twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ടാപ്പിംഗ് തൊഴിലാളിയായി സണ്ണി വെയ്ൻ; അപ്പൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

    |

    സണ്ണി വെയിൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന "അപ്പൻ " എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മജുവാണ് ചിത്രത്തിന്റെ സംവിധായകന്‍. മജുവിന്റെ തന്നെയാണ് കഥയും. അനന്യ, ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

    ഒരു കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്.

    appan

    വെള്ളം ചിത്രത്തിന്റെ പ്രൊഡ്യൂസർമാരായ ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് "അപ്പൻ". തൊടുപുഴയായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

    സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്സ് സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്,പി ആർ ഓ മഞ്ജു ഗോപിനാഥ്.

    മാധവി ഗുരുവായൂരില്‍ ശയനപ്രദിക്ഷണം നടത്തി, പിറ്റേന്ന് മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തലാക്കിമാധവി ഗുരുവായൂരില്‍ ശയനപ്രദിക്ഷണം നടത്തി, പിറ്റേന്ന് മുതല്‍ സ്ത്രീകള്‍ക്ക് ശയനപ്രദക്ഷിണം നിര്‍ത്തലാക്കി

    Recommended Video

    സണ്ണിക്കൊപ്പമുള്ള റൊമാന്റിക് അനുഭവങ്ങൾ. | Gouri G Kishan and Sunny Wayne | Filmibeat Malayalam

    വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...വിവാഹത്തോടെ അഭിനയം നിർത്തരുതെന്ന് ആരാധകർ, പുതിയ ജീവിതം ആഘോഷമാക്കി അർച്ചനയും പ്രവീണും...

    Read more about: sunny wayne
    English summary
    New Malayalam Movie Appan First look Poster Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X