നയന്‍താരയ്ക്ക് ഇനി ബേബി വേണമെന്നില്ല!
ശാലിനി, ശാമിലി, കാവ്യ മാധവന്‍, നസ്‌റിയ നസീം, സനുഷ ഒടുവിലിപ്പോള്‍ മഞ്ജിമ വരെ ബാലതാരമായെത്തി നായിക നിരയിലേക്ക് കുതിച്ചവരാണ്. ശാമിലിയൊഴികെ മറ്റാല്ലാവരുടെയും പേരിനൊപ്പമുള്ള ബേബിയും പോയിക്കിട്ടി. ശാമിലിയെ ബേബി ചേര്‍ക്കാതെ വിളിക്കാന്‍ ഒരു സുഖക്കുറവുണ്ട്.
വിളിക്കാനുള്ള ഇമ്പം മാറ്റി നിര്‍ത്താം, ബേബി നയന്‍താരയുടെയും പേരിനൊപ്പമുള്ള ബേബി മാറ്റാന്‍ സമയമായെന്ന് തോന്നുന്നു. കിലുക്കം കിലുകിലുക്കത്തിലും ലൗഡ് സ്പീകറിലും കണ്ട ബേബി നയന്‍താരയല്ല, ഇപ്പോള്‍ ശരിക്കും നയന്‍താരയായി ഈ കൊച്ചുമിടുക്കി.

ബേബി നയന്‍താരയ്ക്കും ഫേസ്ബുക്കില്‍ ഒഫിഷ്യല്‍ പേജ് കിട്ടി. താരത്തിന്റെ പുതിയ ചിത്രങ്ങലെല്ലാം ഫേസ്ബുക്കില്‍ പടര്‍ന്നു കേറുന്നുമുണ്ട്. വൈകാതെ മലയാളത്തിലെ നായിക നിരയാലേക്ക് ബേബി നയന്‍താര എത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അടുത്ത ഒരു ശാലിനിയോ നസ്‌റിയയോ സനുഷയോ ആകില്ലെന്നൊക്കെ ആര് കണ്ടു.
ആകാശം, ഭഗവാന്‍, പോപ്പിന്‍ന്‍സ്, ദി പവര്‍ ഓഫ്, സ്വര്‍ണം, ലൗണ്ട് സ്പീക്കര്‍, കിലുക്കം കിലുകിലുക്കം എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ നയന്‍താരയുടെ ട്രിവാന്‍ഡ്രം ലോഡ്ജിലെ അഭിനയവും ശ്രദ്ധേയമാണ്. വിനയന്‍ സംവിധാനം ചെയ്യുന്ന ലിറ്റില്‍ സൂപ്പര്‍മാന്‍ ത്രിഡിയാണ് നയന്‍താരയുടെ അടുത്ത റിലീസ്.


Click it and Unblock the Notifications











