»   » കുത്തിനിറച്ച തടി, പൊതിഞ്ഞുടുത്ത സാരി.. മഞ്ജു വാര്യരുടെ ഈ ചിത്രങ്ങള്‍ക്ക് കണ്ടിട്ട് എന്ത് തോന്നുന്നു?

കുത്തിനിറച്ച തടി, പൊതിഞ്ഞുടുത്ത സാരി.. മഞ്ജു വാര്യരുടെ ഈ ചിത്രങ്ങള്‍ക്ക് കണ്ടിട്ട് എന്ത് തോന്നുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രഖ്യാപിച്ച നാളുമുകള്‍ മുതല്‍ ഏറെ വാര്‍ത്താ പ്രാധാന്യം കിട്ടിയ ചിത്രമാണ് മഞ്ജു വാര്യരുടെ ആമി. കമല സുരയ്യുയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഗംഭീര മേക്കോവറാണ് മഞ്ജു നടത്തിയിരിയ്ക്കുന്നത്.

സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് മഞ്ജു വാര്യര്‍.. അതെന്താ ?

ഒറ്റ നോട്ടത്തില്‍ കമല സുരയ്യയാണെന്ന് ധരിപ്പിയ്ക്കാന്‍ പലതും മഞ്ജു ചെയ്തു. ഗെറ്റപ്പില്‍ വന്ന മാറ്റത്തില്‍ അത് പ്രകടമാണ്. ആമി ആകാന്‍ വേണ്ടി മഞ്ജു ശരീരഭാരം കൂട്ടിയിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പുറത്ത് വന്ന ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം..

ആമിയ്ക്ക് വേണ്ടി

ആമിയ്ക്ക് വേണ്ടി മഞ്ജു വാര്യര്‍ ശരീര ഭാരം കൂട്ടിയിരുന്നു. എന്നാല്‍ അത് വേണ്ട രീതിയില്‍ ഫലിച്ചില്ല. അതുകൊണ്ട് എന്തോ കുത്തി നിറച്ചത് പോലെ മഞ്ജുവിന്റെ ശരീരം കൃത്രിമമായി തടിപ്പിച്ചത് പോലെ ഫോട്ടോ കണ്ടാല്‍ തോന്നിയേക്കാം..

പൊതിഞ്ഞുടുത്ത സാരി

കമല സുരയ്യ ആദ്യകാല നാളുകളില്‍ സാരി ഉടുക്കുന്ന സ്റ്റൈലിലാണിത്. പൊതിഞ്ഞുടുക്കുകയായിരുന്നു. പിന്നീട് മതം മാറിയപ്പോള്‍ കറുത്ത പര്‍ദ്ദയായിരുന്നു കമലയുടെ വേഷം. മഞ്ജുവിന്റെ ആ ഗെറ്റപ്പ് പുറത്ത് വന്നിട്ടില്ല.

ഗെറ്റിപ്പില്‍ വന്ന മാറ്റം

മഞ്ജു വാര്യര്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് ആമിയായി എത്തുന്നത്. ഹെയര്‍ സ്റ്റൈലിലും മേക്കപ്പിലുമൊക്കെ മാറ്റമുണ്ട്. വലിയ സിന്ദൂരപ്പൊട്ടും സോഡാഗ്ലാസ് കണ്ണടയുമൊക്കെ വച്ച് തീര്‍ത്തും മറ്റൊരു സ്‌റ്റൈലിലാണ് മഞ്ജു എത്തുന്നത്.

ആദ്യം വിദ്യ ബാലന്‍

ആമി തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറയാന്‍ കാരണം വിദ്യ ബാലനായിരുന്നു. ആദ്യം വിദ്യയെ ആയിരുന്നു കമല സുരയ്യയായി തീരുമാനിച്ചത്. എന്നാല്‍ കാരണം പറയാതെ വിദ്യ പിന്മാറിയതോടെയാണ് മഞ്ജു പകരക്കാരിയായി എത്തിയത്.

ഇതാണ് മാധവദാസ്

കമല സുരയ്യയുടെ ഭര്‍ത്താവായ മാധവ ദാസായി എത്തുന്നത് മുരളി ഗോപിയാണ്. അനൂപ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മറ്റ് കഥാപാത്രങ്ങളെ കറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

English summary
New location still from Manju Warrier's Aami

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam