ചിരഞ്ജീവി സര്‍ജയുടെ അധികമാരും കാണാത്തൊരു ചിത്രം പങ്കുവെച്ച് മേഘ്‌ന, ഏറ്റെടുത്ത് ആരാധകര്‍
മലയാളത്തില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് മേഘ്‌ന രാജ്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ എത്തിയ നടി തുടര്‍ന്നും ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു. ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന് പിന്നാലെയാണ് അടുത്തിടെ നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ലോക്ഡൗണ്‍ കാലമായിരുന്നു കന്നഡ താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലുണ്ടായത്.
തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയയിലെല്ലാം മേഘ്‌ന വീണ്ടും ആക്ടീവായത്. അടുത്തിടെയാണ് ജൂനിയര്‍ ചീരുവിന് മേഘ്‌ന ജന്മം നല്‍കിയത്. ചിരജ്ഞീവി സര്‍ജയുടെ കുഞ്ഞിന്റെ ചിത്രങ്ങളെല്ലാം മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രസവത്തിന് മുന്‍പ് നടന്ന ബേബി ഷവര്‍ ചടങ്ങുകളില്‍ ചീരുവിന്റെ കട്ടൗട്ട് വെച്ച് മേഘ്‌ന ഫോട്ടോ എടുത്തതെല്ലാം ശ്രദ്ധേയമായി മാറിയിരുന്നു.

ചടങ്ങില്‍ ചീരുവിന്റെ സാന്നിദ്ധ്യവും വേണമെന്ന മേഘ്‌നയുടെ നിര്‍ബന്ധ പ്രകാരമായിരുന്നു വേദിയില്‍ കട്ടൗട്ട് സ്ഥാപിച്ചിരുന്നത്. മേഘ്‌നയുടെ കുഞ്ഞിനെ കാണാന്‍ അടുത്തിടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം തന്നെ ആശുപത്രിയില്‍ എത്തിയിരുന്നു. കൂട്ടത്തില്‍ നടിയുടെ അടുത്ത സുഹൃത്തുക്കളായ നസ്രിയയും ഫഹദ് ഫാസിലും എത്തി. ചീരുവിന്‌റെ വിയോഗത്തിന് പിന്നാലെ മാസങ്ങള്‍ക്ക് ശേഷമാണ് അടുത്തിടെ നടി മാധ്യമങ്ങളെ കണ്ടത്.

അന്ന് കുടുംബവും സുഹൃത്തുക്കളും തനിക്ക് നല്‍കിയ പിന്തുണയെയും പരിചരണത്തെ കുറിച്ചെല്ലാം നടി മനസുതുറന്നിരുന്നു. കൂടാതെ സിനിമയിലേക്ക് ഇനിയും താന്‍ മടങ്ങി എത്തുമെന്നും നടി അറിയിച്ചു. ചീരഞ്ജിവിയെ കുറിച്ച് മേഘ്‌ന ഇടയ്ക്കിടെ പങ്കുവെക്കാറുളള പോസ്റ്റുകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. ആരാധകര്‍ എഡിറ്റ് ചെയ്ത് ചേര്‍ത്ത തന്റെയും ചീരുവിന്റെയും പുതിയ ചിത്രങ്ങളെല്ലാം മേഘ്‌നയും തന്റെ പേജുകളിലൂടെ പങ്കുവെച്ചിരുന്നു.

കൂടാതെ ചീരഞ്ജിവിയുടെ പഴയകാല ചിത്രങ്ങളും മുന്‍പ് നിരവധി തവണ മേഘ്ന പോസ്റ്റ് ചെയ്തിരുന്നു. അതേസമയം മേഘ്‌നാ രാജിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധേയമായിരുന്നു.
ഇത്തവണ ചീരുവിന്റെ ഒരു പഴയകാല ചിതമാണ് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ചിരിക്കുന്നത്. നടന്റെതായി ഇതുവരെ അധികമാരും കാണാത്തൊരു ചിത്രമാണ് നടി സ്റ്റോറിയാക്കി ഇട്ടത്.

ചീരുവിനൊപ്പം കുഞ്ഞിന്‌റെ വിശേഷങ്ങളും മേഘ്‌ന പങ്കുവെക്കാറുണ്ട്. ജൂനിയര്‍ ചീരുവിനായി അടുത്തിടെ കര്‍ണാടകയിലെ ധര്‍വാട് ജില്ലയിലെ കലഘട്ഗിയില്‍ നിന്നുളള ശില്‍പ്പികള്‍ പ്രത്യേക തൊട്ടില്‍ ഒരുക്കിയിരുന്നു. ഇതിന്‌റെ ചടങ്ങുകള്‍ അടുത്തിടെ നടക്കുകയും ചെയ്തു. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയ ശേഷമുളള പൂജാ ചടങ്ങുകളായിരുന്നു കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മേഘ്നയുടെ വീട്ടില്‍ നടന്നത്.
Recommended Video

ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. അന്ന് മകന്‌റെ പേരിടല്‍ ചടങ്ങും ഉടനുണ്ടാവുമെന്ന് മേഘ്‌ന ആരാധകരെ അറിയിച്ചിരുന്നു. മലയാളം, കന്നഡ തുടങ്ങിയ ഭാഷകള്‍ക്ക് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരമാണ് മേഘ്‌നാ രാജ്. ചിരഞ്ജീവി സര്‍ജയ്‌ക്കൊപ്പവും സിനിമകള്‍ ചെയ്തിരുന്നു നടി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്.


Click it and Unblock the Notifications