മസ് റിലീസായാണ് കര്‍മയോദ്ധ ഒരുക്കുന്നത്. കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നിവയ്ക്കു ശേഷം ലാലും മേജറും ഒന്നിക്കുന്ന ചിത്രം പൊലീസ് സ്‌റ്റോറിയാണ്.

    ജോണി ആന്റണി ആദ്യമായി ലാലിനെ നായകനാക്കുന്ന ആറുമുതല്‍ അറുപതു വരെയാണ് അടുത്ത ചിത്രം. സിബി കെ.തോമസ്-ഉദയ്കൃഷ്ണ കൂട്ടാണ് തിരക്കഥയൊരുക്കുന്നത്. ജിതിന്‍ ആര്‍ട്‌സിന്റെ ബാനറില്‍ ജോയ് തോമസ് ശക്തികുളങ്ങരയാണ് നിര്‍മാണം. ആക്ഷനും കോമഡിയുമാണ് ഇതിലെ പ്രധാനചേരുവ. ഇതിന്റെ പിന്നാലെയാണ് സിദ്ദീഖ്, ലാലിനെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ തുടങ്ങുക. വിഷു റിലീസ് ആയിരിക്കും ഈ ചിത്രം.

    ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. സിദ്ദീഖ് ലാലും ഒന്നിച്ചിരിക്കുമ്പോള്‍ ചെയ്ത വിയറ്റ്‌നാം കോളനി സൂപ്പര്‍ഹിറ്റായിരുന്നു. എന്നാല്‍ ലാലുമായി പിരിഞ്ഞശേഷം സിദ്ദീഖ് ആദ്യമായിട്ടാണ് ലാലിനെ നായകനാക്കുന്നത്. സിദ്ദീഖ് ചിത്രത്തിലെ എല്ലാ ചേരുവകളും ഉള്ള ചിത്രമായിരിക്കും ഇത്. ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമായിരിക്കും അടുത്തത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഈ ചിത്രത്തിലുണ്ടാകും.

    തുറുപ്പുഗുലാന്‍, പട്ടണത്തില്‍ ഭൂതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം മമ്മൂട്ടിയും ജോണി ആന്റണിയും ഒന്നിക്കുന്ന താപ്പാനയാണ് ഓണത്തിനു റിലീസ് ചെയ്യുന്ന ചിത്രം. അനൂപ് കണ്ണന്റെ ജവാന്‍ ഓഫ് വെള്ളിമലയാണ് അടുത്ത ചിത്രം. ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയിരുന്ന അനൂപിന്റെ ആദ്യ ചിത്രമാണ് ജവാന്‍ ഓഫ് വെള്ളിമല. മംമ്ത മോഹന്‍ദാസ് ആണ് നായിക.

    വി.എം.വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ഫേസ് ടു ഫേസ് ആണ് അടുത്ത റിലീസ് ചിത്രം. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് എന്ന ചിത്ത്രതിന്റെ തിരക്കഥാകൃത്ത് മനോജ് ആണ് ഇതിന്റെയും തിരക്കഥയൊരുക്കുന്നത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ജി.എസ്. വിജയന്‍ സംവിധാനം ചെയ്യുന്ന മലബാര്‍ ആണ് അടുത്ത റിലീസ് ചിത്രം. അനൂപ് മേനോനും കാവ്യാ മാധവനും ആണ് മറ്റു പ്രധാനതാരങ്ങള്‍. പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയാണ് അടുത്ത ചിത്രം. ലാല്‍ജോസ് ചിത്രം, രഞ്ജിത്തിന്റെ ചിത്രം എന്നിവയായിരിക്കും തുടര്‍ന്ന് ഒരുങ്ങുന്നത്.

    ദിലീപും സനൂഷയും ഒന്നിക്കുന്ന മിസ്റ്റര്‍ മരുമകന്‍ ആണ് ഓണത്തിനുള്ള ദിലീപ് ചിത്രം. സന്ധ്യ മോഹന്‍ സംവിധാനം ചെയ്യുന്നചിത്രത്തില്‍ ഭാഗ്യരാജ്, ഖുശ്ബു എന്നീ തമിഴ് താരങ്ങളും അണിനിരക്കുന്നു. വിജി തമ്പി സംവിധാനംചെയ്യുന്ന നാടോടിമന്നനാണ് തുടര്‍ന്നെത്തുന്ന ചിത്രം. അനന്യ, മൈഥിലി, അര്‍ച്ചന കവി എന്നിവരാണ് ഇതിലെ നായികമാര്‍. ജിത്തു തോമസിന്റെ മൈ ബോസ് ആണ് അടുത്ത ചിത്രം. ഇതില്‍ മംമ്തയാണു നായിക.

    ചിത്രീകരണം തുടങ്ങിയതാണ് ഈ രണ്ടു ചിത്രങ്ങളും. ലാല്‍ ജോസിന്റെ ഏഴു സുന്ദരരാത്രികള്‍ ആണ് അടുത്ത ചിത്രം. ഇതിനിടെ തെലുങ്കില്‍ ആദ്യമായി അഭിനയിക്കുന്ന സത്യസായിബാബയും തുടങ്ങും. ന്യൂജനറേഷന്‍ ചിത്രങ്ങളുടെ പേരില്‍ എന്തും പടച്ചുവിടാമെന്നു വന്നതോടെ പ്രേക്ഷകര്‍ക്ക് തിയറ്ററില്‍ ആശ്വാസം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ തന്നെയാകുകയാണ്.

    English summary
    Mammootty and Mohanlal still superstars in malayalam cinema, the so called new generations films never degraded their star value.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X