twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വാസുദേവ് സനലിന്റെ പുതിയ ചിത്രം, ''ഹയ'' ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

    |

    പ്രേക്ഷകർ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ട്രെന്റ് സെറ്റർ സിനിമയായിരുന്നു ' 'പ്രിയം. 'ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ വാസുദേവ് സനൽ ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തു. ദിലീപ്, മഞ്ജു വാര്യർ, ഉണ്ണി മുകുന്ദൻ, അനു സിതാര, രാഹുൽ മാധവ്, സൈജു കുറുപ്പ്, ലാൽ ജോസ് എന്നിവരുടെ സോഷ്യൽ മീഡിയ ഹാന്റിലിലുടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തത്.

    സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോ നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഹയ ' എന്നാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സീനിയർ ജർണലിസ്റ്റും എഴുത്തുകാരനുമായ മനോജ്‌ ഭാരതിയാണ്. അതിശക്തമായ ഒരു സാമൂഹ്യ പ്രമേയം കൈകാര്യം ചെയ്യുന്ന ക്യാമ്പസ് ത്രില്ലർ ചിത്രമാണ് 'ഹയ '. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം ഒരുപിടി യുവ താരങ്ങളെ മലയാള സിനിമക്ക് സമ്മാനിക്കുന്നു.

    Haya

    'മിന്നൽ മുരളി ' എന്ന സിനിമയിലൂടെ. മലയാളികളുടെ പ്രിയങ്കരനായ ഗുരു സോമസുന്ദരം ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തുന്നു. ജോണി ആന്റണി, ലാൽജോസ്,കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ശ്രീധന്യ , ബിജു പപ്പൻ, ശ്രീരാജ്, ജോർഡി പൂഞ്ഞാർ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത് , വീണ വേണുഗോപാൽ ( ഇന്ത്യ യിലെ ആദ്യ വീൽചെയർ ടി വി ആങ്കർ), സനൽ കല്ലാട്ട് തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. 'നായിക നായകൻ' എന്ന റിയാലിറ്റി ഷോയിലെ വിജയി ശംഭു സിനിമയിലെ മുഖ്യ വേഷങ്ങളിലൊന്നിൽ എത്തുന്നു.

    ഫാത്തിമ എന്റെ നഷ്്ട പ്രണയം, കല്യാണം വിളിക്കാന്‍ വന്ന് ഞെട്ടിച്ച ആരാധിക; താജുദ്ദീന്‍ വടകര പറയുന്നുഫാത്തിമ എന്റെ നഷ്്ട പ്രണയം, കല്യാണം വിളിക്കാന്‍ വന്ന് ഞെട്ടിച്ച ആരാധിക; താജുദ്ദീന്‍ വടകര പറയുന്നു

    ജിജു സണ്ണി ഛായാഗ്രഹണവും സാബു റാം കലാസംവിധാനവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. സംഗീതസംവിധാനം വരുൺ സുനിൽ ( മസാല കോഫി ). മേക്കപ്പ് ലിബിൻ മോഹനൻ , വസ്ത്രാലങ്കാരം അരുൺ മനോഹർ. എസ് മുരുകനാണ് പ്രൊഡക്ഷൻ കൺട്രോളർ. പ്രൊജക്ട് കോ ഓർഡിനേറ്റർ സണ്ണി തഴുത്തല, ഫിനാൻസ് കൺട്രോളർ - മുരളീധരൻ കരിമ്പന, വാർത്താപ്രചരണം - ജിനു അനിൽകുമാ ർ, മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ സിനിമയുടെ ചിത്രീകരണം ഏപ്രിൽ 2 ന് മൈസൂരിൽ തുടങ്ങും.

    തമന്നയുടെ അവസ്ഥ ആലിയയ്ക്കും! രാജമൗലിയോട് പിണങ്ങി ആലിയ; താരസുന്ദരിയുടെ പ്രതികാരം ഇങ്ങനെ!തമന്നയുടെ അവസ്ഥ ആലിയയ്ക്കും! രാജമൗലിയോട് പിണങ്ങി ആലിയ; താരസുന്ദരിയുടെ പ്രതികാരം ഇങ്ങനെ!

    Read more about: cinema
    English summary
    New Malayalam Movie Haya Tittle Poster Released
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X