ന്യൂജന്‍ താരങ്ങളുടെ പ്രതിഫലം ഒരു കോടിയിലേക്ക്‌

By Nirmal Balakrishnan

സൂപ്പര്‍താരങ്ങളെ മറികടക്കാന്‍ യുവതാരങ്ങളും പ്രതിഫലം കൂട്ടുന്നു. മലയാളത്തിലെ മിനിമം ഗാരന്റിയുള്ള താരങ്ങളായി ഉയര്‍ന്ന ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്‍മാന്‍, നിവിന്‍പോളി എന്നിവരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നു. ഫഹദിന് ഒരു കോടി രൂപയാണ് പുതിയ ചിത്രങ്ങളില്‍ നല്‍കാമെന്ന് സംവിധായകര്‍ പറയുന്നത്.

നിലവില്‍ 75 ലക്ഷം രൂപയാണ് ഫഹദ് വാങ്ങുന്നത്. അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള കരാര്‍ ഫഹദ് ഇപ്പോള്‍ തന്നെ ഒപ്പിട്ടു കഴിഞ്ഞു. അടുത്തിടെ ഇറങ്ങിയ എല്ലാ ചിത്രങ്ങളും വിജയിച്ചതോടെ ഓരോ ചിത്രം കഴിയുമ്പോഴും ഫഹദിന്റെ പ്രതിഫലം കുതിച്ചുയരുകയാണ്. സാറ്റലൈറ്റ് റേറ്റും കൂടിയത് ഫഹദിന് അനുഗ്രഹമായിരിക്കുകയാണ്. ഫഹദിന്റെ ചിത്രങ്ങള്‍ വാങ്ങാന്‍ ചാനലുകള്‍ക്ക് എത്ര പണം മുടക്കാനും മടിയില്ലാത്ത അവസ്ഥയാണ്.

fahad fazil

അന്‍പതു ലക്ഷം രൂപയായിരുന്ന ദുല്‍ക്കര്‍ സല്‍മാന്‍ അടുത്തിടെ രണ്ടു ചിത്രങ്ങള്‍ വിജയിച്ചതോടെ പ്രതിഫലം 75 ലക്ഷം രൂപയാക്കി. ബാംഗഌര്‍ ഡെയ്‌സ്, വിക്രമാദിത്യന്‍ എന്നിവയുടെ വിജയമാണ് ദുല്‍ക്കറിനു ഗുണമായത്. രഞ്ജിത്തിന്റെ ഞാന്‍ ആണ് ഇനി റിലീസ് ചെയ്യാനുള്ള ചിത്രം. അതിനു പിന്നാലെ ജുനൂസ് മുഹമ്മദിന്റെ 100 ഡെയ്‌സ് ലവ് റിലീസ് ചെയ്യും. സാറ്റലൈറ്റില്‍ ദുല്‍ക്കറിനും നല്ല ഡിമാന്‍ഡ് ആണ്. ദുല്‍ക്കര്‍ അഭിനയിച്ച സലാലാ മൊബൈല്‍സ് ഓണത്തിനു തിയറ്ററില്‍ കളിക്കുന്നുണ്ട്.

50 ലക്ഷം രൂപയാണ് നിവിന്‍പോളിയുടെ പ്രതിഫലം. തുടര്‍ച്ചയായി മൂന്നു ചിത്രങ്ങള്‍ ഹിറ്റായതോടെയാണ് നിവിന്റെ പ്രതിഫലം ഉയര്‍ന്നത്. രാജേഷ് പിള്ളയുടെ മിലി കൂടി റിലീസ് ചെയ്താല്‍ പ്രതിഫലം ഇനിയും ഉയരും. യുവാക്കള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള നടനാണ് നിവിന്‍ പോളി.

ഒരു കോടിക്കു മുകൡലാണ് പൃഥ്വിരാജിന്റെ പ്രതിഫലം. പൃഥ്വി ചിത്രത്തിനു മികച്ച സാറ്റലൈറ്റ് തുക ലഭിക്കുന്നതാണ് പ്രതിഫലം ഉയരാന്‍ കാരണം.

ഒരു കോടിക്കു മുകളില്‍ പ്രതിഫലം വാങ്ങുന്ന മൂന്നു നടന്‍മാരേ ഉണ്ടായിരുന്നുള്ളൂ. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവര്‍. മിനിമം ഗാരന്റിയായിരുന്നു ഇവരുടെ പ്രതിഫല തുക കുതിച്ചുയരാന്‍ കാരണമായിരുന്നത്. എന്നാല്‍ ദിലീപിനുമാത്രമേ ആ മിനിമം ഗാരന്റി ഉറപ്പു നല്‍കാന്‍ കഴിയുന്നുള്ളൂ.

ജയറാം, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി എന്നിവരാണ് പ്രതിഫലത്തില്‍ മുന്നിലുള്ള മറ്റു താരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X