»   » ന്യൂ ജനറേഷന്‍ ബോറാക്കുമോ?

ന്യൂ ജനറേഷന്‍ ബോറാക്കുമോ?

Posted By:
Subscribe to Filmibeat Malayalam
New Generation Trend
ഒരു ഇന്‍ ഹരിഹര്‍ നഗര്‍ വിജയിച്ചപ്പോള്‍ അതിന്റെ ചുവടുപിടിച്ചായിരുന്നു മലയാള സിനിമ പിന്നീട് നീങ്ങിയത്. തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെ ചെറുപ്പക്കാരുടെ പ്രളയമായിരുന്നു സിനിമയില്‍ പിന്നീട്. അക്കൂട്ടത്തില്‍ മുകേഷും സിദ്ദീഖും ജഗദീഷുമുണ്ടാകും. ഇപ്പോള്‍ ഹരിഹര്‍ നഗര്‍പോലെ ട്രിവാന്‍ഡ്രം ലോഡ്ജും പുതിയൊരു തരംഗമാകുകയാണ്.

കക്കൂസില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വീടിന്റെ പൂമുഖത്തു വന്ന് പറയുന്ന സംസ്‌കാരം മലയാള സിനിമയിലേക്കു കൊണ്ടുവന്ന, എ സര്‍ട്ടിഫിക്കറ്റ് സിനിമകളെയും വെല്ലുന്ന ട്രിവാന്‍ഡ്രം ലോഡ്ജുപോലെ മറ്റൊരു ലോഡ്ജിന്റെ കഥ സിനിമയാകുകയാണ്. പ്‌ളസ് ടു എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷെബിയുടെ പുതിയ ചിത്രമായ ടൂറിസ്റ്റ് ഹോം പറയുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപത്തെ ടൂറിസ്റ്റ്‌ഹോമിലെ കഥയാണ്. ന്യൂജനറേഷന്‍ സിനിമകള്‍ മലയാളിക്ക് ഭാരമാകുകയാണോ എന്ന ചോദ്യത്തിന് കനം വയ്ക്കുന്നതായിരിക്കും ഈ ചിത്രവും. രണ്ടുമണിക്കൂറില്‍ ഈ ടൂറിസ്റ്റ്‌ഹോമില്‍ നടക്കുന്ന സംഭവമാണ് കഥ.

ശ്രീജിത്ത് വിജയ്്, ഹേമന്ത് മേനോന്‍, രജത് മേനോന്‍, കലാഭവന്‍ മണി, സൈജു കുറുപ്പ്, റോഷന്‍, നെടുമുടി, മധുപാല്‍, ഇടവേള ബാബു, മീരാനന്ദന്‍, സരയു, തെസ്‌നിഖാന്‍, ലെന എന്നിവരാണ് പ്രധാന താരങ്ങള്‍. ടൂറിസ്റ്റ് ഹോമിലെ പത്തുമുറികളില്‍ കഴിയുന്നവരുടെ ജീവിതമാണിതില്‍ പറയുന്നത്. കാക്കിയിട്ട് കാമം തീര്‍ക്കാനെത്തിയ പൊലീസും വേശ്യയും, ഭര്‍ത്താവിന്റെ ചികില്‍സാ ചെലവിന് പണം കണ്ടെത്താന്‍ ശരീരവില്‍പ്പനയ്‌ക്കെത്തുന്ന യുവതി, ഭര്‍ത്താവിന്റെ സുഹൃത്ത് നല്‍കിയ ഗര്‍ഭം അലസിപ്പിക്കാന്‍ എത്തിയ യുവതി, ചീട്ടുകളി സംഘം എന്നിങ്ങനെയുള്ളവരാണ് ലോഡ്ജിലെ താമസക്കാര്‍. ഇപ്പോള്‍ തന്നെ ചിത്രത്തിലെ ഉള്ളടക്കം എന്തായിരിക്കുമെന്ന് ഏകദേശം ഊഹിക്കാന്‍ സാധിക്കുമല്ലോ.

ട്രിവാന്‍ഡ്രം ലോഡ്ജിലും ഇതുപോലെയുള്ള താമസക്കാരാണുണ്ടായിരുന്നത്. രാത്രിയില്‍ എക്‌സ്ട്രാ നടിമാരെ റൂമില്‍ കൊണ്ടുവരുന്ന സിനിമാ ജേര്‍ണലിസ്റ്റ്, കാമദാഹം തീര്‍ക്കാന്‍ ആരെയെങ്കിലും കിട്ടാന്‍ നടക്കുന്ന അബ്ദു എന്ന ചെറുപ്പക്കാരന്‍, 999 സ്ത്രീകളെ പ്രാപിച്ച് ആയിരത്തിന് പൊലീസുകാരിയെ കിട്ടാന്‍ നടക്കുന്ന വക്കീല്‍ എന്നിങ്ങനെ കാമദാഹം ഉള്ളവരേ ഇവിടെയും ഉണ്ടായിരുന്നുള്ളൂ. അവിടേക്കാണ് ഭര്‍ത്താവിനെ ഉപേക്ഷി്ച്ച് വന്യമായ രതിമോഹവുമായി നോവലിസ്റ്റായ യുവതി എത്തുന്നത്. അശ്ലീലവും അസഭ്യവും ഏറെ എടുത്തുപെരുമാറാന്‍ പറ്റിയ സാഹചര്യങ്ങള്‍. ഇതൊക്കെ തന്നെയാണ് പുതിയ സിനിമയിലെയും വിഭവം.

കേരളത്തില്‍ അങ്ങോളമിങ്ങോളം എത്രയോ ലോഡ്ജുകളുണ്ട്. അവിടെയെല്ലാം പല രഹസ്യങ്ങളും നടക്കുന്നുണ്ടാകും. അതൊക്കെ സിനിമയാക്കാന്‍ തുനിഞ്ഞാല്‍ ഷക്കീല പടങ്ങളേക്കാള്‍ സിനിമ ഒരു വര്‍ഷം ഇവിടെയിറങ്ങും.

English summary
'What works for Trivandrum Lodge is that it is largely uncompromising in what it wants to say and make you feel. It sets out to create an adult comi-drama and succeeds to quite an extenT'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam