നവാഗതരുടെ മറ്റൊരു സംരംഭമായി നേർച്ച പൂവൻ: ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ട് താരങ്ങൾ
2020 ല്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഒപ്പം പുത്തന്‍ സിനിമകള്‍ പ്രഖ്യാപിച്ച് കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് നവാഗതര്‍ അണിനിരക്കുന്നൊരു ചിത്രം കൂടി അനൗണ്‍സ് ചെയ്തിരിക്കുകയാണ്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ട് നിരവധി സിനിമാ താരങ്ങളാണുള്ളത്.
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ മനാഫ് മുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നേർച്ച പൂവൻ എന്നാണ് സിനിമയുടെ പേര്. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, അനു സിത്താര, ഉണ്ണി മുകുന്ദന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനീഷ് എന്നീ താരങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറങ്ങിയത്.

മലര്‍ സിനിമാസും ജോ&ടിജു സിനിമാസും ഒന്നിക്കുന്ന ചിത്രം നേര്‍ച്ചപൂവന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഒരു ചിത്രകഥയുടെ പ്രതീതി നല്‍കുന്ന മനോഹരമായ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മലര്‍ സിനിമാസിന്റെ ബാനറില്‍ സഞ്ജിത ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. ഒട്ടേറെ ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച 4 മ്യുസിക്കാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications